- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡിൽ ജീവന് വേണ്ടി പിടഞ്ഞ സജിക്ക് രക്ഷകയായ ആ മാലാഖ രഞ്ജിനി എന്ന അഭിഭാഷക; ആ മനുഷ്യനെ കാത്തിരിക്കുന്നവരെ കുറിച്ചാണ് താൻ അപ്പോൾ ചിന്തിച്ചതെന്ന് അഡ്വ. രഞ്ജിനി; കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് തലകറങ്ങി റോഡിലേക്ക് വീണ് ചോരവാർന്ന യുവാവിനെ നാട്ടുകാർ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ ഇടപെടൽ നടത്തിയ യുവതിക്ക് കയ്യടിച്ച് സൈബർ ലോകം
കൊച്ചി: കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക നോക്കുന്നതിനിടെ നിലതെറ്റി താഴെ വീണ് പിടയുന്ന ആളെ രക്ഷിക്കാതെ നാട്ടുകാർ മുഖം തിരിച്ചപ്പോൾ രക്ഷകയായി ഇടപെടൽ നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ അഭിഭാഷകയായ രഞ്ജിനിയാണ് സജിയെന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്ത് രംഗത്തിറങ്ങിയത്. അപകട സ്ഥലത്ത് നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചെങ്കിലു പലരും മടിച്ചുവെന്ന് രഞ്ജിനി പറഞ്ഞു. ആ മനുഷ്യനെ കാത്തിരിക്കുന്നവരെ കുറിച്ചാണ് ചിന്തിച്ചതെന്നും അഡ്വ. രഞ്ജിനി പറഞ്ഞു. രഞ്ജിനിക്കാണ് നന്ദി പറയേണ്ടതെന്ന് വ്യക്തമാക്കി നടൻ ജയസൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു. കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്ക്കോ സുഹൃത്തുക്കൾക്കോ ആണ് അപകടം പറ്റിയതെങ്കിൽ അവർ പ്രതികരിക്കില്ലേയെന്ന് ചോദിച്ചിരുന്നു ജയസൂര്യ. സംഭവത്തിൽ ഇടപെട്ട യുവതിയുടെ മുന്നിൽ പുരുഷ സമൂഹം തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസാകുമെന്ന് പേടിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവലിയരുതെന്നും തൊട്ടു മുന്നിൽ അപകടത്തിൽ പെടുന്നവനെ രക്ഷിക്കാതെ
കൊച്ചി: കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക നോക്കുന്നതിനിടെ നിലതെറ്റി താഴെ വീണ് പിടയുന്ന ആളെ രക്ഷിക്കാതെ നാട്ടുകാർ മുഖം തിരിച്ചപ്പോൾ രക്ഷകയായി ഇടപെടൽ നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ അഭിഭാഷകയായ രഞ്ജിനിയാണ് സജിയെന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്ത് രംഗത്തിറങ്ങിയത്. അപകട സ്ഥലത്ത് നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചെങ്കിലു പലരും മടിച്ചുവെന്ന് രഞ്ജിനി പറഞ്ഞു. ആ മനുഷ്യനെ കാത്തിരിക്കുന്നവരെ കുറിച്ചാണ് ചിന്തിച്ചതെന്നും അഡ്വ. രഞ്ജിനി പറഞ്ഞു.
രഞ്ജിനിക്കാണ് നന്ദി പറയേണ്ടതെന്ന് വ്യക്തമാക്കി നടൻ ജയസൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു. കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്ക്കോ സുഹൃത്തുക്കൾക്കോ ആണ് അപകടം പറ്റിയതെങ്കിൽ അവർ പ്രതികരിക്കില്ലേയെന്ന് ചോദിച്ചിരുന്നു ജയസൂര്യ. സംഭവത്തിൽ ഇടപെട്ട യുവതിയുടെ മുന്നിൽ പുരുഷ സമൂഹം തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസാകുമെന്ന് പേടിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവലിയരുതെന്നും തൊട്ടു മുന്നിൽ അപകടത്തിൽ പെടുന്നവനെ രക്ഷിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുകയുണ്ടായി.
കൊച്ചി നഗരമധ്യത്തിൽ നടന്ന അപകടത്തിലാണ് ജനം വെറും കാഴ്ചക്കാരായി മനുഷ്യത്വം ഇല്ലാത്തവരെ പോലെ പെരുമാറിയത്. കൊച്ചി നഗരത്തിലെ തിരക്കേറിയ പത്മ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സമീപത്തെ ഒരു ലോഡ്ജിൽ നിന്നും തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശിയായ സജിയാണ് തല കറങ്ങി താഴേക്ക് വീണത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ സജി റോഡരികിൽ നിർത്തിയിട്ട ഒരു സ്കൂട്ടറിന് മുകളിൽ തട്ടി സജി ഫു്ടപാത്തിൽ വീഴുമ്പോൾ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു അവിടെ. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല.
ചിലർ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥലംവിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അതുവഴി വന്ന ഒരു വീട്ടമ്മയാണ് ഈ അപകടംകണ്ടയുടൻ ഇടപെടാൻ തയ്യാറായത്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ പലരോടും അപേക്ഷിക്കുന്നുണ്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതിനിടെ അവർ സഹായം തേടി ഫോൺ ചെയ്യുന്നുമുണ്ട്.
അപകടം നടന്ന സ്ഥലത്ത് തന്നെ പാർക്ക് ചെയ്ത ജീപ്പും ഓട്ടോയുമണ്ടായെങ്കിലും അവർ ഒന്നും കണ്ട ഭാവം നടച്ചിച്ചില്ല. ഇതിനിടെയാണ് രഞ്ജിനി സംഭവം കണ്ട് നിരന്തരം അഭ്യർത്ഥന നടത്തിയത്. ഇതോടെ ചിലർ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാൻ ശ്രമിച്ചു. ഓട്ടോയിൽ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡിൽ തന്നെ കിടത്തി. ഇതിന് പിന്നാലെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.
സഹികെട്ട വീട്ടമ്മ ഒരു കാർ റോഡിൽ കയറി തടഞ്ഞു നിർത്തിയതു കൊണ്ടുമാത്രമാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരുക്കേറ്റ സജിയെ ആദ്യം ജനറൽ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജിനിയുടെ അവസരോചിതമായ ഇടപെടലിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ സൈബർ ലോകത്തു രംഗത്തെത്തിയിട്ടുണ്ട്.
അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചാൽ അതിന് പിന്നാലെ കേസും പൊല്ലാപ്പും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ മൂലമാണ് പലരും ഇത്തരം സന്ദർഭങ്ങളിൽ സഹായത്തിന് ഇറങ്ങാത്തത്. ഇത്തരത്തിൽ സഹായിക്കുന്നവരെ കേസുകളിൽ ഇടപെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി വരെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാലും ഇപ്പോഴും അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ മിക്കവരും മടിക്കുന്ന സന്ദർഭങ്ങൾ ഏറുകയാണ്.