- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല; പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്; ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം'; ജോയ് ആലുക്കാസിലെ റെയ്ഡ് വാർത്ത മുക്കിയ മാധ്യമങ്ങൾക്കെതിരെ അഡ്വ. ജയശങ്കർ
കൊച്ചി: ദേശീയ തലത്തിൽ ചർച്ചയായ ജോയി ആലുക്കാസിൽ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട കേരളത്തിൽ ആരും അറിഞ്ഞിട്ടില്ല. കാരണം കേരളത്തിലെ പ്രമുഖ ചാനലുകളും പത്രങ്ങളും വാർത്ത മുക്കി. ഒരു നേതാക്കളും സംഭവത്തെ കുറിച്ച് അഭിപ്രായവും പറഞ്ഞില്ല. മാധ്യമങ്ങളുടെ ഈ സമീപനങ്ങൾക്കെതിരെയാണ് അഡ്വ ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണമെന്ന് ജയശങ്കർ പറയുന്നു. പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണെന്നും ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ലെന്നും ജയശങ്കർ കുറ്റപ്പെടുത്തുന്നു. അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഭരണകൂട ഭീകരത! രാജ്യത്തിന്റ
കൊച്ചി: ദേശീയ തലത്തിൽ ചർച്ചയായ ജോയി ആലുക്കാസിൽ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട കേരളത്തിൽ ആരും അറിഞ്ഞിട്ടില്ല. കാരണം കേരളത്തിലെ പ്രമുഖ ചാനലുകളും പത്രങ്ങളും വാർത്ത മുക്കി. ഒരു നേതാക്കളും സംഭവത്തെ കുറിച്ച് അഭിപ്രായവും പറഞ്ഞില്ല. മാധ്യമങ്ങളുടെ ഈ സമീപനങ്ങൾക്കെതിരെയാണ് അഡ്വ ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണമെന്ന് ജയശങ്കർ പറയുന്നു. പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണെന്നും ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ലെന്നും ജയശങ്കർ കുറ്റപ്പെടുത്തുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭരണകൂട ഭീകരത!
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.
നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെള്ളിയും സ്വർണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാർ ഈ അതിക്രമം ചെയ്തത്.
ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.
ആലുക്കാസിനോടു മാത്രമല്ല, കല്യാൺ ജൂവലറിയോടും മലബാർ ഗോൾഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.
ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.