- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാലാ സബ് ജയിലിൽ ചെന്ന് ബിഷപ്പമാരും കേരള കോൺഗ്രസ് നേതാക്കളും കൈമുത്തുമ്പോൾ മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നുവെന്ന് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര' ; 'ജലന്ധർ ബിഷപ്പിന്റെ ജയിൽവാസത്തെ ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും'; ബിഷപ്പിനെ നേതാക്കൾ സന്ദർശിച്ചതിന് പിന്നാലെ അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കേരള കോൺഗ്രസ് അംഗങ്ങളും മറ്റ് ബിഷപ്പുമാരും സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. 'കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്ധർ ബിഷപ്പിന്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും.'ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ നേതാക്കളുടെ ജയിൽ സന്ദർശനത്തെ വിമർശിച്ചത്. അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; ആ മനുഷ്യൻ നീ തന്നെ! തന്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തിൽ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത്‌സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരൽ ചൂണ്ടി ആ മനുഷ്യൻ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാൻ പ്രവാചകന്റെയും കഥ ബൈബിൾ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സി.ജെ തോമസ് ഒരു നാടകവ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കേരള കോൺഗ്രസ് അംഗങ്ങളും മറ്റ് ബിഷപ്പുമാരും സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. 'കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല.
ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്ധർ ബിഷപ്പിന്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും.'ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ നേതാക്കളുടെ ജയിൽ സന്ദർശനത്തെ വിമർശിച്ചത്.
അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
ആ മനുഷ്യൻ നീ തന്നെ!
തന്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തിൽ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത്‌സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരൽ ചൂണ്ടി ആ മനുഷ്യൻ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാൻ പ്രവാചകന്റെയും കഥ ബൈബിൾ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സി.ജെ തോമസ് ഒരു നാടകവും എഴുതിയിട്ടുണ്ട്.
കേരള കത്തോലിക്കാ മെത്രാൻ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരൻ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോൺഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലിൽ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോൾ, മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നു- മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര.
കർദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്പേരുണ്ടാക്കി; കന്യാസ്ത്രീകളുടെ സമരം ന്യായയുക്തമായിരുന്നു എന്ന് ഭരണിക്കുളങ്ങര തീർത്തു പറഞ്ഞു.
കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്തർ ബിഷപ്പിന്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും.