- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകൻ; പേര് പറഞ്ഞപ്പോൾ തന്നെ ജലീലിന് അപമാനം ഉണ്ടായെന്നാണ് പറഞ്ഞത്; അങ്ങനെയെങ്കിൽ രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുള്ളതെന്ന കാര്യവും പുറത്തുവിടാം; ഒരു വർഷം വരെ ശിക്ഷ ലഭിക്കുന്ന കേസിലാണ് സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നും അഡ്വ. കൃഷ്ണരാജ്
കൊച്ചി: രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ്. ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സ്വപ്ന തയ്യാറെടുക്കുമ്പോഴാണ് അവരുടെ അഭിഭാഷകന്റെയും വാക്കുകൾ. കെ.ടി.ജലീലിന്റെ പേര് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അപമാനം ഉണ്ടായെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിനെതിരെ എന്താണ് രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുള്ളതെന്ന കാര്യവും പുറത്തു വിടാം. അത് എന്നു വെളിപ്പെടുത്തുമെന്നത് സ്വപ്ന തീരുമാനിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
കലാപം നടത്താൻ ഗൂഢാലോനചക്കേസ് പിൻവലിക്കണമെന്ന അപേക്ഷയാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അതിൽ കുറ്റം തെളിഞ്ഞാൽ
പോലും ഒരുവർഷം വരെ മാത്രങ്ങളെ ശിക്ഷ ലഭിക്കു. അത്തരമൊരു കേസിലാണ് സർക്കാർ ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷത്തിന് നിയോഗിച്ചിരിക്കുന്നതെന്നും കൃഷ്ണരാജ് പറഞ്ഞു.
ഇതിനകത്ത് ഒരു തരത്തിലും നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. അതിനാൽ 153 നിലനിൽക്കില്ല. അതുകൊണ്ട് തന്നെ 153 ചെയ്യാനുള്ള ഗൂഢാലോചനയും നിലനിൽക്കില്ല. ഒരു തട്ടിപ്പ് പൊട്ടിപ്പ് കേസാണിതെന്നു അദ്ദേഹം പരിഹസിച്ചു. അതസമയം ജലീലിനെതിരെ കോടതിയിൽ നല്കിയ രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന വ്യക്തമാക്കിയത്.
സ്വപ്ന പറഞ്ഞത് ഇങ്ങനെ: ''തനിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണ്. ഷാജ് കിരൺ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീർപ്പിലോട്ട് കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരിൽ ഒരു ഗൂഢാലോചനയും ഞാൻ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവർ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്.
കെടി ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന്. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരൺ? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു''
മറുനാടന് മലയാളി ബ്യൂറോ