കൊച്ചി: 'ഒരു സിനിമയുടെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും.'സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അഡ്വ.ആളൂരിന്റെ പ്രതികരണം ഇങ്ങനെ. അഡ്വ.ആളൂരിന്റെ കൈയൊപ്പോടെ പിറവിയൈടുക്കുന്ന ചിത്രത്തെക്കുറിച്ച് ചലച്ചിത്രമേഖലയിലും ചർച്ച സജീവമായിട്ടുണ്ട്. ചിത്രത്തിൽ കേസും നടപടികളും മറ്റും മുഖ്യപ്രമേയമാകുമെന്നാണ് സിനിമ രംഗത്തെ ഒട്ടുമിക്കവരുടെയും കണക്കുകൂട്ടൽ. ആളൂർ കൈകാര്യം ചെയ്ത പ്രമാദമായ കേസുകളിലൊന്നിന്റെ പിന്നാമ്പുറമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് അടുപ്പക്കാർ വെളിപ്പെടുത്തുന്നത്.

ഭേദപ്പെട്ട താര നിര തന്നെ ആദ്യ ചിത്രത്തിലുണ്ടെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിക്കായും ചിത്രത്തിൽ വേഷം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിലായിരിക്കും സിനിമ പിറവിയെടുക്കുന്നതെന്നും നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പോലും പ്രയോജനപ്പെടുത്തിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നുമാണ് ലഭ്യമായ വിവരം. നിർമ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേനമെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം. .

ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂർ എന്ന ബിജു ആന്റണി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.ഇതും ഒരു നിയോഗമായിരിക്കും.എല്ലാം ഭംഗിയാവുമന്നാണ് പ്രതീക്ഷിക്കുന്നത് .ആളൂർ വ്യക്തമാക്കി. ഭേദപ്പെട്ട താര നിര തന്നെ ആദ്യ ചിത്രത്തിലുണ്ടെന്നാണ് സൂചന.മെഗാ സ്റ്റാർ മമ്മൂട്ടിക്കായും ആളൂർ ഒരുക്കുന്ന ചിത്രത്തിൽ വേഷം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.നിർമ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേനമെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം.