തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചുള്ള പ്രവേശനം കോടതി വിധിയോടെ വീണ്ടും നിരോധിച്ചിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികളാണ് ഈ വിഷയത്തിൽ പുറത്തുവന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നതു ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ്. ചുരിദാർ ധരിച്ചു ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിനെ എതിർത്ത തീരുമാനത്തെ രൂക്ഷമായി വിമർശിച്ചാണു സംഗീതയുടെ പോസ്റ്റ്.

'ഞാൻ ഒരു ഹിന്ദുവാണ്, ഈശ്വരവിശ്വാസിയുമാണ്. ഇഷ്ടദൈവങ്ങളെ അവരുടെ ക്ഷേത്രങ്ങളിൽ പോയി കാണുന്ന ഭക്തയുമാണ് ഞാൻ' എന്ന ആമുഖത്തോടെയാണു ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തുടർന്നു കടുത്ത വിമർശനമാണ് സംഗീത ഉയർത്തുന്നത്. ഇത്തരത്തിലുള്ള വേഷം കെട്ടലുകൾ കാണുമ്പോഴാണു ഹിന്ദുമതം തന്നെ വെറുത്തു പോകുന്നതെന്നു സംഗീത പറയുന്നു.

'നമ്മുടെ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ശരീരശാസ്ത്രമുണ്ടല്ലോ, ഹോ! Unbearable it is- ഇവരിൽ പലരുടെയും വയറിന് ഏഴുമാസം ഗർഭമുണ്ടെന്ന് തോന്നിപോകും, മാറോ ഷക്കീല തോറ്റുപോകും! എന്നിട്ട് ഇക്കൂട്ടർ ബ്രേസിയർ പോലും ധരിക്കാതെ, അരയ്ക്ക് കീഴേ മാത്രം മറയ്ക്കുന്ന രീതിയിൽ ഒരു സീത്രൂ തോർത്ത് ഈറനണിഞ്ഞുകൊണ്ട്, തിരിഞ്ഞുനിന്നാൽ ചെറുപ്പകാലത്തെ ജയഭാരതിയോ എന്നു നമുക്ക് സംശയം തോന്നുന്ന പോലുള്ള അരക്കെട്ടുള്ള ഈ തന്ത്രിമാര് അവരുടെ ദുർമേദസ്സ് പൊതുദർശനത്തിനായി ക്ഷേത്രത്തിനകത്ത് മുഴുവൻ ഉരുട്ടികൊണ്ടു നടക്കുന്ന ഒരു കാഴ്‌ച്ചയുണ്ട്, എന്റെ ദൈവങ്ങളേ...! ഹിന്ദുമതമല്ല, പുരുഷശരീരം എന്നത് തന്നെ വെറുത്തുപോകും ഓക്കാനം വരും ബ്വേ

PS: പല സ്ത്രീകളും സാരി ധരിക്കുന്നത് കണ്ടിട്ടുണ്ടോ? വലത് വശത്തുകൂടി വലത്തേ മുല പകുതിയിലധികവും പുറത്തുകാണും വിധം, ഇടതുവശത്തുകൂടി ഇടത്തെ മുല മാത്രമല്ല വയറിന്റെ മുക്കാൽ ഭാഗവും displayക്ക് ഉണ്ടാവും. റിയർ വ്യൂ പിന്നെ പറയണ്ട ഈ വിധം സാരിയും മുണ്ടുംനേരിയതുമൊക്കെ ധരിച്ചു പ്രവേശിച്ചാൽ ഇല്ലാത്ത എന്ത് ഉത്തേജനമാണ് ചുരിദാർ ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിച്ചാൽ ഉണ്ടായിപോവുക?'-സംഗീത കുറിച്ചു.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: