- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ അഭിഭാഷകരെ പിടിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചപ്പോൾ കേരളാ എജി സുധാകർപ്രസാദ് പുറത്ത് പോയതെങ്ങനെ? യോഗ്യതാ സർട്ടിഫിക്കറ്റ് നൽകി ബിരുദം വ്യാജമല്ലെന്ന് തെളിയിച്ചത് ആകെ 18411 അഭിഭാഷകർ മാത്രം; അപ്പീലിൽ രേഖ നൽകാത്തവർക്ക് പ്രാക്ടീസ് പോലും ചെയ്യാൻ പറ്റാതെയാകും
കൊച്ചി : സംസ്ഥാനത്തെ യോഗ്യരായ അഭിഭാഷകരുടെ പട്ടികയിൽനിന്ന്, പ്രാക്ടീസ് ചെയ്യുന്ന പകുതിയിലധികം അഭിഭാഷകരും പുറത്ത്. പ്രഥമപട്ടികയിൽ ബാർ കൗൺസിൽ ചെയർമാനും അഡ്വക്കേറ്റ് ജനറലുമായ സി.പി. സുധാകരപ്രസാദിനും ഇടമില്ല. സുപ്രീം കോടതി നിർദേശപ്രകാരം ബാർ കൗൺസിൽ പുറത്തിറക്കിയ പട്ടികയിൽ നിന്നാണ് സുധാകർ പ്രസാദ് പുറത്തയാത്. എന്നാൽ സുധാകരപ്രസാദിന്റെ പേരില്ലാത്തത് സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ട് മാത്രമാണെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വക്കീലന്മാരുടെ യോഗ്യതപരിശോധിക്കാനുള്ള നടപടികൾ 2010ലാണ് സുപ്രീംകോടതി തുടങ്ങിയത്. അതിന് മുമ്പ് ജയിച്ചവരോട് സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് നൽകണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. പിന്നീടുള്ളവരോട് സത്യവാങ്മൂലവും. ഇതിനിടെയിലാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർദ്ദേശമെത്തിയത്. ഇതാണ് സങ്കീർണ്ണത കൂട്ടിയത്. പല സംസ്ഥാനങ്ങളിലും ബാർ കൗൺസിലുകളുടെ കാലാവധി കഴിഞ്ഞിട്ട് നാളുകൾ ഏറെയായി. ഇതുസംബന്ധിച്ച ഹർജികളിൽ തീർപ്പ് കൽപ്പിച്ച സുപ്രീംകോടതി വേഗത്തിൽ തെരഞ്ഞെടുപ്പിന് നിർദ്ദേശിച്ചു. ഇതോട
കൊച്ചി : സംസ്ഥാനത്തെ യോഗ്യരായ അഭിഭാഷകരുടെ പട്ടികയിൽനിന്ന്, പ്രാക്ടീസ് ചെയ്യുന്ന പകുതിയിലധികം അഭിഭാഷകരും പുറത്ത്. പ്രഥമപട്ടികയിൽ ബാർ കൗൺസിൽ ചെയർമാനും അഡ്വക്കേറ്റ് ജനറലുമായ സി.പി. സുധാകരപ്രസാദിനും ഇടമില്ല. സുപ്രീം കോടതി നിർദേശപ്രകാരം ബാർ കൗൺസിൽ പുറത്തിറക്കിയ പട്ടികയിൽ നിന്നാണ് സുധാകർ പ്രസാദ് പുറത്തയാത്. എന്നാൽ സുധാകരപ്രസാദിന്റെ പേരില്ലാത്തത് സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ട് മാത്രമാണെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
വക്കീലന്മാരുടെ യോഗ്യതപരിശോധിക്കാനുള്ള നടപടികൾ 2010ലാണ് സുപ്രീംകോടതി തുടങ്ങിയത്. അതിന് മുമ്പ് ജയിച്ചവരോട് സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് നൽകണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. പിന്നീടുള്ളവരോട് സത്യവാങ്മൂലവും. ഇതിനിടെയിലാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർദ്ദേശമെത്തിയത്. ഇതാണ് സങ്കീർണ്ണത കൂട്ടിയത്. പല സംസ്ഥാനങ്ങളിലും ബാർ കൗൺസിലുകളുടെ കാലാവധി കഴിഞ്ഞിട്ട് നാളുകൾ ഏറെയായി. ഇതുസംബന്ധിച്ച ഹർജികളിൽ തീർപ്പ് കൽപ്പിച്ച സുപ്രീംകോടതി വേഗത്തിൽ തെരഞ്ഞെടുപ്പിന് നിർദ്ദേശിച്ചു. ഇതോടെ അതിവേഗം വോട്ടർപട്ടിക തയ്യാറാക്കി. ബാർ കൗൺസിൽ ഓഫ് കേരളയുടെ അതിവേഗ പാച്ചിലിലാണ് സുധാകരപ്രസാദിന് ഇടം നഷ്ടമായത്. എന്നാൽ ഇത് പരിഹരിക്കപ്പെടുന്ന വിഷയമാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.
അതിവേഗം പട്ടിക തയ്യാറാക്കിയതു കൊണ്ടാണ് നിരവധി പ്രമുഖർ പോലും ഒഴിവാക്കപ്പെട്ടത്. കേരളത്തിലെ അഭിഭാഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതിയുള്ളവരുടെ പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കാനാവും. എന്നാൽ വക്കീൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ആർക്കും ബാർ കൗൺസിൽ അംഗത്വം നൽകില്ല. അവർക്ക് പ്രാക്ടീസ് ചെയ്യാനുള്ള അവസരവും നഷ്ടമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാർ കൗൺസിൽ ഓഫ് കേരള പുറത്തുവിട്ട പട്ടികയിൽ 18,411 അഭിഭാഷകർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്റോൾ ചെയ്ത നാൽപ്പതിനായിരത്തിലധികം അഭിഭാഷകർ സംസ്ഥാനത്തുള്ളപ്പോഴാണ് യോഗ്യത പരിശോധിച്ച് പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് ഇത്രയേറെ പേർ പുറത്തായിരിക്കുന്നത്.
സുപ്രീം കോടതി നിർദേശപ്രകാരം, 2010 നുശേഷം എന്റോൾ ചെയ്ത അഭിഭാഷകർ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ വിജയിച്ചവരാകണം; മറ്റുള്ളവർ അടിസ്ഥാന യോഗ്യതയായ നിയമബിരുദം നേടിയെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇതായിരുന്നു പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡം. എന്നാൽ, 84 ബാർ അസോസിയേഷനുകളിലായി ജോലിചെയ്യുന്ന നാൽപ്പതിനായിരത്തിലധികം പേരിൽ യോഗ്യരായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 18,411 പേർ മാത്രമാണ്. ഇത് രേഖകളുടെ പരിശോധന പൂർണ്ണമായും പൂർത്തിയാകാത്തതു കൊണ്ട് മാത്രമാണ്.
അമ്പതും അറുപതും അഭിഭാഷകർ ഉള്ള പല ബാറുകളിലേയും പത്തു പേർ പോലും പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ല. കുന്ദമംഗലം ബാറിലെ ഒരാൾക്കു മാത്രമാണു യോഗ്യത. ഹൈക്കോടതിയിലേയോ മറ്റു ബാർ അസോസിയേഷനുകളിലേയോ പട്ടികയിൽ സുധാകരപ്രസാദിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നത് എ.ജി. നിയമനത്തെ തന്നെ ചോദ്യംചെയ്യുന്നതാണ്. ക്ലറിക്കൽ തെറ്റാണ് തന്റെ പേര് പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ കാരണമായി ബാർ കൗൺസിലും വിശദീകരിക്കുന്നത്. ഹൈക്കോടതിയിൽ 3369 അഭിഭാഷകരാണ് പ്രഥമപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പട്ടിക സംബന്ധിച്ച ആക്ഷേപമുള്ളവർക്ക് ഇന്നു വൈകിട്ട് അഞ്ചു വരെ പരാതി നൽകാൻ സമയമുണ്ട്. ഈ അപ്പീലിൽ രേഖകൾ നൽകണം. അങ്ങനെ വന്നാൽ പ്രശ്‌നം തീരും. അല്ലെങ്കിൽ വക്കീൽ കുപ്പായം അവർക്ക് നഷ്ടമാകും.