ആലപ്പുഴ: തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവും നികം നികത്തലും തെളിവുകളോടെ വിശദീകരിച്ചിട്ടും ചാണ്ടിക്കു വേണ്ടി അനങ്ങാപാറ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആലപ്പുഴ കളക്ടർ ടി വി അനുപമയുടെ വ്യക്തമായ റിപ്പോർട്ടും അവഗണിച്ചുള്ള സർക്കാറിന്റെ നയത്തെ ശക്തമായി വിമർശിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. പണത്തിന്റെ മീതെ പരുന്തല്ല പാർട്ടിയും പാതിരിയും പറക്കില്ലെന്നും ജയശങ്കർ പറയുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ കൊടുക്കുന്നു

കുവൈറ്റ് ചാണ്ടിയുടെ കായൽ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിന്മേൽ തല്ക്കാലം നടപടി വേണ്ട, അഡ്വ ജനറലിന്റെ അഭിപ്രായം അറിയും വരെ കാത്തിരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.
മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷൻ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാർട്ടിയും പാതിരിയും പറക്കില്ല.
രക്തസാക്ഷികൾ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലിൽ വിരിയും
കുവൈറ്റ് ചാണ്ടി സിന്ദാബാദ്!