- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സ്‌കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങിയില്ലെങ്കിൽ ഡ്രൈവർക്ക് അറിയാം; യുഎഇ സ്‌കൂൾ ബസുകളിൽ ചെക്ക് ഇൻ ബട്ടണുകൾ; പുതിയ നിയമം സെപ്റ്റംബർ മുതൽ
പൂട്ടിക്കിടന്ന സ്‌കൂൾ ബസിൽ അകപ്പെട്ട് ശ്വാസം മുട്ടി മലയാളി വിദ്യാർത്ഥി മരിച്ചതിന് ശേഷം കനത്ത സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന യുഎഇയിലെ സ്‌കൂൾ ബസുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. കുട്ടി ബസിലുണ്ടെന്ന് അറിയാതെ ഡ്രൈവർ ബസ് പൂട്ടി പോയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം നിസാ ആലം എന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞത്. അതുകൊണ്ട് തന്നെ അടുത്ത
പൂട്ടിക്കിടന്ന സ്‌കൂൾ ബസിൽ അകപ്പെട്ട് ശ്വാസം മുട്ടി മലയാളി വിദ്യാർത്ഥി മരിച്ചതിന് ശേഷം കനത്ത സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന യുഎഇയിലെ സ്‌കൂൾ ബസുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. കുട്ടി ബസിലുണ്ടെന്ന് അറിയാതെ ഡ്രൈവർ ബസ് പൂട്ടി പോയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം നിസാ ആലം എന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞത്.
അതുകൊണ്ട് തന്നെ അടുത്ത അക്കാദമിക വർഷം മുതൽ പബ്ലിക് സ്‌കൂൾ ബസുകളിൽ ഐഡി കാർഡ് റീഡേഴ്‌സ്, ചെക്ക് ഇൻ ബട്ടൺ,ബോഡി സെൻസർ എന്നിവ സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥാപിക്കും. ബസുകൾക്കുള്ളിൽ ഇവ സ്ഥാപിക്കുക വഴി കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കാനാകും.
ബസിന്റെ പിൻഭാഗത്ത് ചെക്ക് ഇൻബട്ടൺ സ്ഥാപിക്കുക വഴി ഓരോ സീറ്റും ചെക്ക് ചെയ്യാൻ ഡ്രൈവർക്കാകും. കുട്ടി ബസിൽ നിന്ന് ഇറങ്ങാതെ ഇരിക്കുന്നുണ്ടെങ്കിലും അത് അറിയാനാകും. ഓരോ സീറ്റിലും പോയി നോക്കാതെ തന്നെ ഡ്രൈവർക്ക് ഇതറിയാനാകുന്ന സംവിധാനമാണ് എമിറേറ്റ് ട്രാൻസ്‌പോർട്ട് കമ്പനി(ഇടിസി) നടപ്പിലാക്കിയിരിക്കുന്നത്.
കുട്ടി ബസിൽ നിന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ എൻജിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ഡ്രൈവർക്ക് അലേർട്ട് ലഭിക്കും. ബോഡി സെൻസർ മുഖേനയാണ് പ്രവർത്തനം. ലൂപ്പ് കൗണ്ടർ എന്ന ടെക്‌നോളജിയും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കിന്റർഗാർഡർ,കെജിഗ്രേഡ്5 വരെയുള്ള കുട്ടികളുടെ കൃത്യമായ നമ്പരും ഇതുവഴി കാണിക്കും.
പുതിയ ടെക്‌നോളജിഉപയോഗിച്ച് പ്രവർത്തിക്കുന്ന സൈക്കിൾ 1 സ്‌കൂൾ ബസുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ക്ലാസ് തുറക്കുമ്പോൾ 1300 ബസുകളിലാകും ഈ സൗകര്യം ഏർപ്പെടുത്തുക. സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അബുദാബി എജ്യുക്കേഷൻ കൗൺസിലാണ് ഈ ആശയം മുന്നോട്ടുവച്ചത്. സ്‌കൂൾ ബസിലിരുന്ന് വിദ്യാർത്ഥികൾ ഉറങ്ങിപ്പോകുകയും സ്ഥലമെത്തുമ്പോൾ ഇറങ്ങാതിരിക്കുകയും ചെയ്യുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.