- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ അഭിഭാഷകനെ കോടതി സമുച്ചയത്തിൽ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷകനായി ജോലി തുടങ്ങിയ വ്യക്തി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലാ കോടതി സമുച്ചയത്തിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി. ജല്ലാബാദ് സ്വദേശിയായ അഭിഭാഷകൻ ഭുപേന്ദ്ര പ്രതാപ് സിങ് (38) ആണ് കൊല്ലപ്പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര പ്രതാപ് സിങ് അഭിഭാഷകവൃത്തി ആരംഭിച്ചിട്ട് അഞ്ച് വർഷങ്ങളേ ആയിട്ടുള്ളൂ. അഭിഭാഷക വൃത്തിയിൽ പേരെടുത്തു വരുന്ന ഘട്ടത്തിലാണ് അദ്ദേഹം കല്ലപ്പെട്ടത്.
കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരുകിൽ നിന്ന് നാടൻ തോക്കും കണ്ടെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ വ്യക്തമല്ലെന്നാണ് ഷാജഹാൻപൂർ എസ്പി എസ്. ആനന്ദ് പറഞ്ഞു.
ഉത്തർപ്രദേശിലെ ക്രമസമാധാന തകർച്ച ആണ് അഭിഭാഷകന്റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. യുപിൽ ആരും തന്നെ സുരക്ഷിതരല്ല എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.
അടുത്തയിടെ ഡൽഹി രോഹിണിയിലെ കോടതിയിലെ അക്രമികൾ ജഡ്ജിക്കു മുന്നിലിട്ട വിചാരണ കേസിലെ പ്രതിയായ ഗുണ്ടാത്തലവനെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
മറുനാടന് ഡെസ്ക്