- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ട്രെയിലർ വൈറലാകുന്നു; ആദ്യ ദിവസം കണ്ടത് 1.4 ലക്ഷത്തോളംപേർ; ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ആസിഫലി പ്രത്യക്ഷപ്പെടുന്നത് ഏഴോളം ഗെറ്റപ്പിൽ.
ആസിഫലി-ഭാവന ടീമിന്റെ ആഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്റെ ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള ട്രൈലറാണ് ആദ്യ ദിവസം തന്നെ സൂപ്പർഹിറ്റായിരിക്കുന്നത്. ടീസറിനും പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഉടൻ റിലീസാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രൈലറാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ട്രെയിലറിൽ ഏഴോളം വ്യത്യസ്ത വേഷങ്ങളിലാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. ഫോർ എം എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എ
ആസിഫലി-ഭാവന ടീമിന്റെ ആഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്റെ ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള ട്രൈലറാണ് ആദ്യ ദിവസം തന്നെ സൂപ്പർഹിറ്റായിരിക്കുന്നത്. ടീസറിനും പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്.
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഉടൻ റിലീസാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രൈലറാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ട്രെയിലറിൽ ഏഴോളം വ്യത്യസ്ത വേഷങ്ങളിലാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.
രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്.
ഫോർ എം എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്ന് നിർമ്മിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' മെയ് 18ന് തിയേറ്ററുകളിൽ എത്തും.