- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നിങ്ങൾക്കൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല; മുട്ടിനു താഴെ 37, മുഖമാണെങ്കിൽ 51; എണ്ണാമെങ്കിൽ എണ്ണിക്കോ പിന്നെ കള്ളം പറയരുത്; കോടിയേരിയെ പരിഹസിച്ച് അഡ്വ ജയശങ്കർ
കോഴിക്കോട്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്‌ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. എ ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ ഷുഹൈബിന്റെ ദുരൂഹമരണവുമായി മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണൻ. കീഴടങ്ങിയത് പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആയിരിക്കാം. അവരെ സ്റ്റേഷനിൽ ഹാജരാക്കിയത് നേതാക്കളായിരിക്കാം. പക്ഷേ, പാർട്ടി ഷുഹൈബിനെ തീരുമാനം എടുത്തിട്ടില്ല. സംശയം ഉള്ളവർക്ക് മിനിറ്റ്സ് ബുക്ക് പരിശോധിച്ചു നോക്കാം. ഷുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സിപിഎം. ഇനി ഏതെങ്കിലും പ്രവർത്തകർ പാർട്ടി തീരുമാനം ലംഘിച്ച് കൊല നടത്തിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഏറ്റവും വേഗം ജാമ്യത്തിലിറക്കും. നല്ല വക്കീ
കോഴിക്കോട്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്‌ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
എ ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ
ഷുഹൈബിന്റെ ദുരൂഹമരണവുമായി മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണൻ.
കീഴടങ്ങിയത് പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആയിരിക്കാം. അവരെ സ്റ്റേഷനിൽ ഹാജരാക്കിയത് നേതാക്കളായിരിക്കാം. പക്ഷേ, പാർട്ടി ഷുഹൈബിനെ തീരുമാനം എടുത്തിട്ടില്ല. സംശയം ഉള്ളവർക്ക് മിനിറ്റ്സ് ബുക്ക് പരിശോധിച്ചു നോക്കാം.
ഷുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സിപിഎം.
ഇനി ഏതെങ്കിലും പ്രവർത്തകർ പാർട്ടി തീരുമാനം ലംഘിച്ച് കൊല നടത്തിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഏറ്റവും വേഗം ജാമ്യത്തിലിറക്കും. നല്ല വക്കീലിനെ വച്ചു കേസ് നടത്തിക്കും. വെറുതെ വിട്ടാൽ പൂമാലയിടും, ശിക്ഷിച്ചാൽ കുടുംബത്തെ സംരക്ഷിക്കും. അപ്പോഴും പാർട്ടി കൊലപാതകത്തിൽ പങ്കില്ല, പങ്കില്ല, പങ്കില്ലെന്ന് ആവർത്തിക്കും.
നിങ്ങൾക്കൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.
'മുട്ടിനു താഴെ 37,
മുഖമാണെങ്കിൽ 51.
എണ്ണാമെങ്കിൽ എണ്ണിക്കോ
പിന്നെ കള്ളം പറയരുത്'