- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുൺ ജെയ്റ്റ്ലിയുടെ ബജറ്റും നൽകുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്; മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?; നിരീക്ഷണവുമായി അഡ്വ: ജയശങ്കർ
തിരുവനന്തപുരം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുൺ ജെയ്റ്റ്ലിയുടെ ബജറ്റും നൽകുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണെന്ന് അഡ്വ: ജയശങ്കർ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജയശങ്കർ തന്റെ നിരീക്ഷണം നടത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പൊതു തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാൻ സാധ്യത. രാജസ്ഥാനിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു; കോൺഗ്രസ് ജയിച്ചു. അതിന്റെ സൂചന വ്യക്തമാണ്: രാജസ്ഥാനിൽ പഞ്ചാബ് ആവർത്തിക്കും. ഗുജറാത്തല്ല രാജസ്ഥാൻ. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ്. നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. അടുത്ത തവണ കോൺഗ്രസ് ജയിക്കും. അശോക് ഗെഹലോട്ടൊ സച്ചിൻ പൈലറ്റോ മുഖ്യമന്ത്രിയാകും. ഈ ഡിസംബറിൽ രാജസ്ഥാൻ നിയമസഭയുടെ കാലാവധി തീരും. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും. അവിടെയും ബിജെപിക്ക് ജയം ഉറപ്പല്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനപ്പെട്ട രണ്ടോ മൂന്നോ
തിരുവനന്തപുരം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുൺ ജെയ്റ്റ്ലിയുടെ ബജറ്റും നൽകുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണെന്ന് അഡ്വ: ജയശങ്കർ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജയശങ്കർ തന്റെ നിരീക്ഷണം നടത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പൊതു തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാൻ സാധ്യത.
രാജസ്ഥാനിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു; കോൺഗ്രസ് ജയിച്ചു. അതിന്റെ സൂചന വ്യക്തമാണ്: രാജസ്ഥാനിൽ പഞ്ചാബ് ആവർത്തിക്കും.
ഗുജറാത്തല്ല രാജസ്ഥാൻ. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ്. നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. അടുത്ത തവണ കോൺഗ്രസ് ജയിക്കും. അശോക് ഗെഹലോട്ടൊ സച്ചിൻ പൈലറ്റോ മുഖ്യമന്ത്രിയാകും.
ഈ ഡിസംബറിൽ രാജസ്ഥാൻ നിയമസഭയുടെ കാലാവധി തീരും. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും. അവിടെയും ബിജെപിക്ക് ജയം ഉറപ്പല്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനപ്പെട്ട രണ്ടോ മൂന്നോ സംസ്ഥാനങ്ങൾ പിടിച്ചെടുത്താൽ കോൺഗ്രസിന് ആത്മവിശ്വാസം വർദ്ധിക്കും, പ്രതിപക്ഷ ഐക്യം ശക്തിപ്പെടും, ഒരുപക്ഷേ സിപിഎം പോലും കോൺഗ്രസുമായി ധാരണ ഉണ്ടാക്കും.
അതു തടയാൻ ഒരൊറ്റ മാർഗമേയുള്ളൂ, ഈ വരുന്ന നവംബറിൽ ലോക്സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുക. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്ധ്ര, തെലങ്കാന, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുൺ ജെയ്റ്റ്ലിയുടെ ബജറ്റും നൽകുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്.
മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?