- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക പ്രവർത്തക അഡ്വ.സീന രാജഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ ബാറിലെ അഭിഭാഷക
അരിമ്പൂർ: തൃശ്ശൂർ ബാറിലെ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ അഡ്വ. സീന രാജഗോപാൽ (42) അന്തരിച്ചു.കേരള സാമൂഹ്യ നീതി വകുപ്പ്, ജുവനൈൽ ജസ്റ്റീസ് സ്ഥാപനങ്ങളുടെ ഇൻസ്പെക്ഷൻ കമ്മറ്റി തൃശ്ശൂർ ജില്ലാ ചെയർപേഴ്സൺ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം, ആർ.സിഐ. കേരള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കില, പൊലീസ് അക്കാഡമി, എക്സൈസ് അക്കാഡമി എന്നിവടങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടീസ് ഓഫ് ചാർട്ടേഡ് എക്കൗണ്ടസിൽ അദ്ധ്യാപികയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു.അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ സെക്രട്ടറി അരിമ്പൂർ കൊടപ്പനയ്ക്കൽ വീട്ടിൽ അഡ്വ. കെ.കെ. വാരിജാക്ഷന്റെ ഭാര്യയാണ്. മകൻ: ഋത്വിക് വാരിജാക്ഷൻ(പ്ലസ് ടു വിദ്യാർത്ഥി).സംസ്‌കാരം തിങ്കളാഴ്ച നടക്കും.

അരിമ്പൂർ: തൃശ്ശൂർ ബാറിലെ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ അഡ്വ. സീന രാജഗോപാൽ (42) അന്തരിച്ചു.കേരള സാമൂഹ്യ നീതി വകുപ്പ്, ജുവനൈൽ ജസ്റ്റീസ് സ്ഥാപനങ്ങളുടെ ഇൻസ്പെക്ഷൻ കമ്മറ്റി തൃശ്ശൂർ ജില്ലാ ചെയർപേഴ്സൺ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം, ആർ.സിഐ. കേരള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കില, പൊലീസ് അക്കാഡമി, എക്സൈസ് അക്കാഡമി എന്നിവടങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടീസ് ഓഫ് ചാർട്ടേഡ് എക്കൗണ്ടസിൽ അദ്ധ്യാപികയായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു.അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ സെക്രട്ടറി അരിമ്പൂർ കൊടപ്പനയ്ക്കൽ വീട്ടിൽ അഡ്വ. കെ.കെ. വാരിജാക്ഷന്റെ ഭാര്യയാണ്. മകൻ: ഋത്വിക് വാരിജാക്ഷൻ(പ്ലസ് ടു വിദ്യാർത്ഥി).സംസ്‌കാരം തിങ്കളാഴ്ച നടക്കും.

