- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്: അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയലേഖനം എഴുതിയാൽ എങ്ങനെയിരിക്കും?
എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്.., എനിക്ക് കുറച്ച് നാളായി നിന്നോട് ഒരു സ്വകാര്യം പറയണമെന്നുണ്ട്. നേരിട്ട് പറയാൻ പേടിയുണ്ടായിട്ടല്ല. അല്ലെങ്കിൽ തന്നെ എനിക്കൊരു പുന്നാര മോനേയും പേടിയില്ലെന്ന് നിനക്കറിയാലോ..? നിന്റെ 'കൊഞ്ഞാണൻ' അച്ഛനും 8 സി യിൽ പഠിക്കുന്ന ആ 'ഡിങ്കിരിവാലൻ' ചേട്ടനും എനിക്ക് ഒരു ചുക്കുമല്ല. എന്നാലും കത്താവുമ്പോൾ കാര്യങ്ങൾ പച്ചക്ക് പറയാമല്ലോ എന്ന് കരുതി. എന്തായാലും വായിച്ച് മറുപടി തരുമല്ലോ..? എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്..വളരെ ആലോചിച്ച ശേഷമാണ്ൺ ഞനീ തീരുമാനം എടുത്തത്. അല്ലെങ്കിൽ, സ്കൂളിൽ നിന്നേക്കാൾ എത്രയോ സുന്ദരിക്കോതകൾ ഉണ്ട്? നിന്നേക്കാൾ പഠിക്കുന്നവർ ഉണ്ട്.? 6 ബിയിലെ പൂച്ചകണ്ണുള്ള വിമല, നന്നായി പഠിക്കുകയും ചെയ്യും. എത്ര പേരാ പിറകെ നടക്കുന്നത്.? പക്ഷേ അവൾ ഹിന്ദു- ഈഴവ വിഭാഗത്തിൽ വിഭാഗത്തിൽ പെടുന്നവൾ അല്ലേ..?പിന്നെ നമ്മുടെ ഡാൻസ് കളിക്കുന്ന ലതിക, അവൾ നായരാണെന്നാണ് സർട്ടിഫികറ്റിൽ. അവ്ലുടെ അമ്മ നായർ ആണെങ്കിലും അവളുടെ തന്തപ്പടി ആശാരിയാണ്. ഈ സത്യം ലതികക്ക് പോലും അറിയില്ല. പക്
എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്..,
എനിക്ക് കുറച്ച് നാളായി നിന്നോട് ഒരു സ്വകാര്യം പറയണമെന്നുണ്ട്. നേരിട്ട് പറയാൻ പേടിയുണ്ടായിട്ടല്ല. അല്ലെങ്കിൽ തന്നെ എനിക്കൊരു പുന്നാര മോനേയും പേടിയില്ലെന്ന് നിനക്കറിയാലോ..? നിന്റെ 'കൊഞ്ഞാണൻ' അച്ഛനും 8 സി യിൽ പഠിക്കുന്ന ആ 'ഡിങ്കിരിവാലൻ' ചേട്ടനും എനിക്ക് ഒരു ചുക്കുമല്ല. എന്നാലും കത്താവുമ്പോൾ കാര്യങ്ങൾ പച്ചക്ക് പറയാമല്ലോ എന്ന് കരുതി. എന്തായാലും വായിച്ച് മറുപടി തരുമല്ലോ..?
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്..വളരെ ആലോചിച്ച ശേഷമാണ്ൺ ഞനീ തീരുമാനം എടുത്തത്. അല്ലെങ്കിൽ, സ്കൂളിൽ നിന്നേക്കാൾ എത്രയോ സുന്ദരിക്കോതകൾ ഉണ്ട്? നിന്നേക്കാൾ പഠിക്കുന്നവർ ഉണ്ട്.?
6 ബിയിലെ പൂച്ചകണ്ണുള്ള വിമല, നന്നായി പഠിക്കുകയും ചെയ്യും. എത്ര പേരാ പിറകെ നടക്കുന്നത്.? പക്ഷേ അവൾ ഹിന്ദു- ഈഴവ വിഭാഗത്തിൽ വിഭാഗത്തിൽ പെടുന്നവൾ അല്ലേ..?
പിന്നെ നമ്മുടെ ഡാൻസ് കളിക്കുന്ന ലതിക, അവൾ നായരാണെന്നാണ് സർട്ടിഫികറ്റിൽ. അവ്ലുടെ അമ്മ നായർ ആണെങ്കിലും അവളുടെ തന്തപ്പടി ആശാരിയാണ്. ഈ സത്യം ലതികക്ക് പോലും അറിയില്ല. പക്ഷേ, ഞാൻ കണ്ട് പിടിച്ചു.
പിന്നെ ഷീല (കൃസ്ത്യൻ മാർത്തോമ), ഖദീജ(മുസ്ലിം-സുന്നി) അങ്ങനെ എത്ര പേർ..?
കൊള്ളവുന്ന നായർ നീയും നിന്റെ കൂട്ടുകാരി സവിതയും ആണല്ലോ..? പക്ഷേ, അവളുടെ പേരു സവിതാ രാജൻ എന്നല്ലേ.? നിന്റെ പേരാണെനിക്ക് കൂടുതൽ ഇഷ്ടമായത്. ലളിതാ സി നായർ, ഹാ, ആ പേരു കേൾക്കുമ്പോഴെല്ലാം എന്റെ ഹൃദയം തുടിക്കും.
ശരിക്കും എല്ലാവർക്കും പേരിനൊപ്പം നായർ, നമ്പൂതിരി, വർമ്മ, തീയൻ എന്നൊക്കെ ചേർത്താലെന്താ..? എത്ര ബുദ്ധിമുട്ടാണെന്നോ എല്ലാവരുടേയും ജാതി കണ്ട് പിടിക്കാൻ. എന്നാലും എനിക്ക് അതൊരു ത്രിൽ ആണ്.
എന്റെ പൊന്ന് നായരു പെണ്ണേ? നിന്റെ പിറകെ 9 എ യിലെ ജോസ്, ആ കോമാളി, ആ മഗ്ഗുണൻ നടക്കുന്നുണ്ട് എന്നെനിക്കറിയാം. അവൻ ഇത്തവണ സ്കൂൾ ലീഡർ ആകുമെന്ന് വച്ച് കാച്ചുന്നുണ്ട്. പക്ഷേ, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. കാരണം അവൻ യാക്കോബായ വിഭാഗത്തിൽ പെട്ടവനാണ്. അവന്റെ ക്ലാസിലെ 45 കുട്ടികളിൽ 18 പേർ ഈഴവരും, 20 പേർ കൃസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ടവരും 2 പറയരും 3 മുസ്ലിംഗളും 1 കത്തോലിക്കനുമാണ്.
ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുമ്പോൾ യാക്കോബായക്കാരനായ ജോസിനു വേണ്ടി ഓർത്തഡോക്സ്കാരൊക്കെ കൈ പൊക്കും എന്ന് തോന്നുന്നുണ്ടോ..? അവന്റെ ബഞ്ചിലിരിക്കുന്നവരെങ്കിലും കൈ പൊക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. ഇനി അവൻ അവർക്കൊക്കെ മിച്ചർ വാങ്ങി കൊടുത്ത് കൈ പൊക്കിപ്പിച്ച് ക്ലാസ് ലീഡറായാലും നമ്മുടെ പ്രിൻസിപ്പളച്ചൻ അവനെ സ്കൂൾ ലീഡർ ആക്കില്ല. അച്ഛൻ കത്തോലിക്കൻ സമുദായത്തിൽപെട്ട 10 സി യിലെ മാത്തുകുട്ടിയില്ലേ..? ആ പൊന്നു മോനെ സ്കൂൾ ലീഡർ ആക്കും. ഇതാണ് സംഭവിക്കാൻ പോകുന്നത്. ഇല്ലെങ്കിൽ ഞാൻ ഈ പഠിത്തം ഇവിടെ നിർത്തും. അതുകൊണ്ട് നീ ജോസിനെ ഇഷ്ടപെടരുത്.
പിന്നെ, നിനക്ക് കഴിഞ്ഞ ദിവസം ഹമീദ് കാഡ്ബറീസ് തന്നില്ല എന്നറിഞ്ഞു. ഹും, ആരാണാ ഹമീദ്? എമ്പോക്കി, മണകുണാഞ്ചൻ, ഡിങ്കിരി വാലൻ, കുട്ടിക്കുരങ്ങ്. അവനും ആ തീയൻ കുമാരനുമൊക്കെ ഒരു ടീമാ. അവനെന്ത് യോഗ്യതയുണ്ട് നിനക്ക് മിട്ടായി തരാതിരിക്കാൻ..? അവന്റെ വാപ്പ മമ്മദ് വള്ളിക്കളസമിട്ട് മീൻ കച്ചവടം നടത്തുമ്പോ നിന്റെ അച്ഛനു ബേക്കറി ഉണ്ടായിരുന്നില്ലേ? അത് ആ മൈഗുണാഞ്ചനറിയാമോ.? എനിക്ക് മനസിലാവാത്തത് അതല്ല, എന്നാലും മുസ്ലിം മുജാഹിദ് ആയ ഹമീദും തീയനായ കുമാരനും എങ്ങനെ കൂട്ടുകാരായി.? എനിക്ക് മനസിലാവണില്ല. നിനക്ക് പറയാൻ കഴിയുമോ.? എന്തായാലും ആ ചങ്ങാത്തം ഒത്തിരി നീണ്ട് പോവില്ല. അവർ പണ്ട് തീപ്പട്ടിപടത്തിനു വേണ്ടി ഇടി കൂടിയവരല്ലേ.? അത് ആവർത്തിച്ചില്ലെങ്കിൽ നീ നോക്കിക്കോ..?
അത് പോട്ടെ, കത്ത് വായിച്ചിട്ട് മറുപടി തരണം. ജോസിന്റെ കാര്യം പറഞ്ഞത് ഓർമ്മയുണ്ടല്ലോ..? ലീഡർ ആവാൻ നോക്കാനൊക്കെ എനിക്കും പറ്റും. പക്ഷേ എന്റെ ജാതിയിൽ പെട്ട ഒരാളും ഈ ഭൂമിയിൽ വേറെയില്ലാത്തത്കൊണ്ട് ആരും എനിക്ക് വേണ്ടി കൈ പൊക്കില്ല. അതുകൊണ്ടാണ് ഞാനീ ജാതികണക്കുമായ് സ്കൂൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോൾ നിർത്തുകയാ. എന്നെ ഇഷ്ടമാണെങ്കിൽ നാളെ വരുമ്പോൾ വലം കയ്യിൽ ഒരു രക്ഷാബന്ധൻ കെട്ടിയിട്ട് വരണം. ഞാൻ കാത്തിരിക്കും..
സ്നേഹത്തോടെ, നായരു പെണ്ണിന്റെ സ്വന്തം കുട്ടിശങ്കരൻ..
ഒപ്പ്.
അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയ ലേഖനം എഴുതിയാൽ എങ്ങനെയിരിക്കുന്നു എന്ന് ഒരു സരസൻ എഴുതിയ കുറിപ്പാണിത്. വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഈ നർമപ്രണയലേഖനം ആര് എഴുതിയതാണെന്നു വ്യക്തമല്ല- എഡിറ്റർ