- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും; മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും ഇപ്പോൾ മാനസാന്തരമുണ്ടായി; മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു; പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു; നവോത്ഥാനം നീണാൾ വാഴട്ടെ! വനിതാ മതിലിൽ കളിയാക്കലുമായി അഡ്വ ജയശങ്കർ
കൊച്ചി: ഹിന്ദുപാർലമെന്റ് നേതാവ് സുഗതനെ നവോത്ഥാന മതിലിന്റെ നേതൃസ്ഥാനത്ത് എത്തിച്ചതിനെതിരെ വിമർശനവുമായി അഡ്വ ജയശങ്കർ. സർക്കാരിനേയും പിണറായിയേയും പരിഹസിച്ച് ഇട്ട ജയശങ്കറിന്റെ പോസ്റ്റ് വൈറലാവുകയാണ്. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം സുഗതനെ അറിയാമോ? നമ്മുടെ സുഗതനെ അറിയാമോ? മുമ്പ് ഒരു സുഗതൻ ഉണ്ടായിരുന്നു: അയോധ്യയിൽ പള്ളി പൊളിക്കാൻ പോയ സുഗതൻ, ഹാദിയയുടെ ശിരോവസ്ത്രം കീറിയെറിഞ്ഞ് തലയും ഉടലും വേർപെടുത്തണം എന്ന് ആക്രോശിച്ച, തുലാമാസ പൂജയ്ക്ക് ശബരിമലയിൽ യുവതികളെ തടയാൻ പോയ സുഗതൻ. ഇപ്പോൾ വേറൊരു സുഗതനുണ്ട്: മാനസാന്തരം വന്ന സുഗതൻ, വനിതാ മതിലിന്റെ മേസ്തിരി സുഗതൻ. നവോത്ഥാന നായകനായ നമ്മുടെ സ്വന്തം സുഗതൻ. മാനസാന്തരം വരുന്നത് മോശം കാര്യമല്ല. കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും മാനസാന്തരം ഉണ്ടായി. ക്രിസ്തു ദേവന്റെ ഉപദേശത്താൽ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും മാനസാന്തരമുണ്ടായി. അദ്ദേഹം മുൻകാല പാപങ്ങൾ
കൊച്ചി: ഹിന്ദുപാർലമെന്റ് നേതാവ് സുഗതനെ നവോത്ഥാന മതിലിന്റെ നേതൃസ്ഥാനത്ത് എത്തിച്ചതിനെതിരെ വിമർശനവുമായി അഡ്വ ജയശങ്കർ. സർക്കാരിനേയും പിണറായിയേയും പരിഹസിച്ച് ഇട്ട ജയശങ്കറിന്റെ പോസ്റ്റ് വൈറലാവുകയാണ്.
ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
സുഗതനെ അറിയാമോ? നമ്മുടെ
സുഗതനെ അറിയാമോ?
മുമ്പ് ഒരു സുഗതൻ ഉണ്ടായിരുന്നു: അയോധ്യയിൽ പള്ളി പൊളിക്കാൻ പോയ സുഗതൻ, ഹാദിയയുടെ ശിരോവസ്ത്രം കീറിയെറിഞ്ഞ് തലയും ഉടലും വേർപെടുത്തണം എന്ന് ആക്രോശിച്ച, തുലാമാസ പൂജയ്ക്ക് ശബരിമലയിൽ യുവതികളെ തടയാൻ പോയ സുഗതൻ.
ഇപ്പോൾ വേറൊരു സുഗതനുണ്ട്: മാനസാന്തരം വന്ന സുഗതൻ, വനിതാ മതിലിന്റെ മേസ്തിരി സുഗതൻ. നവോത്ഥാന നായകനായ നമ്മുടെ സ്വന്തം സുഗതൻ.
മാനസാന്തരം വരുന്നത് മോശം കാര്യമല്ല. കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും മാനസാന്തരം ഉണ്ടായി.
ക്രിസ്തു ദേവന്റെ ഉപദേശത്താൽ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും മാനസാന്തരമുണ്ടായി. അദ്ദേഹം മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു, പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു.
നവോത്ഥാനം നീണാൾ വാഴട്ടെ!