- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസുകാർ തിരിച്ചടിക്കുമെന്ന പേടി വേണ്ട; അവർ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കും; ക.എസ്യുവിന്റെ യൂണിറ്റ് രൂപീകരിച്ചതിന് മാർക്സിസ്റ്റ് പീനൽ കോഡിൽ അതിനുള്ള ശിക്ഷയാണ് മരണം: ശുബൈബ് വധത്തിൽ അഡ്വ. ജയശങ്കറിന്റെ പ്രതികരണം
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ശുഹൈബിന്റെ അരുംകൊലയിൽ പ്രതികരണവുമായി അഡ്വ: എ. ജയശങ്കർ രംഗത്തെത്തി. ശുഹൈബിന്റെ മരണത്തിൽ കോൺഗ്രസുകാർ തിരിച്ചടിക്കും എന്ന പേടി വേണ്ടെന്ന് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അവർ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്ന് അദേഹം പറഞ്ഞു. സ്ഥലത്തെ സ്‌കൂളിൽ കെ.എസ്യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാർക്സിസ്റ്റ് പീനൽ കോഡിൽ അതിനുള്ള ശിക്ഷ മരണമാണെന്ന് ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജൻ നെഞ്ചിൽ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂർ ജില്ലയിൽ നടന്ന ഒരു ദുർമരണത്തിലും ജയരാജനോ പാർട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല. ഇനി, ബാക്കി കാര്യങ്ങൾ ജിൽജില്ലായി നടക്കും.'യഥാർത്ഥ' പ്രതികൾ ഉടനെ കീഴടങ്ങും, പാർട്ടി വക്കീലന്മാർ അവരെ ജാമ്യത്തിലിറക്കും, സാക്ഷികൾ കൂറുമാറും...വിപ്ലവം വിജയിക്കുമെന്നും ജയശങ്കർ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കണ്ണൂർ വീണ്ടും
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ശുഹൈബിന്റെ അരുംകൊലയിൽ പ്രതികരണവുമായി അഡ്വ: എ. ജയശങ്കർ രംഗത്തെത്തി. ശുഹൈബിന്റെ മരണത്തിൽ കോൺഗ്രസുകാർ തിരിച്ചടിക്കും എന്ന പേടി വേണ്ടെന്ന് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അവർ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്ന് അദേഹം പറഞ്ഞു.
സ്ഥലത്തെ സ്‌കൂളിൽ കെ.എസ്യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാർക്സിസ്റ്റ് പീനൽ കോഡിൽ അതിനുള്ള ശിക്ഷ മരണമാണെന്ന് ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജൻ നെഞ്ചിൽ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂർ ജില്ലയിൽ നടന്ന ഒരു ദുർമരണത്തിലും ജയരാജനോ പാർട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല. ഇനി, ബാക്കി കാര്യങ്ങൾ ജിൽജില്ലായി നടക്കും.'യഥാർത്ഥ' പ്രതികൾ ഉടനെ കീഴടങ്ങും, പാർട്ടി വക്കീലന്മാർ അവരെ ജാമ്യത്തിലിറക്കും, സാക്ഷികൾ കൂറുമാറും...വിപ്ലവം വിജയിക്കുമെന്നും ജയശങ്കർ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ വീണ്ടും കുരുതിക്കളമായി.
ഷുഹൈബ് എന്നൊരു യുവ കോൺഗ്രസ് പ്രവർത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാൾ രാഷ്ട്രീയത്തിന് ഇരയായത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കൾക്കു സാരമായി പരിക്കേറ്റു.സ്ഥലത്തെ സ്‌കൂളിൽ ഗടഡവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാർക്സിസ്റ്റ് പീനൽ കോഡിൽ അതിനുള്ള ശിക്ഷ മരണമാണ്.ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജൻ നെഞ്ചിൽ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂർ ജില്ലയിൽ നടന്ന ഒരു ദുർമരണത്തിലും ജയരാജനോ പാർട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.
ഇനി, ബാക്കി കാര്യങ്ങൾ ജിൽജില്ലായി നടക്കും.'യഥാർത്ഥ' പ്രതികൾ ഉടനെ കീഴടങ്ങും, പാർട്ടി വക്കീലന്മാർ അവരെ ജാമ്യത്തിലിറക്കും, സാക്ഷികൾ കൂറുമാറും...വിപ്ലവം വിജയിക്കും. കോൺഗ്രസുകാർ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവർ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കും.
സബ്കോ സന്മതി ദേ, ഭഗവാൻ!