ലിയാർണോ ഡാവിൻസിയുടെ ലോക പ്രശസ്തമായ ലാസ്റ്റ് സപ്പർ (അന്ത്യഅത്താഴം) പെയിന്റിംഗിന്റെ വിലക്ഷണവും, വികൃതവും മ്ലേച്ഛവുമായ രൂപാന്തരം ഭാഷാപോഷണിയിൽ പ്രസിദ്ധീകരിച്ച തോടുകൂടി മലയാള മനോരമയുടെ ക്രിസ്തീയമൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള യഥാർത്ഥ ചിത്രം പുറത്ത് വന്നിരിക്കയാണ്. ഈ വിലക്ഷണ ചിത്രത്തിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളി ച്ചിരിക്കുന്നത് വിവിധ കാഴ്ചപ്പാടുകളിലാണ്.

ക്രിസ്തുവിന്റെയും 12 ശിഷ്യന്മാരുടെയും സ്ഥാനത്ത് പ്രീളാവിവശരായ 12 കന്യാസ്ത്രീകളെ യാണ് കാണിച്ചിരിക്കുന്നത്. യേശു ക്രിസ്തുവിന്റെ സ്ഥാനത്ത് മാറ് മറക്കാത്ത ഒരു കന്യാസ്ത്രീയുടെയും രൂപം അതും പരിശുദ്ധ കന്യാമറിയത്തിന്റെ വികലമായ ഒരനുകരണം. ആകെ അറക്കുന്ന കാഴ്ചപാട് ഉളവാക്കുന്ന ഒരു ചിത്രം ഈ ചിത്രത്തിലൂടെ ക്രിസ്തീയ പ്രമാണങ്ങളെയും യേശുക്രിസ്തുവിന്റെ തിരുവത്താഴത്തെയും അപഹസിക്കണമെന്നുള്ള ഗൂഢലക്ഷ്യം, വ്യക്തം.

ക്രിസ്തീയ ദേവാലയ ങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും ലോകത്തിന്റെ വിവിധഭാഗ ങ്ങളിൽ വിധ്വംസകശക്തികൾ സായുധ നീക്കം നടത്തുന്നതിനിട യിലാണ് ഈ വിലക്ഷണ ചിത്ര പ്രസിദ്ധീകരണം ക്രിസ്തുമസ്സ് കാലയളവിലാണ് ഈ ചിത്രം പ്രസിദ്ധികരിച്ചത് എന്നതും സംശയ ങ്ങൾക്ക് ഇടനൽകുന്നു. ആർക്കോ വേണ്ടി ബോധപൂർവ്വം വംശീയ വിദ്വേഷവും രക്തചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കി എടുക്കുന്നതിന്, അല്ലേ ഈ പ്രസിദ്ധികരണം. അല്ലെങ്കിൽ പിന്നെ എന്തിന്, ഇതു ചെയ്തു എന്ന് മലയാള മനോരമ എഡിറ്റർ വിശദീകരിച്ചേ മതിയാവൂ. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഹീനമായ ഒരു കുറ്റകൃത്യം.

ആരെങ്കിലും എവിടെയെങ്കിലും ഒന്ന് തുമ്മുകയോ, ചീറ്റുകയോ, ചെയ്താൽ വിറകൊള്ളുന്ന സെബാസ്റ്റ്യൻ പോളും മറ്റ് ഇതര മാദ്ധ്യമ പക്ഷബുദ്ധിജീവികളും ഈ കൊടിയ അക്രമത്തിനെതിരേ, കമാ, എന്ന് ഒരക്ഷരം ഉരിയാടിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഈ ദുഷിച്ച കൂടുകെട്ടിൽ ഇവരെല്ലാ ഉൾപ്പെട്ടിട്ടില്ലേ എന്ന് സംശയം ഉണർത്തുന്ന താണ് ഇവരുടെ മൗനം, അല്ലെങ്കിൽ മനോരമയുടെ ധനശക്തി, മറ്റൊരുത്തരവും ഞാൻ കാണുന്നില്ല. പ്രതികരിക്കുന്ന ക്രിസ്ത്യൻ സഭകൾക്ക് എന്നൊന്നും ഇല്ലാത്ത ക്ഷമാശീലം, കാരണം ക്രാസ്സസ്സ് വിൽ വിൻ ഓവർ സീസർ, എന്ന പഴമൊഴി എത്ര പ്രസക്തം യുദ്ധം ചെയ്യുവാൻ ജൂലിയസ് സീസർ അധികാരം പങ്കിടുമ്പോൾ പണക്കാരനും ബാങ്കറുമായ ക്രാസ്സസ് ഇത് ഇവിടെയും തുടരുന്നു. അത്രമാത്രം.

ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. ജോൺസൺ മനയാനിയുടെ വ്യക്തിപരമായ അഭിപ്രായം ആണ് ഈ ലേഖനത്തിലുള്ളത് - എഡിറ്റർ.