പ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂർ പള്ളി വികാരി ഫാ സേവ്യർ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.

വളരെ സത്യസന്ധനും നിർഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കർദിനാൾ മാർ വർക്കി വിതയത്തിൽ, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂർ പള്ളിയിലേക്ക് അയച്ചത്.

കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂർ പള്ളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മിൽ തർക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചൻ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിർവഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?

അനിയന്ത്രിതമായ പാറപൊട്ടിക്കൽ മലയാറ്റൂർ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നിൽ പാറമട ലോബിയുടെ കറുത്ത കൈകൾ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.

ഏതു നിലയ്ക്കും, അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല. കാതുള്ളവർ കേൾക്കട്ടെ.