- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മീ ടൂ കളി കാര്യമായി, അക്ബറിനെക്കൊണ്ട് രാജിവെപ്പിച്ച് ബിജെപി തടിയൂരി ; തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും' ? മീ ടൂവിൽ കുരുങ്ങി കേന്ദ്രമന്ത്രി രാജിവെച്ചതിന് പിന്നാലെ സമാന ആരോപണം നേരിടുന്ന മുകേഷിനെതിരെ നടപടി സ്വീകരിക്കാത്തതിൽ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ എ.ജയശങ്കർ
കൊച്ചി: ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെ തുറന്നു പറച്ചിലായ മീ ടൂ വെളിപ്പെടുത്തലിൽ കുരുങ്ങി കേന്ദ്ര മന്ത്രി എം.ജെ അക്‌ബർ കഴിഞ്ഞ ദിവസമാണ് രാജി വെച്ചത്. ഇതിന് പിന്നാലെ രാഷ്ട്രീയത്തിലും സിനിമയിലും പലർക്ക് നേരെയും ആരോപണ ശരങ്ങളും ഉയരുകയാണ്. എന്നാൽ സമാനമായ ആരോപണം നേരിടുന്ന മുകേഷ് എംഎൽഎയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സിപിഎമ്മിനെ കർശനമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ.എ ജയശങ്കർ.അക്‌ബർ രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടിയവരുടെ കൂട്ടത്തിൽ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസിനൊപ്പമുണ്ടായിരുന്നു. എന്നാൽ സമാനമായ രീതിയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎക്കെതിരെ വിപ്ലവ പാർട്ടി എന്ത് നടപടിയെടുക്കുമെന്നാണ് അറിയാൻ ബാക്കിയുള്ളതെന്നും ജയശങ്കർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്‌ബർ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്‌ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി. രാ
കൊച്ചി: ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെ തുറന്നു പറച്ചിലായ മീ ടൂ വെളിപ്പെടുത്തലിൽ കുരുങ്ങി കേന്ദ്ര മന്ത്രി എം.ജെ അക്‌ബർ കഴിഞ്ഞ ദിവസമാണ് രാജി വെച്ചത്. ഇതിന് പിന്നാലെ രാഷ്ട്രീയത്തിലും സിനിമയിലും പലർക്ക് നേരെയും ആരോപണ ശരങ്ങളും ഉയരുകയാണ്.
എന്നാൽ സമാനമായ ആരോപണം നേരിടുന്ന മുകേഷ് എംഎൽഎയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സിപിഎമ്മിനെ കർശനമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ.എ ജയശങ്കർ.അക്‌ബർ രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടിയവരുടെ കൂട്ടത്തിൽ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസിനൊപ്പമുണ്ടായിരുന്നു.
എന്നാൽ സമാനമായ രീതിയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎക്കെതിരെ വിപ്ലവ പാർട്ടി എന്ത് നടപടിയെടുക്കുമെന്നാണ് അറിയാൻ ബാക്കിയുള്ളതെന്നും ജയശങ്കർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്‌ബർ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്‌ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വനിതാ മാധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാ ഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്ക്കുകയും ചെയ്തതോടെ അക്‌ബറിന്റെ പതനം ഉറപ്പായിരുന്നു.
അക്‌ബറിന്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.