- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കെളവനെയൊക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെയാണ് തല്ലേണ്ടത്.. ഇയാളെ ഒരു കപ്പലിൽ കയറ്റി നടുക്കടലിൽ കൊണ്ടുപോയി തള്ളിയിടുകയാണ് വേണ്ടത്..; ഇടത് എംഎൽഎമാർക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെ ന്യായീകരിച്ച ഭാസുരേന്ദ്ര ബാബുവിന് അഡ്വ. ജയശങ്കറിന്റെ ചൂടൻ മറുപടി; ന്യൂസ് 18 ചാനലിലെ ചർച്ച കണ്ട പി എം മനോജ് ജയശങ്കർ പരനാറിയെന്ന് പോസ്റ്റിട്ടു പ്രതിഷേധിച്ചു
തിരുവനന്തപുരം: കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരുമായി ഇടത് എംഎൽഎമാർക്കുള്ള ബന്ധം വലിയ വിവാദത്തിനാണ് വഴിവെച്ചത്. ഇടതു എംഎൽഎമാരായ കാരാട്ട് അബ്ദുൾ റസാഖും പിടിഎ റഹീമിനുമാണ് കോഫോപോസ കേസ് പ്രതികളായ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. എന്നാൽ, സ്വർണ്ണക്കടത്തുകാരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന കാര്യം എംഎൽഎയും സമ്മതിക്കുന്നു. ഇനിയും ക്ഷണം കിട്ടിയാൽ ഇവരെ കാണുമെന്നാണ് പി ടി എ റഹീം പറഞ്ഞത്. സർക്കാറിന് ലഭിക്കേണ്ട കോടികളുടെ നികുതി വെട്ടിച്ചാണ് ഇവർ സ്വർണം കടത്തുന്നത്. രാജ്യദ്രോഹത്തിന് സമാനമായ ഈ പ്രവർത്തനം നടത്തുന്നവർക്ക് കൊടിപിടിക്കുന്ന എംഎൽഎമാരുടെ നടപടിയാണ് ഇന്നലെ മിക്ക ചാനലുകളിലെയും ചർച്ച. ന്യൂസ് 18 ചാനലിൽ ഇന്നലെ നടന്ന ചർച്ചയും സ്വർണ്ണക്കടത്ത് വിഷയമായിരുന്നു. ഈ ചർച്ചയിൽ ഇന്നലെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറും സി.പി.എം സഹയാത്രികനായ ഭാസുരേന്ദ്ര ബാബുവും തമ്മിൽ ഏറ്റുമുട്ടി. സ്വർണ്ണക്കടത്ത് വലിയ കേസൊന്നും അല്ലെന്ന് ഭാസുരേന്ദ്ര ബാബു പറഞ്ഞതോടെ കടുത്ത ഭാഷയിലാണ് അഡ്വ. ജയശങ്കർ മറുപടി നൽകിയത്
തിരുവനന്തപുരം: കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരുമായി ഇടത് എംഎൽഎമാർക്കുള്ള ബന്ധം വലിയ വിവാദത്തിനാണ് വഴിവെച്ചത്. ഇടതു എംഎൽഎമാരായ കാരാട്ട് അബ്ദുൾ റസാഖും പിടിഎ റഹീമിനുമാണ് കോഫോപോസ കേസ് പ്രതികളായ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
എന്നാൽ, സ്വർണ്ണക്കടത്തുകാരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന കാര്യം എംഎൽഎയും സമ്മതിക്കുന്നു. ഇനിയും ക്ഷണം കിട്ടിയാൽ ഇവരെ കാണുമെന്നാണ് പി ടി എ റഹീം പറഞ്ഞത്. സർക്കാറിന് ലഭിക്കേണ്ട കോടികളുടെ നികുതി വെട്ടിച്ചാണ് ഇവർ സ്വർണം കടത്തുന്നത്. രാജ്യദ്രോഹത്തിന് സമാനമായ ഈ പ്രവർത്തനം നടത്തുന്നവർക്ക് കൊടിപിടിക്കുന്ന എംഎൽഎമാരുടെ നടപടിയാണ് ഇന്നലെ മിക്ക ചാനലുകളിലെയും ചർച്ച.
ന്യൂസ് 18 ചാനലിൽ ഇന്നലെ നടന്ന ചർച്ചയും സ്വർണ്ണക്കടത്ത് വിഷയമായിരുന്നു. ഈ ചർച്ചയിൽ ഇന്നലെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറും സി.പി.എം സഹയാത്രികനായ ഭാസുരേന്ദ്ര ബാബുവും തമ്മിൽ ഏറ്റുമുട്ടി. സ്വർണ്ണക്കടത്ത് വലിയ കേസൊന്നും അല്ലെന്ന് ഭാസുരേന്ദ്ര ബാബു പറഞ്ഞതോടെ കടുത്ത ഭാഷയിലാണ് അഡ്വ. ജയശങ്കർ മറുപടി നൽകിയത്. ഭാസുരേന്ദ്ര ബാബു പറയുന്നത് ശുദ്ധ അസംബന്ധവും രാജ്യദ്രോഹവും തെമ്മാടിത്തരവുമാണെന്ന് പറഞ്ഞാണ് ജയശങ്കർ മറുപടി നൽകിയത്.
സ്വർണ്ണക്കടത്ത് ഒരു വിഷയമേ അല്ലെന്ന് ഭാസുരേന്ദ്ര പറയും എന്നല്ലാതെ ഒരു സി.പി.എം നേതാക്കളും പറയില്ലെന്നാണ് ജയശങ്കർ പറഞ്ഞത്. അതുകൊണ്ടാണ് സി.പി.എം നേതാക്കളാരും ചർച്ചക്ക് വരാത്തതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച ജയശങ്കർ കത്തിക്കയറുകയായിരുന്നു. ഭാസുരേന്ദ്ര ബാബു പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണ്...രാജ്യദ്രോഹവുമാണ്... തല്ലുകൊള്ളിത്തരവുമാണ്. ആയിരം കോടിയുടെ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നത് പ്രശ്‌നമല്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും. ഭാസുരേന്ദ്ര ബാബു പറഞ്ഞത്, അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇത് രാജ്യദ്രോഹ പരമായ അഭിപ്രായമാണ്- ജയശങ്കർ.
അദ്ദേഹത്തെ ഒരു കപ്പലിൽ കൊണ്ടുപോയി നടുക്കടലിൽ കൊണ്ടുപോയി തള്ളിയിടണം. അത്രയും ഗുരുതരമായ അഭിപ്രായമാണ് അദ്ദേരഹത്തിന്റെയും ഭീകരവാദത്തേക്കാൾ ഗുരുതരമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്ന പ്രവൃത്തിയെയാണ് ന്യായീകരക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുകയാണ്. ഈ കെളവനെയൊക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെയാണ് തല്ലേണ്ടേത്. ഇയാളൊക്കെ രാജ്യത്തെ ദ്രോഹിക്കുകയാണ്.-ജയശങ്കർ പറഞ്ഞു.
ദേഷ്യം കൊണ്ട് ജയശങ്കർ പരിധിവിട്ടപ്പോഴും അവതാരികയായ അപർണ വിഷയത്തിൽ കൃത്യസമയതത്ത് ഇടപെട്ടില്ല. ഉടൻ തന്നെ മറുപടി പറയാൻ ഭാസുരേന്ദ്ര ബാബുവിന് അവസരം നൽകിയതുമില്ല. പിന്നീട് തന്റെ ഊഴമായപ്പോൾ താൻ അഭിപ്രായം പറയാൻ ആരുടെയും സർട്ടിഫിക്കര്‌റ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഭാസുരേന്ദ്ര ബാബു പറഞ്ഞു. ഭൂമി, സ്വർണം കേസിന്റെ സ്വഭാവം പറയുമ്പോൾ രാജ്യദ്രോഹം ആണെന്ന് പറയുന്നതെന്നം അദ്ദേഹം പറഞ്ഞു. ഇവിടെ ടാക്‌സ് മാത്രമേ അടക്കാത്തതുള്ളൂ. സ്പിരിറ്റ് കടത്തുപോലെയുള്ള സംഭവമല്ല, കഴിഞ്ഞ യുഡിഎഫ് സർക്കാറിൽ സ്പിരിറ്റു കടത്തുകാരായ രണ്ട് മന്ത്രിമാർ ഉണ്ടായിരുന്നുവെന്നും ഭാസുരേന്ദ്ര ബാബു പറഞ്ഞു.
എന്തായാലും ചർച്ച കണ്ടു കൊണ്ടിരുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജിന് ഭാസുരേന്ദ്ര ബാബുവിനെ തെറിപറഞ്ഞത് സഹിച്ചില്ല. ജയശങ്കറിനെ ഫേസ്‌ബുക്കിലൂടെ തെറി വിളിച്ചു കൊണ്ടാണ് പി എം മനോജ് പ്രതിഷേധിച്ചത്. ''ജയശങ്കർ ഒരു നാറിയാണെന്നറിയാം. പരമ നാറിയാണെന്ന് ബോധ്യപ്പെട്ടു ന്യൂസ് 18 ചർച്ചയിൽ. ആ പരമ നാറിയുടെ അഴുക്ക് ചാൽ ഭാഷയ്ക്ക് മറുപടി പറയാത്ത ആങ്കർ അപർണ്ണ എത്ര മാത്രം നെറികേട് കാട്ടി എന്നതിലാണാശ്ചര്യം-'' എന്നായിരുന്നു ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.