- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണെന്ന കോടിയേരിയുടെ പ്രസ്താവന കുറ്റസമ്മതം: അഡ്വ.കെ.എം അഷ്‌റഫ്
കോഴിക്കോട്: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് അഡ്വ.കെ.എം അഷ്‌റഫ് പ്രസ്താവിച്ചു. വർഷങ്ങൾക്ക് മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് തമിഴ് നാടിന് കൈമാറിയത് സിപിഐ(എം) നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാറാണ്. അത് ഭരണ നേട്ടമായി അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്
കോഴിക്കോട്: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് അഡ്വ.കെ.എം അഷ്‌റഫ് പ്രസ്താവിച്ചു. വർഷങ്ങൾക്ക് മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് തമിഴ് നാടിന് കൈമാറിയത് സിപിഐ(എം) നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാറാണ്. അത് ഭരണ നേട്ടമായി അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി നായനാരും. നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടതിനു ശേഷം മറ്റൊരു കേസിൽ കർണ്ണാടക പൊലീസിന് കൈമാറിയതും ഇടതുപക്ഷ സർക്കാറിന്റെ കാലത്താണ്. കോടിയേരി ബാലകൃഷ്ണനാണ് അന്നത്തെ ആഭ്യന്തരമന്ത്രി. പി ജയരാജനെ വേട്ടയാടുകയാണെന്ന് വിലപിക്കുന്ന കോടിയേരി മഅ്ദനിയെ വേട്ടയാടുകയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ചെയ്തത്.
തങ്ങളുടെ രാഷ്ടീയ നിലപാടുകൾക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുകയും സിപിഐ(എം) പ്രവർത്തകർക്കെതിരാകുമ്പോൾ ഇരകളാണെന്ന് വിലപിക്കുകയും ചെയ്യുന്ന സിപിഐ(എം) നിലപാട് കേരള ജനത തിരിച്ചറിയണമെന്നും മനുഷ്യാവകാശങ്ങളെ പരിഗണിക്കുന്ന നിലപാടാണെങ്കിൽ യു.എ.പി.എ ക്കെതിരെ രംഗത്തു വരികയാണ് സിപിഐ(എം) ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.