- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രനെ ജയിലിൽ തളയ്ക്കുമ്പോളും ആയിരക്കണക്കിന് സുരേന്ദ്രന്മാർ ആചാര സംരക്ഷണത്തിനായി പൊലീസ് വലയം ഭേദിച്ച് നിലകൊള്ളുന്നു; കള്ളക്കേസുകൾ കൊണ്ട് നേതാക്കളെ തകർക്കാൻ ശ്രമിക്കുമ്പോൾ സമരം കേരളമാകെ ശക്തമാക്കും; അത് ശബരിമലയിലും സെക്രട്ടറിയേറ്റിലും പിണറായിലും നടക്കും; യുവതി പ്രവേശനവും നിരോധനാജ്ഞയും എന്തായി? അതുതന്നെ ഞങ്ങളുടെ വിജയം.....; യുവമോർച്ചാ നേതാവിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ശബരിമലയിൽ ബിജെപി സമരം പരാജയമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ നിന്ന് പ്രതിഷേധം സെക്രട്ടറിയേറ്റിലേക്ക് മാറിയതെന്നും ആരോപണം ഉയർന്നു. ആർഎസ്എസ് സംഘടനയായ അയ്യപ്പ സേവാ സമാജത്തിന് ദേവസ്വം ബോർഡ് അന്നദാനം എൽപ്പിച്ചതും ചർച്ചയാക്കി. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും ശബരിമലയിലെ വിജയി സംഘപരിവാർ ആണെന്നും യുവമോർച്ചാ നേതാവ് ആർ എസ് രാജീവ് പറയുന്നു. ആചാര സംരക്ഷണത്തിന് പൊലീസ് വലയം ഭേദിച്ച് ആളുകൾ സന്നിധാനത്തുണ്ടെന്നും ആർ എസ് രാജീവ് ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു. സുരേന്ദ്രനെ ജയിലിൽ തളയ്ക്കുമ്പോളും ആയിരക്കണക്കിന് സുരേന്ദ്രന്മാർ ആചാര സംരക്ഷണത്തിനായി പൊലീസ് വലയം ഭേദിച്ച് നിലകൊള്ളുന്നുവെന്നാണ് യുവമോർച്ചാ നേതാവിന്റെ പോസ്റ്റ്. എല്ലാ ദിവസവും ശബരിമലയിൽ നാമജപ യജ്ഞം നടക്കുന്നുണ്ടെന്ന വസ്തുതയാണ് രാജീവിന്റെ പോസ്റ്റിൽ നിറയുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. യുവതികൾ സന്നിധാനത്ത് എത്തിയാൽ തടയുമെന്ന സൂചനയാണ് ഇത്. ഈ സാഹചര്യത്തിലാണ് യുവതി പ്രവേശനത്തിൽ സർക്കാർ പിന്നോക്കം പോയതെന്ന ആരോപണത്തേയും
തിരുവനന്തപുരം: ശബരിമലയിൽ ബിജെപി സമരം പരാജയമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ നിന്ന് പ്രതിഷേധം സെക്രട്ടറിയേറ്റിലേക്ക് മാറിയതെന്നും ആരോപണം ഉയർന്നു. ആർഎസ്എസ് സംഘടനയായ അയ്യപ്പ സേവാ സമാജത്തിന് ദേവസ്വം ബോർഡ് അന്നദാനം എൽപ്പിച്ചതും ചർച്ചയാക്കി. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും ശബരിമലയിലെ വിജയി സംഘപരിവാർ ആണെന്നും യുവമോർച്ചാ നേതാവ് ആർ എസ് രാജീവ് പറയുന്നു. ആചാര സംരക്ഷണത്തിന് പൊലീസ് വലയം ഭേദിച്ച് ആളുകൾ സന്നിധാനത്തുണ്ടെന്നും ആർ എസ് രാജീവ് ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു.
സുരേന്ദ്രനെ ജയിലിൽ തളയ്ക്കുമ്പോളും ആയിരക്കണക്കിന് സുരേന്ദ്രന്മാർ ആചാര സംരക്ഷണത്തിനായി പൊലീസ് വലയം ഭേദിച്ച് നിലകൊള്ളുന്നുവെന്നാണ് യുവമോർച്ചാ നേതാവിന്റെ പോസ്റ്റ്. എല്ലാ ദിവസവും ശബരിമലയിൽ നാമജപ യജ്ഞം നടക്കുന്നുണ്ടെന്ന വസ്തുതയാണ് രാജീവിന്റെ പോസ്റ്റിൽ നിറയുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. യുവതികൾ സന്നിധാനത്ത് എത്തിയാൽ തടയുമെന്ന സൂചനയാണ് ഇത്. ഈ സാഹചര്യത്തിലാണ് യുവതി പ്രവേശനത്തിൽ സർക്കാർ പിന്നോക്കം പോയതെന്ന ആരോപണത്തേയും രാജീവിന്റെ പോസ്റ്റ് ചർച്ചയാക്കുന്നുണ്ട്.
അഭിപ്രായഭിന്നതയില്ലെന്ന് നേതാക്കൾ ആണയിടുമ്പോഴും ശബരിമല സമരത്തിന്റെ പേരിൽ ബിജെപി.ക്കുള്ളിൽ ഭിന്നാഭിപ്രായം സജീവമാണ്. സമരത്തിൽനിന്ന് പാർട്ടി പിന്നോട്ടുപോകുന്നു, സമരത്തിന്റെ വിഷയവും ദിശയും മാറുന്നു എന്നീ ആരോപണങ്ങൾ നേരിടുന്നതിനിടെ വി. മുരളീധരൻ എംപി. സംസ്ഥാനനേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. സമരത്തെപ്പറ്റി വ്യത്യസ്തനിലപാടുമായി മുതിർന്ന നേതാവ് ഒ. രാജഗോപാലും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും വെള്ളിയാഴ്ച പ്രതികരിച്ചതും ഭിന്നസ്വരങ്ങളായി. ഇതിന് പിന്നാലെയാണ് രാജീവ് നിലപാട് വിശദീകരിക്കുന്നത്. ശബരിമലയിൽനിന്ന് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറിയത് കീഴടങ്ങലാണെന്നും സർക്കാരുമായി ഒത്തുതീർപ്പാണെന്നുമാണ് പ്രചാരണം.
നേതാക്കളുടെ നിലപാടുമാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ശബരിമലയിലെ സംഘർഷം ഒഴിവാക്കി മുഖ്യമന്ത്രി വിചാരിച്ചിടത്ത് ബിജെപി.യുടെ സമരം എത്തിച്ചു എന്നത് സിപിഎമ്മിനും സർക്കാരിനും നൽകുന്ന ആശ്വാസവും ചെറുതല്ലെന്ന വാദവും സജീവമായി. ഇതിനിടെയാണ് വിജയം പരിവാറുകാർക്കാണെന്ന് വാദവുമായി രാജീവൻ എത്തുന്നത്. കെ സുരേന്ദ്രനുമായി ഏറ്റവും അടുത്തു നിൽക്കുന്ന നേതാവാണ് രാജീവ്.
ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ശബരിമലയിൽ യുവതി പ്രവേശനവും
നിരോധനാജ്ഞയും എന്തായി?
അതുതന്നെ ഞങ്ങളുടെ വിജയം.....
ശബരിമലയിൽ ആചാര സംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം നടത്തിയ സമരം വിജയം തന്നെയാണ്. യുവതി പ്രവേശനം സർക്കാർ വെല്ലുവിളിയായിരുന്നു. എന്നാൽ സർക്കാരിനോ, ദേവസ്വം ബോർഡിനോ അത് ഇതുവരെയും നടപ്പാക്കാൻ സാധിച്ചില്ലന്നു മാത്രമല്ല, ഈ മണ്ഡലകാലത്ത് സാധിക്കുകയുമില്ല. കൂടാതെ നിരോധനാജ്ഞ സന്നിധാനത്ത് നടത്തി എന്തും ചെയ്യാമെന്ന പൊലീസ് രാജ് അവസാനിപ്പിക്കേണ്ടി വന്നു സർക്കാരിന്.ശശികല ടീച്ചറെയും കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് വിശ്വാസികളുടെ ആത്മവീര്യം തകർക്കാൻ ശ്രമിച്ചിട്ടും ആശ്രമം വിഭലമായി.
നിരവധി കള്ളക്കേസ്സുകളിൽ കുരുക്കി സുരേന്ദ്രനെ ജയിലിൽ തളയ്ക്കുമ്പോളും ആയിരക്കണക്കിന് സുരേന്ദ്രൻ മാർ ആചാര സംരക്ഷണത്തിനായി പൊലീസ് വലയം ഭേദിച്ച് നിലകൊള്ളുന്നു. ശബരിമലയെ തകർക്കുന്ന സർക്കാർ നിലാപട് ആചാരത്തിൽ മാത്രമല്ല, അടിസ്ഥാന വികസന കാര്യത്തിലും ഉണ്ട്. അത് ദാഹജലം മുതൽ വിരിവയ്‌പ്പ് വരെ നീണ്ടുപോകുന്നു. കള്ളക്കേസുകൾ കൊണ്ട് നേതാക്കളെ തകർക്കാൻ ശ്രമിക്കുമ്പോൾ സമരം കേരളമാകെ ശക്തമാക്കും. അത് ശബരിമലയിലും സെക്രട്ടറിയേറ്റിലും പിണറായിലും നടക്കും.