- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ 'ചേ'നലുകാരെയോ പുല്ലോളം വിലവെക്കില്ല പിണറായി; മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല; ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ല: മുഖ്യമന്ത്രിയെ വിമർശിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ എന്നനും മുന്നിലാണ് അഡ്വക്കേറ്റ് ജയശങ്കർ. സിപിഐയുടെ അഭിഭാഷക സംഘടനയുടെ ഭാരവാഹിയാണെങ്കിലും ഒരേ മുന്നണി ബന്ധമെന്ന കാര്യമൊന്നും അദ്ദേഹം നോക്കാറില്ല. ചാനൽ ചർച്ചകളിലാണെങ്കിലും അല്ലെങ്കിലും വിമശനത്തിന്റെ മൂർച്ഛ കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. എന്തായാലും ചാനൽ ചർച്ചകൾക്ക് പുറമേ പിണറായി വിജയനെ ഫേസ്‌ബുക്കിലൂടെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കയണ് അ്ഡ്വ. ജയശങ്കർ. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുൻകാല മുഖ്യമന്ത്രിമാരൊന്നും പ്രതിപക്ഷ നേതാവിനോട് പോയി പണിനോക്കാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ജയശങ്കറിന്റെ വിമർശനം. പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ 'ചേ'നലുകാരെയോ പുല്ലോളം വിലവെക്കില്ല, പിണറായി വിജയൻനെന്നും. അദ്ദേഹത്തെ മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ലെന്നും ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ലെന്നും ജയശങ്കർ ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഫേസ്ബു
തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ എന്നനും മുന്നിലാണ് അഡ്വക്കേറ്റ് ജയശങ്കർ. സിപിഐയുടെ അഭിഭാഷക സംഘടനയുടെ ഭാരവാഹിയാണെങ്കിലും ഒരേ മുന്നണി ബന്ധമെന്ന കാര്യമൊന്നും അദ്ദേഹം നോക്കാറില്ല. ചാനൽ ചർച്ചകളിലാണെങ്കിലും അല്ലെങ്കിലും വിമശനത്തിന്റെ മൂർച്ഛ കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. എന്തായാലും ചാനൽ ചർച്ചകൾക്ക് പുറമേ പിണറായി വിജയനെ ഫേസ്‌ബുക്കിലൂടെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കയണ് അ്ഡ്വ. ജയശങ്കർ.
പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുൻകാല മുഖ്യമന്ത്രിമാരൊന്നും പ്രതിപക്ഷ നേതാവിനോട് പോയി പണിനോക്കാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ജയശങ്കറിന്റെ വിമർശനം. പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ 'ചേ'നലുകാരെയോ പുല്ലോളം വിലവെക്കില്ല, പിണറായി വിജയൻനെന്നും. അദ്ദേഹത്തെ മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ലെന്നും ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ലെന്നും ജയശങ്കർ ഫേസ്‌ബുക്കിൽ കുറിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
പോ..പോ...പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട് ഇഎംഎസ് പറഞ്ഞില്ല. ഈയെമ്മിനോട് പോയി പണി നോക്കാൻ പട്ടം താണൂപിള്ളയോ ആർ ശങ്കറോ പറഞ്ഞിട്ടില്ല. പോയി പണി നോക്കൂ ഗോപാലാ എന്ന് സഖാവ് എ.കെ.ജി യോട് നെഹ്‌റു പറഞ്ഞില്ല, ഇന്ദിരയൂം പറഞ്ഞിട്ടില്ല.
എന്നാൽ, ചെന്നിത്തലയോട് പോയി പണിനോക്കാൻ പിണറായി പറഞ്ഞു. സഭയ്ക്കകത്തും പുറത്തും സഖാക്കൾ അതുകേട്ടു കോരിത്തരിച്ചു. മുഖ്യമന്ത്രി പറഞ്ഞാൽ പറഞ്ഞതാണ്, സഭാ നടപടികളിൽ നിന്ന് ഒരക്ഷരം പോലും നീക്കം ചെയ്യില്ലെന്ന് സ്പീക്കർ റൂളിങ്ങ് നൽകി.
പിണറായി സഖാവിന്റെ വാമൊഴി വഴക്കത്തെക്കുറിച്ചു കെ.ഇ.എൻ എഴുതുന്ന ലേഖനം ദേശാഭിമാനി ആഴ്ചപതിപ്പിന്റെ അടുത്ത ലക്കത്തിൽ വായിക്കാം.
പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ 'ചേ'നലുകാരെയോ പുല്ലോളം വിലവെക്കില്ല, പിണറായി വിജയൻ. അദ്ദേഹത്തെ മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല. ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ല.