- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മമ്മൂട്ടിയുടെ ഇൻസ്‌പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം; കരുണാ സഹായ ബില്ലിന്റെ ചർച്ച കണ്ട എസ്എഫ്‌ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും; ബൽറാമിനെപ്പൊക്കിയടിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു മാർക്‌സിസ്റ്റ് പാർട്ടിയോ ബിജെപിയോ എന്ന കാര്യത്തിൽ തർക്കമുണ്ട്. കോൺഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തിൽ സംശയമില്ല- വിടി ബൽറാം. മെഗാ സ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിൽ കയ്യടി വാങ്ങിയ ഇൻസ്‌പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം. കരുണാ സഹായ ബില്ലിന്റെ ചർച്ച കണ്ട എസ്എഫ്‌ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോൺഗ്രസ് നേതാക്കളുടെയും പ്രശ്‌നം. ഉമ്മനും ചെന്നിയും ഹസൻജിയും മുതൽ ശബരീനാഥനും റോജി എം ജോണും വരെ ബൽറാമിന്റെ കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്: ബൽറാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല! ബൽറാം പിന്നെ എന്തു ചെയ്യണമായിരുന്നു? അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാർലമെന്ററി പാർട്ടി യോഗത്തിൽ തുറന്നു പറയണമായിരുന്നു. കരുണാ സഹായ ബില്ലിലെ അധാർമികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കിൽ മുതിർന്ന നേതാക്കൾ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാർ ഹാജിയോടു വാങ്ങിയ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു മാർക്‌സിസ്റ്റ് പാർട്ടിയോ ബിജെപിയോ എന്ന കാര്യത്തിൽ തർക്കമുണ്ട്. കോൺഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തിൽ സംശയമില്ല- വിടി ബൽറാം.
മെഗാ സ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിൽ കയ്യടി വാങ്ങിയ ഇൻസ്‌പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം. കരുണാ സഹായ ബില്ലിന്റെ ചർച്ച കണ്ട എസ്എഫ്‌ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോൺഗ്രസ് നേതാക്കളുടെയും പ്രശ്‌നം.
ഉമ്മനും ചെന്നിയും ഹസൻജിയും മുതൽ ശബരീനാഥനും റോജി എം ജോണും വരെ ബൽറാമിന്റെ കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്: ബൽറാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല!
ബൽറാം പിന്നെ എന്തു ചെയ്യണമായിരുന്നു? അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാർലമെന്ററി പാർട്ടി യോഗത്തിൽ തുറന്നു പറയണമായിരുന്നു. കരുണാ സഹായ ബില്ലിലെ അധാർമികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കിൽ മുതിർന്ന നേതാക്കൾ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാർ ഹാജിയോടു വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും ചെയ്‌തേനെ. തൃത്താല എംഎൽഎയുടെ അപക്വത മൂലം പാർട്ടിക്കും മുന്നണിക്കും ആ സുവർണാവസരം നഷ്ടമായി.
ഇത് കടുത്ത അച്ചടക്ക ലംഘനമാണ്, പെരുമാറ്റ ദൂഷ്യമാണ്. മഹത്തായ കോൺഗ്രസ് സംസ്‌കാരത്തിനു നിരക്കാത്ത നടപടിയാണ്.
കോൺഗ്രസിനെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല.
ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ച്