- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റോൾമെന്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ ബാർ അസോസിയേഷനിൽ മെമ്പർഷിപ്പ് നൽകി? എങ്ങനെ അഡ്വക്കേറ്റ് കമ്മിഷണർ ആയി അപ്പോയ്ന്റ്‌മെന്റ് ചെയ്തു? ഉയരുന്നത് നിരവധി ചോദ്യങ്ങൾ; സിസി സേവ്യറിനെ പ്രതികൂട്ടിലാക്കി ചർച്ചകൾ
ആലപ്പുഴ: പരീക്ഷജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം അഭിഭാഷകർ.
കോൺഗ്രസ് അനുകൂല അഭിഭാഷക സസംഘടനാ നേതാവായ സിസി സേവ്യറിനെതിരെയാണ് പരാതിയെന്ന് ദേശാഭിമാനിയും ആരോപിക്കുന്നു. ആൾമാറാട്ടം, വിശ്വാസ വഞ്ചന എന്നിവ ചൂണ്ടികാട്ടിയാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് നോർത്ത് പൊലീസിൽ പരാതി നൽകിയത്. ആൾ കേരളാ അഡ്വക്കേറ്റ് അസോസിയേറ്റ് എന്ന ഫെയ്‌സ് ബുക്ക് പേജിൽ ഇവരുടെ ചിത്രം അടക്കം ചർച്ചയും തുടങ്ങി.
1. എന്റോൾമെന്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ ബാർ അസോസിയേഷനിൽ മെമ്പർഷിപ്പ് നൽകി????
2. അഡ്വക്കേറ്റ് അല്ലാത്ത ആളിനെ കോടതി എങ്ങനെ അഡ്വക്കേറ്റ് കമ്മിഷണർ ആയി അപ്പോയ്ന്റ്‌മെന്റ് ചെയ്തു?
3. അത്തരം കേസുകളുടെ അവസ്ഥ... ഇതുമൂലം കക്ഷികൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തികവും അല്ലാത്തതും ആയ നഷ്ടം ആര് നികത്തും?
Full Burden on Common man (Litigants) who are tax payers.
Checks should be there in All bar associations and Courts to avoid such instances in future. Otherwise people will loose faith in Judiciary.-ഇതാണ് അഡ്വക്കേറ്റ് അസോസിയേറ്റ് എന്ന പേജിലെ ചർച്ചാ വിഷയങ്ങൾ. ഇനിയെങ്കിലും വക്കീലമാരിലെ കള്ളനാണയങ്ങളെ കണ്ടുപിടിക്കാനുള്ള ഒരു യഞ്ജം വ്യാപകമായി ബാർ അസോസിയേഷനുകൾ നടത്തേണ്ടതാണെന്നും ചർച്ചകളിൽ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം ലോ കോളേജിലാണ് സിസി പഠിച്ചത്. പക്ഷേ പരീക്ഷ പാസായിരുന്നില്ല. ഇക്കാര്യം അറിയാവുന്നവർ അന്വേഷിച്ചപ്പോൾ പഠിച്ചത് ബംഗ്ലുവരുവിലാണെന്ന് മാറ്റി പറഞ്ഞു. ഇവർ നൽകിയ റോൾ നമ്പറിൽ ഈ പേരുകാരിയായ ആരും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി.
24 മണിക്കൂറിനകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച അടിയന്തിര എക്‌സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് ഇബാർ അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നാലെ ഞായറാഴ്ച പൊലീസിലും പരാതിയും നൽകുകയായിരുന്നു ബാർ അസോസിയേഷൻ എന്ന് ദേശാഭിമാനി വാർത്ത പറയുന്നു.
എന്നാൽ ആരോപണം നിഷേധിക്കുകയാണ് ഇപ്പോഴും അവർ. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണം നിർണ്ണായകമാകും. ഇതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് സംശയിക്കുന്നവരും ഉണ്ട്.
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സെസി ലൈബ്രററിയുടെ ചുമതല വഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോടതികളിൽ കേസ് നടത്തിയിട്ടുള്ള ഇവർ നിരവധി കമീഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഇതെല്ലാം പുതിയ നീയമ പ്രശ്‌നങ്ങൾക്ക് കാരണമാകാം.
മറുനാടന് മലയാളി ബ്യൂറോ