- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിന്റെ പിന്തുണ സഹായകരമായി; വേങ്ങരയിൽ പി പി ബഷീർ വീണ്ടും ഇടതുമുന്നണി സ്ഥാനാർത്ഥി; പാണക്കാടു തങ്ങളുടെ തീരുമാനം കാത്ത് മുസ്‌ളിം ലീഗ് അണികൾ
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇത്തവണയും അഡ്വ. പി.പി. ബഷീർ എൽഡിഎഫ് സ്ഥാനാർത്ഥി. തിരുവനന്തപുരത്തു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ മത്സരിച്ച ബഷീർ 38,057 വോട്ടുകൾക്കാണു തോറ്റത്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭയിലേക്ക് മത്സരിച്ച് എംപിയായതോടെയാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ പി.പി.ബഷീർ. തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആർ പഞ്ചായത്ത് മുൻ അംഗവും. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്. ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ബഷീറിന്റെ പേരിനാണു മുൻതൂക്കം കിട്ടിയത് ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് സി.പി.എം ആലോചി
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇത്തവണയും അഡ്വ. പി.പി. ബഷീർ എൽഡിഎഫ് സ്ഥാനാർത്ഥി. തിരുവനന്തപുരത്തു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ മത്സരിച്ച ബഷീർ 38,057 വോട്ടുകൾക്കാണു തോറ്റത്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭയിലേക്ക് മത്സരിച്ച് എംപിയായതോടെയാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ പി.പി.ബഷീർ. തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആർ പഞ്ചായത്ത് മുൻ അംഗവും. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്. ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ബഷീറിന്റെ പേരിനാണു മുൻതൂക്കം കിട്ടിയത്
ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് സി.പി.എം ആലോചിച്ചിരുന്നതെങ്കിലും പറ്റിയ ആളെ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്നാണ് പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചത്. മലപ്പുറം ലോക്സഭയിൽ മത്സരിച്ച് എംബി ഫൈസലിന്റെയും ഡിവൈഎഫ്ഐ നേതാവ് വി.പി സാനുവിന്റെയും പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് പി.പി.ബഷീറിനാണ് മുൻഗണ നൽകിയതോടെ ബഷീറിന് നറുക്കു വീണു. തീരുമാനം നേരത്ത മലപ്പുറത്തു തന്നെ ഉണ്ടായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന സമിതിക്ക് ശേഷമെ ഉണ്ടാകൂ എ്ന്നറിയിക്കുകയായിരുന്നു
ഇതേസമയം മുസ്‌ളിം ലീഗ് ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. അന്തിമ തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട്ടിരിക്കുകയാണ് നേതൃത്വം. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം കൂടി പരിഗണിച്ചായിരിക്കും ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിലൂടെ പരസ്യ വിമർശനം നടത്തിയ എംഎസ്എഫ് ഭാരവാഹിയെ സ്ഥാനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനേയോ ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദറിനേയോ പരിഗണിക്കാനാണ് ലീഗ് നേതൃത്വത്തിന് താത്പര്യം. എന്നാൽ അബ്ദുറഹിമാൻ രണ്ടാത്താണിക്കോ യൂത്ത് ലീഗ് പ്രതിനിധിക്കോ അവസരം നൽകണമെന്നുള്ള വികാരവും മണ്ഡലത്തിൽ ഉയരുന്നുണ്ട്.