- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ! 'ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക;അവൾ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോൾ വെറുതെ ഒരു ഗമയ്ക്ക് 'ഞാൻ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക; ഇതൊന്നും ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകരവുമല്ല!പാർട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല; കവിത മോഷണ വിവാദത്തിൽ ദീപാ നിശാന്തിനെയും ശ്രീചിത്രനെയും കണക്കിന് പരിഹസിച്ച് അഡ്വ ജയശങ്കർ
കവിതാ മോഷണ വിവാദത്തിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപാ നിശാന്തിനെയും സംസ്‌കാരിക പ്രഭാഷകൻ ശ്രീചിത്രനെയും അടപടലം പരിഹസിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവൾ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോൾ വെറുതെ ഒരു ഗമയ്ക്ക് 'ഞാൻ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക, 'ഇത് ഞാൻ എടുത്തോട്ടേ' എന്നവൾ ചോദിക്കുമ്പോൾ 'അതിനെന്താ' എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകരമല്ല' ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളർത്താം എന്നാരും കരുതേണ്ട. ശബരിമലയിൽ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാർ കൈകോർത്തു പിടിച്ചു മലചവിട്ടുമെന്നും ജയശങ്കർ. അതേസമയം തന്റെ പേരിൽ സർവ്വീസ് മാഗസീനിൽ അച്ചടിച്ചുവന്ന കവിത ശ്രീചിത്രൻ തന്നതാണെന്ന് സമ്മതിച്ച് ദീപാ നിശാന്ത്. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മ
കവിതാ മോഷണ വിവാദത്തിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപാ നിശാന്തിനെയും സംസ്‌കാരിക പ്രഭാഷകൻ ശ്രീചിത്രനെയും അടപടലം പരിഹസിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവൾ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോൾ വെറുതെ ഒരു ഗമയ്ക്ക് 'ഞാൻ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക, 'ഇത് ഞാൻ എടുത്തോട്ടേ' എന്നവൾ ചോദിക്കുമ്പോൾ 'അതിനെന്താ' എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകരമല്ല'
ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളർത്താം എന്നാരും കരുതേണ്ട. ശബരിമലയിൽ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാർ കൈകോർത്തു പിടിച്ചു മലചവിട്ടുമെന്നും ജയശങ്കർ. അതേസമയം തന്റെ പേരിൽ സർവ്വീസ് മാഗസീനിൽ അച്ചടിച്ചുവന്ന കവിത ശ്രീചിത്രൻ തന്നതാണെന്ന് സമ്മതിച്ച് ദീപാ നിശാന്ത്. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ തന്നെയെന്നാണ് ദീപ നിശാന്തിന്റെ വിശദീകരണം.
ശ്രീചിത്രൻ എഴുതിയ കവിതയാണെന്നും വേണമെങ്കിൽ തന്റെ പേരിൽ പ്രസിദ്ധീകരിച്ചുകൊള്ളാനും പറഞ്ഞാണ് തന്നത്. പ്രശ്‌നം വിവാദമായപ്പോൾ കലേഷാണ് കവിത മോഷ്ടിച്ചതെന്ന് ശ്രീചിത്രൻ തെറ്റിദ്ധരിപ്പിച്ചു. ഇതിന് തെളിവായി ശ്രീചിത്രനുമായുള്ള വാട്‌സ് ആപ് ചാറ്റും ദീപ പുറത്തുവിട്ടു. ദീപ നിശാന്തിന് താൻ എഴുതിയതാണെന്ന പേരിൽ കവിത പ്രസിദ്ധീകരിക്കാനായി നൽകിയത് എം ജെ ശ്രീചിത്രനാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇതുവരെ കൃത്യമായ മറുപടി പറയാതിരുന്ന ദീപ ശ്രീചിത്രൻ കൈയൊഴിഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണ രൂപം
ചില്ലുമേടയിലിരുന്നെന്നെ
കല്ലെറിയല്ലേ...കല്ലെറിയല്ലേ
ഇഷ്ടപ്പെട്ട ഒരു കവിത പകർത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവൾ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോൾ വെറുതെ ഒരു ഗമയ്ക്ക് 'ഞാൻ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക, 'ഇത് ഞാൻ എടുത്തോട്ടേ' എന്നവൾ ചോദിക്കുമ്പോൾ 'അതിനെന്താ' എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകരമല്ല. പാർട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല.
വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരിൽ അത് പ്രസിദ്ധീകരിച്ചതും ചില കുബുദ്ധികൾ അതു കണ്ടുപിടിച്ചു കുണ്ടാമണ്ടിയാക്കിയതും കാലദോഷമെന്നേ പറയാവൂ.
ആ ഘട്ടത്തിൽ, സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു. ആ മര്യാദയും കാണിച്ചില്ല. ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു. അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി.
കുടിപ്പള്ളിക്കൂടത്തിൽ കൂടെ പഠിച്ചവർ മുതൽ നായകനെതിരെ ആരോപണവുമായി രംഗത്തുവന്നു കഴിഞ്ഞു. പ്രളയാനന്തര കേരളത്തിൽ നവോത്ഥാന നായകൻ നടത്തിയ കുതിച്ചു കയറ്റത്തിൽ അസൂയ പൂണ്ടവരാണ് കുറച്ചു പേർ; നവോത്ഥാന മൂല്യങ്ങളെ തല്ലിക്കൊഴിക്കാൻ തുനിഞ്ഞിറങ്ങിയ വിരുദ്ധന്മാരാണ് ബാക്കിയുള്ളവർ.
ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളർത്താം എന്നാരും കരുതേണ്ട. ശബരിമലയിൽ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാർ കൈകോർത്തു പിടിച്ചു മലചവിട്ടും.
സ്വാമിയേ ശരണമയ്യപ്പ