- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഡ്വ. കെ.അനന്തഗോപൻ പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; സിപിഐ പ്രതിനിധി മനോജ് ചരളേൽ അംഗമാകും; അനന്തഗോപൻ പ്രസിഡന്റ് ആകുന്നത് എൻ.വാസുവിന്റെ ഒഴിവിൽ
തിരുവനന്തപുരം: അഡ്വ. കെ.അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്. സിപിഐ പ്രതിനിധി മനോജ് ചരളേൽ മെമ്പറാകും.
പത്തനംതിട്ട മുൻജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപൻ സിപിഎം സംസ്ഥാനസമിതി അംഗമാണ്. നിലവിലെ പ്രസിഡന്റ് എൻ.വാസുവിന്റെ കാലാവധി ശനിയാഴ്ച തീരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.ബിഎസ്സി എൽഎൽബി ബിരുദധാരിയായ അനന്തഗോപൻ അഭിഭാഷകനാണ്. 1970ൽ കെഎസ്വൈഎഫിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം 2001ലാണ് പാർട്ടി ജില്ലാ സെക്രട്ടറിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ഡയറക്ടർ എന്നീ നിലയിലും തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കെ എസ് രവിയുടെ രണ്ടുവർഷ കാലാവധി അവസാനിച്ചതിനെ തുടർന്ന് മനോജ് ചരളേലിനെ സിപിഐ ശുപാർശ ചെയ്യുകയായിരുന്നു..സിപിഐ പത്തനംതിട്ട ജില്ല എക്‌സിക്യൂട്ടീവ് അംഗമായഅഡ്വ.മനോജ് പത്തനംതിട്ട വൃന്ദാവനം സ്വദേശിയാണ്
മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ പ്രതിനിധികൾ ചേർന്നാണ് പുതിയ അധ്യക്ഷനെയും ,മറ്റൊരു അംഗത്തെയും തിരഞ്ഞെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ