കൊച്ചി: കോൺഗ്രസ് ഭരിക്കുന്ന സമയം സർക്കാരിനെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു സോളാർ കേസും സരിതയും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സോളാർ കേസ് വിവാദ നായിക സരിത കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സരിത സമർപ്പിച്ച പരാതി പ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കർ.

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നിൽകുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത. ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുള്ളവർക്കെതിരെ സരിത പരാതി എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകുമെന്നും ജയശങ്കർ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

അഡ്വ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നിൽക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാ നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുള്ളത്; ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.

ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുള്ളവർക്കെതിരെയും ഇതുപോലുള്ള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവിൽ എംജെ അക്‌ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻ ചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മൾ അതിജീവിക്കും,
സഖാവ് സരിതയ്‌ക്കൊപ്പം.