- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ജില്ലയ്ക്ക് ഇപ്പോഴും സ്വാതന്ത്ര്യം അകലെ: അഡ്വ. ജോയ്‌സ് ജോർജ് എംപി
അടിമാലി: യഥാർത്ഥ സ്വാതന്ത്ര്യം ഇടുക്കി ജില്ലയ്ക്ക് ഇപ്പോഴും അന്യമാണെന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ഇടുക്കിയിൽ അനിവാര്യമായി വരികയാണെന്നും അഡ്വ. ജോയ്‌സ് ജോർജ് എംപി. മാമലക്കണ്ടത്ത് നൽകിയ പൗരസ്വീകരണയോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നിയന്ത്രണങ്ങളും നിയമങ
അടിമാലി: യഥാർത്ഥ സ്വാതന്ത്ര്യം ഇടുക്കി ജില്ലയ്ക്ക് ഇപ്പോഴും അന്യമാണെന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ഇടുക്കിയിൽ അനിവാര്യമായി വരികയാണെന്നും അഡ്വ. ജോയ്‌സ് ജോർജ് എംപി. മാമലക്കണ്ടത്ത് നൽകിയ പൗരസ്വീകരണയോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കാത്ത മനുഷ്യസമൂഹമാണ് ഇടുക്കിയിലുള്ളത്. സംസ്ഥാനത്തെ മറ്റൊരു ജില്ലകളിലും ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കുന്നില്ല. സങ്കീർണ്ണമായ ഇടുക്കിയിലെ പ്രശ്‌നങ്ങൾ ഒട്ടുമിക്കവയും ഭരണകൂട സൃഷ്ടിയാണ്. ദുസ്വാതന്ത്ര്യത്തിന്റെ തടവറയിൽ കഴിയുന്ന ഒരു ജനതയുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ആശയപ്രചരണവും സാമൂഹിക അവബോധവും സൃഷ്ടിക്കലും അത്യാന്താപേക്ഷിതമാ
ണെന്നും എംപി അഭിപ്രായപ്പെട്ടു.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് യഥാർത്ഥത്തിൽ ഇടുക്കിയിൽ നടന്നുവരുന്നത്. ഭൂമിക്കുമേൽ മനുഷ്യന് കൈവശാവകാശം നിഷേധിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ പോലും നിർമ്മിക്കുന്നതിന് ഇപ്പോഴും വകുപ്പുതലത്തിലുള്ള തർക്കങ്ങളും നിയമങ്ങൾ മൂലമുള്ള നിരോധനങ്ങളും നിലനിൽക്കുകയാണ്. നൂറുകണക്കായ ആദിവാസി കുടികളും സെറ്റിൽമെന്റ് ഏരിയാകളും ഇപ്പോഴും രോഗാതുരവും നിരക്ഷരത നിലനിൽക്കുന്നതാണ്. തൊഴിലാളി ലയങ്ങളിൽ താമസിക്കുന്നവരും കോളനിവാസികളുമെല്ലാം ഇപ്പോഴും സാമൂഹിക പുരോഗതി എന്തെന്നറിയാത്തവരാണ്. വീട് വയ്ക്കുന്നതിനും വൈദ്യുതി എടുക്കുന്നതിനും വരെ തടസങ്ങളുടെ പരമ്പരകളാണ് ഇടുക്കിയിൽ അരങ്ങേറുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലും ഇടുക്കിയിലെ അതേ സ്ഥിതി തന്നെയാണ് നിലനിൽക്കുന്നത്.
നഗര കേന്ദ്രങ്ങളിലും സമതല പ്രദേശങ്ങളിലും എല്ലാ സുഖസൗകര്യങ്ങളുടെയും നടുവിൽ കഴിയുന്ന ഭരണകൂടവും ഉദ്യോഗസ്ഥ മേധാവിത്വവും കുടിയേറ്റ ജനതയ്ക്ക് മേൽ കടിഞ്ഞാണിടാൻ വെമ്പൽ കൊള്ളുകയും അനുദിനം നൂതന നിയമങ്ങൾ അടിച്ചേൽപ്പിച്ച ചങ്ങലയ്ക്കിടുകയാണ്. ഈ ദുസ്വാതന്ത്ര്യത്തിനും അടിമ സമ്പ്രദായത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ മലയോര ജനതയെ സജ്ജമാക്കാൻ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും അതിനായുള്ള പരിശ്രമത്തിന്റെ പാതയിലാണെന്ന് താനെന്നും അഡ്വ. ജോയ്‌സ് ജോർജ് എംപി പറഞ്ഞു.
ഊരുമൂപ്പൻ സൂര്യൻ കാണിയുടെ നേതൃത്വത്തിലാണ് കുറത്തിക്കുടിയിൽ നിന്നും ആദിവാസി സ്ത്രീകളടക്കമുള്ള ജനാവലി എത്തിച്ചേർന്നത്. ഇരുന്നൂറോളം പേർ എംപിയെ ഹാരമണിയിച്ച് സ്വീകരിച്ചു. സമര സമിതി ചെയർമാൻ പി.എൻ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ഭാരവാഹികളായ ആർ. അനിൽകുമാർ, എൻ.കെ. രാജൻ, അസീസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.