- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ നിന്റെ വീട്ടിൽ പോയി ഭർത്താവിനോട്.... മതി! ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അക്രമിച്ചപ്പോൾ അഡ്വക്കേറ്റ് ഇടപെട്ടു; കമ്മീഷനായി തെളിവെടുപ്പിന് കോടതി നിർദ്ദേശ പ്രകാരം പോയ യുവ അഭിഭാഷകയ്ക്ക് നേരിടേണ്ടി വന്നത് അപമാനത്തിനൊപ്പം സമാനതകളില്ലാത്ത നീതി നിഷേധം; കോൺഗ്രസുകാരനായ വെഞ്ചേമ്പ് സുരേന്ദ്രന്റെ വിക്രിയയ്ക്ക് കുട പിടിച്ച് പുനലൂർ പൊലീസും
കൊല്ലം: അഭിഭാഷക കമ്മീഷനായി പോകുന്നവർ ഇനി വെഞ്ചേമ്പ് സുരേന്ദ്രനെ കരുതി ഇരിക്കുക. ഇയാൾക്കെതിരായാണ് കമ്മീഷൻ തെളിവെടുപ്പിന് പോകുന്നതെങ്കിൽ നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കാനും സാധ്യത ഏറെയാണ്. വെഞ്ചേമ്പ് സുരേന്ദ്രൻ കൈകാര്യം ചെയ്യാതിരുന്നാൽ അത് അഡ്വക്കേറ്റിന്റെ ഭാഗ്യം. പുനലൂർ ബാർ അസോസിഷേഷനിലെ അഭിഭാഷകയെ ആണ് വെഞ്ചേമ്പ് സുരേന്ദ്രൻ ആക്രമിച്ചത്. എന്നാൽ കേസ് അഭിഭാഷകയ്ക്ക് എതിരേയും.
ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. എങ്കിലും പൊലീസിൽ പുനലൂരുകാരനായ വെഞ്ചേമ്പ് സുരേന്ദ്രന് സ്വാധീനം എറെയാണ്. ഇതാണ് അഡ്വക്കേറ്റ് കേസിൽ പ്രതിയാകുന്നത്. സമാനതകളില്ലാത്ത നീതി നിഷേധമാണ് അഡ്വക്കറ്റ് രശ്മിക്ക് പൊലീസിൽ നിന്നുണ്ടായത്. പുനലൂർ മുൻസിഫ് കോടതിയിൽ നിന്നും കേസിൽ നിയമിച്ച കമ്മിഷണർ പോയ രശ്മിയെ സുരേന്ദ്രനും മറ്റും കടന്നാക്രമിക്കുകയായിരുന്നു. ജോലി തടസ്സപ്പെടുത്തലായിരുന്നു ലക്ഷ്യം. കൂടെയുണ്ടായിരുന്ന സ്ത്രീയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ കേസ് എടുത്തത് അഭിഭാഷകയ്ക്ക് എതിരേയും. കോടതി ഉത്തരവില്ലായിരുന്നുവെങ്കിൽ കോടതി നിർദ്ദേശ പ്രകാരം തെളിവെടുപ്പിന് പോയ യുവ അഭിഭാഷകയ്ക്ക് ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു.
നീ നിന്റെ വീട്ടിൽ പോയി ഭർത്താവിനോട് .... മതി.. നീ ആരെയോ വിരട്ടാൻ വരുന്നത്.... തെളിവെടുപ്പിനിടെ അഭിഭാഷകയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയോട് സുരേന്ദ്രൻ തട്ടിക്കറി. അടിക്കാൻ വന്നു. ചോദ്യം ചെയ്തപ്പോൾ അഭിഭാഷകയ്ക്ക് നേരേയും അതിക്രവും മോശം പരാമർശങ്ങളും ഉണ്ടായി. എന്റെ മാഡം.. നിങ്ങൾ... നിങ്ങൾ ചെയ്ത ജോലി ചെയ്ത് പോവുക. അത്രമതി...-ഇതായിരുന്നു ഭീഷണി കലർന്ന സുരേന്ദ്രന്റെ കളിയാക്കൽ ഉപദേശം. ജോലി തടസ്സപ്പെടുത്തേണ്ടെന്ന് പറഞ്ഞ് അഭിഭാഷക ജോലിയെടുത്തു. ഈ സംഭവത്തിലാണ് അഡ്വക്കേറ്റിന് പൊലീസിന്റെ ഭാഗത്ത് നിന്നു നീതിനിഷേധമുണ്ടാകുന്നത്.
സംഭവത്തെ കുറിച്ച് അഡ്വക്കേറ്റ് വിശദീകരിക്കുന്നത് ഇങ്ങനെ
അഭിഭാഷക ജീവിതത്തിൽ ഒരുപാട് പ്രതി സന്ധികളും വെല്ലുവിളികളും നേരിടേണ്ടി വരുന്നത് അറിയാം എന്നാൽ വളരെ വിചിത്രമായ സംഭവങ്ങൾ ആണ് ഈ അടുത്ത ദിവസങ്ങളിൽ എനിക്ക് ഉണ്ടായതു. പ്രത്യേകിച്ചു ,ഒരു അഭിഭാഷകർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുത്. പുനലൂർ മുൻസിഫ് കോടതിയിൽ നിന്നും കേസിൽ നിയമിച്ച കമ്മിഷണർ ആയിട്ട് പോയി അവസാനം കള്ളകേസിൽ പ്രതി ആകേണ്ടി വന്നു. എതിർഭാഗം caveate ഇട്ടതു കൊണ്ടു മുൻകൂർ നോട്ടീസ് നൽകി അറിയിപ്പ് കൊടുത്തിട്ടാണ് 20.11.2020 -ൽ പോയത്. അന്യായ പട്ടികയിൽ ചെന്നപ്പോൾ രാഷ്ട്രീയ നേതാവായ ആ കേസിലെ ഒന്നാംപ്രതി എന്നെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ആണുങ്ങളുടെ നേരെ നിന്നും സംസാരിക്കുന്നു എന്നു പറഞ്ഞു ആക്ഷേപിക്കു കയും എന്റെ പേര് പല രീതിയിൽ അശ്ളീലമായി പറഞ്ഞു അപമാനിക്കുകയും ചെയ്തു . എന്റെ ജോലി ചെയ്യാൻ തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പുനലൂർ പൊലീസ് ഞാൻ പരാതി കൊടുത്തു 143, 147, 294(b), 354, 353, 149ഐപിസി പ്രകാരം പുനലൂർ പൊലീസ് സ്റ്റേഷൻ ക്രൈം 2292/20 കേസ് എടുത്തു. ഇതുവരെ പ്രതിയെ കിട്ടിയിട്ടില്ല രാഷ്ട്രീയ നേതാവും മുൻസിഫ് കോടതിയിലെ കേസിൽ ഒന്നാംപ്രതിയും ആയ വെഞ്ചേമ്പ് സുരേന്ദ്രൻ ആണ് എന്നെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തിട്ട് രാഷ്ട്രീയ സ്വാധീനത്തിൽ എനിക്ക് എതിരെ sc/st act ദുരുപയോഗം ചെയ്തു 294(b) IPC, 3(1)(Viii)പ്രകാരം പൊലീസിനെ സ്വാധീനിച്ചു കേസ് എടുത്തതു. കോടതിയിൽ നിന്നും കമ്മീഷൻ പോയി ഞാൻ ഇപ്പൊ കേസിൽ പ്രതി ആയി. ഇവരൊക്കെ ആരാ എന്നു പോലും എനിക്ക് അറിയില്ലായിരുന്നു.
കോടതിയിൽ നിന്നും എന്നെ അറസ്റ്റ് ചെയ്യരുത് എന്ന ഓർഡർ വന്നിട്ടുണ്ട്. എന്റെ കൂടെ നിന്ന് എന്റെ പ്രേശ്നത്തിൽ ഇടപെട്ടു എന്നെ സപ്പോർട്ട് ചെയ്ത എന്റെ ഗുരുക്കന്മാരായ അഭിഭാഷകർക്കും പുനലൂർ ബാർ അസോസിയേഷൻ പ്രതിനിധികൾക്കും സീനിയർ അഭിഭാഷകർക്കും പ്രിയപ്പെട്ട ജൂനിയർ അഭിഭാഷകർക്കും നന്ദി-ഇതാണ് അഭിഭാഷകയ്ക്ക് ഈ സംഭവത്തിൽ പറയാനുള്ളത്.
കൗണ്ടർ കേസിൽ അതിവഗ നടപടി
ജോലിക്കെത്തിയ അഭിഭാഷകയെ ആക്രമിക്കുകയെന്നത് ഗുരുതര കുറ്റമാണ്. ഇതിന്റെ വീഡിയോയും ഉണ്ട്. എന്നാൽ പ്രതിയെ ആരും അറസ്റ്റ് ചെയ്തില്ല. പ്രാഥമിക അന്വേഷണവും പോലും നടത്താതെ രാഷ്ട്രീയക്കാരനായ പ്രതിയുടെ പരാതിയിൽ കൗണ്ടർ കേസിട്ടുവെന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ