ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ അത്മായ ട്രസ്റ്റിയും ഖജാൻജിയുമായ അഡ്വ. പ്രകാശ് പി. തോമസ് ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. മതസ്പർധയും വർഗ്ഗീയ ചിന്തകളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിനും മതങ്ങൾ തമ്മിലുള്ള യോജിപ്പിനും ഐക്യത്തിനുമായി പ്രവർത്തിച്ചുവരുന്ന നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി (National Council for Communal Harmony) എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചു വരുന്ന പ്രകാശ് മാർത്തോമാ സിഎസ്‌ഐ, സിഎൻഐ സഭകളുടെ സംയുക്ത കൂട്ടായ്മയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ട്രഷററായും പ്രവർത്തിക്കുന്നു.

എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ ശക്തനായ വക്താവ് കൂടിയായ ഇദ്ദേഹം കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ട്രഷററായും പ്രവർത്തിക്കുന്നു.വേൾഡ് ഹ്യൂമൺ റൈറ്റ്‌സ് ഫോറത്തിന്റെ ഡയറക്ടർ എന്ന നിലയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്നു.

കുറെ വർഷങ്ങളായി തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹം തിരുവല്ലാ ബാറിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്. പന്തളം പരുവപറമ്പിൽ കുടുംബാംഗമാണ്.അമേരിക്കയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ഇദ്ദേഹം ജൂലൈ 8 ന് കേരളത്തിലേക്ക് തിരിച്ചു പോകും. അഡ്വ. പ്രകാശുമായി 215 941 9578 ൽ ബന്ധപ്പെടാവുന്നതാണ്.