- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താചാനലുകളെയും പത്രമാദ്ധ്യമങ്ങളെയും എത്ര അവഗണിക്കുന്നോ അത്ര മനസമാധാനം ലഭിക്കും; സുപ്രീംകോടതിയിലെ അക്രിഡിറ്റേഷൻ റൂൾസ് അറിയാതെയാണോ മാദ്ധ്യമ പ്രവർത്തകരും ബുദ്ധിജീവികളും ആക്രോശിക്കുന്നത്? ജോൺസൺ മനയാനി എഴുതുന്നു...
മാദ്ധ്യമ പ്രവർത്തകർക്കായി അക്രിഡിറ്റേഷൻ റൂൾസ് കേരളാ, ഹൈക്കോടതി പുറപ്പെടുവിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് വിവിധ യോഗ്യതകളും നിർണ്ണയിച്ചിട്ടുണ്ട്. റൂൾസ് നിലവിൽ വന്നപ്പോൾ അതിനും ആക്ഷേപം. അതിരുകവിഞ്ഞ, വിമർശനം. ലോകത്ത് ഒരിടത്തും കാണാത്ത നിബന്ധനകളാണ് റൂൾസ് ഉൾക്കൊള്ളുന്നതെന്ന് ആക്ഷേപം. ആശുപത്രി വാർത്താ വിവരം റിപ്പോർട്ട് ചെയ്യണമെങ്കിൽ ഡോക്ടർ ബിരുദം വേണമോയെന്ന് ചോദ്യം. കേരള ഹൈക്കോടതിയിൽ, അഭിഭാഷകർക്കും അഭിഭാഷക ഗുമസ്തർക്കും ചട്ടങ്ങളും നിയമങ്ങളമുണ്ട്. ഹൈക്കോടതിയിൽ റിപ്പോർട്ടിംഗിന് വരുന്ന മാദ്ധ്യമ പ്രവർത്തകർക്ക് യാതൊരു ചട്ടങ്ങളും പാടില്ല. എന്തൊരു വിരോധാഭാസം. സുപ്രീംകോടതിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് അക്രിഡിറ്റേഷൻ റൂൾസ് ഉണ്ട്. റൂൾസ് സുപ്രീംകോടതിയിൽ 2007 ൽ നിലവിൽ വരുത്തണമെന്ന് കാണിച്ച് ഒരു റിട്ട് ഹർജി ഫയൽ ചെയ്തു. വിവിധ പത്ര ടെലിവിഷൻ ചാനലുകളും കേന്ദ്ര സംസ്ഥാന സർക്കാരുകളും എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച് വാദം നടക്കുമ്പോൾ ടെലിവിഷൻ ചാനലുകളിൽ ബ്രേക്ക് ന്യൂസ് കൊടുക്കുന്നതും കോടതിയിൽ വാദത്തിനിടെ ജഡ്ജിയും അഭിഭ
മാദ്ധ്യമ പ്രവർത്തകർക്കായി അക്രിഡിറ്റേഷൻ റൂൾസ് കേരളാ, ഹൈക്കോടതി പുറപ്പെടുവിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് വിവിധ യോഗ്യതകളും നിർണ്ണയിച്ചിട്ടുണ്ട്. റൂൾസ് നിലവിൽ വന്നപ്പോൾ അതിനും ആക്ഷേപം. അതിരുകവിഞ്ഞ, വിമർശനം. ലോകത്ത് ഒരിടത്തും കാണാത്ത നിബന്ധനകളാണ് റൂൾസ് ഉൾക്കൊള്ളുന്നതെന്ന് ആക്ഷേപം. ആശുപത്രി വാർത്താ വിവരം റിപ്പോർട്ട് ചെയ്യണമെങ്കിൽ ഡോക്ടർ ബിരുദം വേണമോയെന്ന് ചോദ്യം.
കേരള ഹൈക്കോടതിയിൽ, അഭിഭാഷകർക്കും അഭിഭാഷക ഗുമസ്തർക്കും ചട്ടങ്ങളും നിയമങ്ങളമുണ്ട്. ഹൈക്കോടതിയിൽ റിപ്പോർട്ടിംഗിന് വരുന്ന മാദ്ധ്യമ പ്രവർത്തകർക്ക് യാതൊരു ചട്ടങ്ങളും പാടില്ല. എന്തൊരു വിരോധാഭാസം. സുപ്രീംകോടതിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് അക്രിഡിറ്റേഷൻ റൂൾസ് ഉണ്ട്. റൂൾസ് സുപ്രീംകോടതിയിൽ 2007 ൽ നിലവിൽ വരുത്തണമെന്ന് കാണിച്ച് ഒരു റിട്ട് ഹർജി ഫയൽ ചെയ്തു. വിവിധ പത്ര ടെലിവിഷൻ ചാനലുകളും കേന്ദ്ര സംസ്ഥാന സർക്കാരുകളും എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച് വാദം നടക്കുമ്പോൾ ടെലിവിഷൻ ചാനലുകളിൽ ബ്രേക്ക് ന്യൂസ് കൊടുക്കുന്നതും കോടതിയിൽ വാദത്തിനിടെ ജഡ്ജിയും അഭിഭാഷകരും പറയുന്ന അഭിപ്രായങ്ങൾ, പ്രക്ഷേപണം ചെയ്യുന്നതിന്റെ സാഗത്യം റിട്ട് ഹർജിക്കാരായ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ പാലാ, ചോദ്യം ചെയ്തു. അക്രിഡിറ്റേഷൻ റൂൾസ് ഫ്രെയിം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചു. ഇതിനിടെ കേരള ഹൈക്കോടതി അക്രിഡിറ്റേഷൻ റൂൾസ് നിലവിൽ കൊണ്ടുവന്നു. ആ റൂൾസിനെതിരെയാണ് മാദ്ധ്യമ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും ആക്രോശങ്ങൾ. സുപ്രീംകോടതിയിലെ റൂൾസ് ഇവർ അറിഞ്ഞിട്ടില്ലേ. അതോ അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുകയാണോ. കണ്ണടച്ചിരുട്ടാക്കുക എന്ന പഴമൊഴി എത്ര അർത്ഥവത്ത്. മാദ്ധ്യമ പ്രവർത്തകർക്ക് ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ശരി തന്നെ എന്നാൽ ആ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലായിരിക്കരുത്. നിങ്ങൾക്ക് എന്റെ നേരെ വിരൽ ചൂണ്ടാം. പക്ഷെ എന്റെ മൂക്കിൽ മുട്ടരുത്. ഇവിടെ നടക്കുന്നത് എന്റെ മൂക്കിന് നേരെ വിരൽ ചൂണ്ടുക മാത്രമല്ല, മൂക്കിനിട്ട് ഇടിക്കുക കൂടിയാണ്.
മാദ്ധ്യമ - അഭിഭാഷക തർക്കം മൂർച്ഛിച്ചപ്പോൾ പത്ര വായനയും ടെലിവിഷൻ ചാനൽ വീക്ഷിക്കലും ഞാൻ ഉപേക്ഷിച്ചു. കാരണം പത്ര ചാനൽ വാർത്തകൾ അത്ര ഏകപക്ഷീയം. സഞ്ചാരം, ദൂരദർശൻ, ഇംഗ്ലീഷ് കായിക ചാനലുകൾ മാത്രമായി എന്റെ ആശ്രയം. ഈ പരിമിതപ്പെടുത്തൽ ഗുണമാണ് ചെയ്യുന്നത്. അർത്ഥപൂർണ്ണമായ പുസ്തകങ്ങൾ വായിക്കുമ്പോൾ ധാരാളം സമയം മലയാള ചാനലുകളിലെ ചർച്ചകളും അധികപ്രസംഗങ്ങളും ഒഴിവായല്ലോ?