- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ
കൊച്ചി: ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലായി ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന ഇൻഫാം ദേശീയ സമിതിയാണ് തെരഞ്ഞെടുത്തത്. വിവിധ കർഷക ജനകീയ സംഘടനകളുടെ ഐക്യവേദിയായ 'ദ പീപ്പിൾ'ന്റെ കോർഡിനേറ്റർ, ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ സെക്രട്ടറി ജനറ
കൊച്ചി: ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലായി ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന ഇൻഫാം ദേശീയ സമിതിയാണ് തെരഞ്ഞെടുത്തത്. വിവിധ കർഷക ജനകീയ സംഘടനകളുടെ ഐക്യവേദിയായ 'ദ പീപ്പിൾ'ന്റെ കോർഡിനേറ്റർ, ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ സെക്രട്ടറി ജനറൽ, ലെയ്റ്റി വോയ്‌സ് ഇ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും സെബാസ്റ്റ്യൻ പ്രവർത്തിക്കുന്നു.
കേരളത്തിനു പുറത്ത് തെലുങ്കാന, സീമാന്ധ്ര, മഹാരാഷ്ട്ര, മേഘാലയ, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയേതര കർഷകപ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്ക് ദേശീയസമിതി രൂപം നൽകി. ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, പിസി സിറിയക്, ഡോ. എംസി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, കെ മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. മാത്യു മുത്തശ്ശേരിൽ-ഫരീദാബാദ്, ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, വിവി അഗസ്റ്റിൻ, ഫാ. ജോസ് തറപ്പേൽ, ജോസഫ് കരിയാങ്കൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, കെഎസ് മാത്യു മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു.