ഡ്വ. എസ്. ജയസൂര്യൻ റബ്ബർബോർഡ് വൈസ്‌ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തുചേർന്ന റബ്ബർബോർഡിന്റെ 175-ാമത് യോഗമാണ് അദ്ദേഹത്തെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തത്.പാലാ വിളക്കുമാടം സ്വദേശിയും കൊണ്ടൂപ്പറമ്പിൽ കുടുംബാംഗവുമായ ഇദ്ദേഹം വിയാസ് സിവിൽ സർവീസ് അക്കാദമിയുടെ മാനേജിങ് ഡയറക്ടറും വിൻവേൾഡ്ഫൗണ്ടേഷന്റെ ചെയർമാനുമാണ്.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെയും അണ്ണാമലയൂണിവേഴ്‌സിററിയിലെയും ഗസ്റ്റ് ഫാക്കൽററി അംഗം, കേരളാ മാനേജ്‌മെന്റ് അസോസിയേഷൻ അംഗം, രാഷ്ട്രീയ സേവാ ഭാരതിയുടെ നാഷണൽ ട്രെയിനേഴ്‌സ് ട്രെയിനർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചുവരുന്നു.
ഇന്റർനാഷണൽ ട്രെയിനർ എന്ന നിലയിൽ 3000-ലധികം പരിശീലനപരിപാടികൾ നടത്തിയിട്ടുണ്ട്. പത്രങ്ങളിലുംആനുകാലികങ്ങളിലും പക്തികളും ലേഖനങ്ങളും എഴുതിവരുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ മുന്നൂറിലധികംപ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള അഡ്വ. എസ്. ജയസൂര്യൻ ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെ കേരളാഘടകത്തിന്റെ വക്താവു കൂടിയാണ്.പാലാ പുളിക്കൽ കുടുംബാംഗമായ താരാസെൻ ഭാര്യയും ദ്രൗപദി, വൈഷ്ണവി എന്നിവർപുത്രിമാരുമാണ്.