- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാർ പുലിയുടെ ഗർജനവും വെറുതെയായില്ല; പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനനു ക്വട്ടേഷൻ കൊടുത്ത ദുര്യോധനനോട് പാർത്ഥിച്ചതിന്റെ ഫലം; ജനപ്രിയനായകൻനെ പിടിച്ചാൽ കിട്ടില്ലെന്ന് അഡ്വ ജയശങ്കർ
കൊച്ചി: സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാർ പുലിയുടെ ഗർജനവും വെറുതെയായില്ല. ജനപ്രിയ നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാൽ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും-അഡ്വക്കേറ്റ് ജയശങ്കറിന്റേതാണ് പ്രതികരണം. ദിലീപിന് ജാമ്യം കിട്ടിയതിനെ വേറിട്ട വഴയിലൂടെ അവതരിപ്പിക്കുകയാണ് ജയശങ്കർ. ദിലീപിനു ജാമ്യം കിട്ടാൻ വേണ്ടി അമ്പലത്തിലും പള്ളിയിലും പ്രാർത്ഥിച്ചവർ അനേകരാണ്. നേർച്ച കാഴ്ചകൾ സമർപ്പിച്ചവരും കുറവല്ല. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആരാധകൻ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തിൽ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയിൽ വാർത്ത കണ്ടിരുന്നു. മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുള്ള മേന്മ എന്താണ്? പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനനു ക്വട്ടേഷൻ കൊടുത്തയാളാണ് ദുര്യോധനൻ-ഇങ്ങനെയാണ് ജയശങ്കറിന്റെ പോസ്റ്റ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ്
കൊച്ചി: സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാർ പുലിയുടെ ഗർജനവും വെറുതെയായില്ല. ജനപ്രിയ നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാൽ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും-അഡ്വക്കേറ്റ് ജയശങ്കറിന്റേതാണ് പ്രതികരണം. ദിലീപിന് ജാമ്യം കിട്ടിയതിനെ വേറിട്ട വഴയിലൂടെ അവതരിപ്പിക്കുകയാണ് ജയശങ്കർ.
ദിലീപിനു ജാമ്യം കിട്ടാൻ വേണ്ടി അമ്പലത്തിലും പള്ളിയിലും പ്രാർത്ഥിച്ചവർ അനേകരാണ്. നേർച്ച കാഴ്ചകൾ സമർപ്പിച്ചവരും കുറവല്ല. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആരാധകൻ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തിൽ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയിൽ വാർത്ത കണ്ടിരുന്നു. മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുള്ള മേന്മ എന്താണ്? പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനനു ക്വട്ടേഷൻ കൊടുത്തയാളാണ് ദുര്യോധനൻ-ഇങ്ങനെയാണ് ജയശങ്കറിന്റെ പോസ്റ്റ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം ജയശങ്കർ ചാനൽ ചർച്ചകളിൽ സജീവമായിരുന്നു. തന്റെ ബന്ധുവാണ് ദിലീപെന്നും ഈ ചർച്ചകളിൽ പറഞ്ഞിരുന്നു. ദിലീപിനെ ഒരു ഘട്ടത്തിലും അനുകൂലിക്കാതെയാണ് ജയശങ്കർ പ്രതികരണങ്ങൾ നടത്തിയതും. അതിന്റെ തുടർച്ചയാണ് പുതിയ പോസ്റ്റും.
ദിലീപിനെ പിന്തുണച്ചവരിൽ പ്രധാനികൾ പിസി ജോർജ്ജും സെബാസ്റ്റ്യൻ പോളുമായിരുന്നു. കൊല്ലത്തെ ദുര്യോധന ക്ഷേത്രത്തിലെ പൂജയും ചർച്ചയായി. ഇതെല്ലാമാണ് ജയശങ്കർ തന്റെ പോസ്റ്റിലും വിഷയമാക്കുന്നത്. ഇവരുടെ എല്ലാം ഇടപെടലാണ് ദിലീപിന് ജാമ്യം കിട്ടാൻ കാരണമെന്ന് പറയാതെ പറയുകയാണ് ജയശങ്കർ.