- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റോമൻ ചക്രവർത്തിമാരുടെ മതപീഡനം ഏൽക്കുന്ന ആദിമ ക്രിസ്ത്യാനികൾക്ക് തുല്യരാണ് നമ്മുടെ പാവം മാദ്ധ്യമപ്രവർത്തകർ; എന്നാണോ അവരെ പുണ്യവാളന്മാരായി വാഴിക്കുക?
മലയാളക്കരയിൽ നിന്നും പേരെടുത്ത അഭിഭാഷകരും, ജഡ്ജിമാരും കൈവിരലിൽ എണ്ണാവുന്നവർ മാത്രമെ ഉണ്ടായിട്ടുള്ളൂ. കൂടുതൽ പേരും മീഡിയോക്കർ. എന്നാൽ കഴിഞ്ഞയാഴ്ച, കേരള ഹൈക്കോടതിയും, അഭിഭാഷകരും ദേശീയ, അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി ! നന്ദിപറയേണ്ടത് ഹൈക്കോടതി അധികൃതരോടും പത്ര മാദ്ധ്യമങ്ങളോടുമാണ്. 1979 ൽ ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ച എനിക്ക്, കഴിഞ്ഞയാഴ്ച പല പുതിയ അനുഭവങ്ങളും തന്നു ഹൈക്കോടതിയുടെ മുന്നിലെ കൂട്ടുത്തല്ല്. രണ്ട് ദിവസത്തെ കോടതി ബോയിക്കോട്ട്. 20/07/2016 മുതൽ 22/07/2016 വരെ, രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം അഭിഭാഷക അസോസിയേഷൻ പൊതുയോഗം 1500 ന് മുകളിൽ അഭിഭാഷക അംഗങ്ങളുടെ സാന്നിദ്ധ്യം ഏകകണ്ഠ തീരുമാനങ്ങൾ. ദീർഘകാലം വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള എനിക്ക് എന്റെ മകന്റെ പത്രമാദ്ധ്യമങ്ങളിലെ ഫോട്ടോയും, അതിനോടനുബന്ധിച്ച് അവന് ലഭിച്ച അഭിഭാഷകരുടെയും, പൊതുജനത്തിന്റെയും സ്നേഹവായ്പ കണ്ട് ഞാൻ അമ്പരന്ന് പോയി. വർഷങ്ങളോളം, ദീപികയുടെ നിയമ കാര്യ ലേഖകനും കോള മിസ്റ്റുമായിരുന്ന,
മലയാളക്കരയിൽ നിന്നും പേരെടുത്ത അഭിഭാഷകരും, ജഡ്ജിമാരും കൈവിരലിൽ എണ്ണാവുന്നവർ മാത്രമെ ഉണ്ടായിട്ടുള്ളൂ. കൂടുതൽ പേരും മീഡിയോക്കർ. എന്നാൽ കഴിഞ്ഞയാഴ്ച, കേരള ഹൈക്കോടതിയും, അഭിഭാഷകരും ദേശീയ, അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി ! നന്ദിപറയേണ്ടത് ഹൈക്കോടതി അധികൃതരോടും പത്ര മാദ്ധ്യമങ്ങളോടുമാണ്.
1979 ൽ ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ച എനിക്ക്, കഴിഞ്ഞയാഴ്ച പല പുതിയ അനുഭവങ്ങളും തന്നു ഹൈക്കോടതിയുടെ മുന്നിലെ കൂട്ടുത്തല്ല്. രണ്ട് ദിവസത്തെ കോടതി ബോയിക്കോട്ട്. 20/07/2016 മുതൽ 22/07/2016 വരെ, രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം അഭിഭാഷക അസോസിയേഷൻ പൊതുയോഗം 1500 ന് മുകളിൽ അഭിഭാഷക അംഗങ്ങളുടെ സാന്നിദ്ധ്യം ഏകകണ്ഠ തീരുമാനങ്ങൾ.
ദീർഘകാലം വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള എനിക്ക് എന്റെ മകന്റെ പത്രമാദ്ധ്യമങ്ങളിലെ ഫോട്ടോയും, അതിനോടനുബന്ധിച്ച് അവന് ലഭിച്ച അഭിഭാഷകരുടെയും, പൊതുജനത്തിന്റെയും സ്നേഹവായ്പ കണ്ട് ഞാൻ അമ്പരന്ന് പോയി.
വർഷങ്ങളോളം, ദീപികയുടെ നിയമ കാര്യ ലേഖകനും കോള മിസ്റ്റുമായിരുന്ന, ലേഖകൻ, യുവമാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിങ് ശൈലിയും, പെരുമാറ്റവും കണ്ട് ആശ്ചര്യഭരിതനായി അഭിഭാഷക - മാദ്ധ്യമതർക്ക സമയത്ത് വന്ന വാർത്തകളുടെ തലക്കെട്ടുകൾ, അഭിഭാഷക കലാപം, അഭിഭാഷക റൗഡീസം, അഭിഭാഷക അഴിഞ്ഞാട്ടം. മാതൃഭൂമിയുടെ 31.07.2016 ലെ തലക്കെട്ട്, (ഇത്തവണ പൊലീസ്) മംഗളത്തിന്റെ തലക്കെട്ട്, (വക്കീലന്മാർ അടങ്ങുന്നില്ല) തീർത്തും ഏകപക്ഷീയമായ മാദ്ധ്യമചർച്ചകളും, മാദ്ധ്യമങ്ങളെ പുകഴ്‌ത്തുന്ന ചില കോടാലിക്കൈ മാദ്ധ്യമ അഭിഭാഷകരും മാദ്ധ്യമ അഭിഭാഷകരിൽ പലർക്കും, കോടതികളിൽ കേസ് കുറവ്. സിനിമാ സ്റ്റുഡിയോകൾക്ക് മുൻപിൽ കാത്തുനിൽക്കുന്ന എക്സ്ട്രാ, നടീനടന്മാരേപോലെ അവർ ടി.വി. സ്റ്റുഡിയോകളുടെ മുൻപിൽ കാണും. അവസരം വന്നാൽ, ചർച്ചയ്ക്ക്, ചാടി വീഴുവാൻ.
ചാനൽ വാർത്തകൾ പലതും തീർത്തും വളച്ചൊടിച്ചത്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് കുര്യൻ ജോസഫിന്, മീഡിയ റൂം തുറന്നു കൊടുക്കുവാൻ ഉത്തരവ് നൽകിയെന്ന് ഫ്ളാഷ് ന്യൂസ്. പിന്നീട് ന്യൂസ് കാണുന്നില്ല. ഇവരെയും, ഇവരുടെ വാർത്തകളും, എങ്ങനെ വിശ്വസിക്കും. കുറച്ചു കഴിയുമ്പോൾ കാണാം, ഫ്ളാഷ് ന്യൂസ്, പൂവൻകോഴി ഒരു ദിവസം 4 മുട്ട ഇട്ടു. കൂടെ ചർച്ചകളും. ചർച്ചകൾ തീർത്തും ഏകപക്ഷീയം, മാദ്ധ്യമ അഭിഭാഷക തർക്ക ചർച്ചകളിൽ, അഭിഭാഷകരേ തികച്ചും അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ. അഭിഭാഷകർക്ക് അനുകൂലമായ മറുപടി വന്നാൽ, ഉടൻ സമയകുറവ്, അടുത്തയാളിലേക്ക് കടക്കാം. ഇതാണ്, രീതി. ഉദാഹരണത്തിന് നിങ്ങളുടെ അമ്മയുടെ, ഭ്രാന്ത് മാറിയോ എന്ന് ചോദ്യം? ഭ്രാന്തില്ലല്ലോ എന്ന് മറുപടി. നമ്മൾ അടുത്തയാളിലേക്ക് കടക്കാം. കുറച്ചു കഴിഞ്ഞ് അടുത്തചോദ്യം, അമ്മയ്ക്ക് ഇപ്പോഴും കുഴപ്പമുണ്ടോ?
അടുത്തയാളിലേക്ക് പോയി. പിന്നീട് ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ടോ ഇതാണ് ഇവരുടെ ചാനൽ ചർച്ച രീതി. ഇതിൽ പങ്കെടുക്കുവാൻ പോകുന്ന, ചാനൽ വിദഗ്ദരുടെ തൊലിക്കട്ടി, അപാരം.
മാദ്ധ്യമ ചാനൽ ചർച്ചകളുടെയും രീതി കണ്ടാൽ, മാദ്ധ്യമ പ്രവർത്തകരുടെ മൗലിക അവകാശമാണ് മർദ്ദനം ഏൽക്കുക എന്ന് തോന്നിപോകും. ചാനൽ, പത്രവാർത്തകൾ കണ്ടാൽ റോമൻ ചക്രവർത്തിമാരുടെ മതപീഡനം ഏൽക്കുന്ന ആദിമ ക്രിസ്ത്യാനികൾക്ക് തുല്യരാണ് മാദ്ധ്യമപ്രവർത്തകർ എന്ന് തോന്നിപോകും, എന്നാണോ അവരെ പുണ്യവാളന്മാരായി വാഴിക്കുക ?
ഈ രീതിയിലുള്ള ചർച്ചകളും തർക്കങ്ങളും തുടർന്നാൽ പ്രശ്നം കൈവിട്ടുപോകും. ഇന്ത്യൻ ഹോക്കി ടീം തോൽവിയിൽ നിന്ന് തോൽവിലേക്ക് വീണപ്പോൾ വിദേശകോച്ചുകളാണ് ഇന്ത്യൻ ഹോക്കിക്ക് ഉണർവ് നൽകിയത്. നാട്ടുകോച്ചായ ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ മാറി, വിദേശ കോച്ചായ ജസ്റ്റീസ് മോഹൻ എം.ശാന്തന ഗൗഡാർ പ്രശ്നങ്ങൾ പഠിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കട്ടെ.
മാദ്ധ്യമ റിപ്പോർട്ടിംഗിനും മാദ്ധ്യമപ്രവർത്തകർക്കും നിയന്ത്രണ ങ്ങളും ചട്ടങ്ങളും ഉണ്ടാക്കണമെന്ന് കാണിച്ച് 2014 ഓഗസ്റ്റ് മാസത്തിൽ കൊടുത്ത റിട്ട് ഹർജിയിലെ ഹർജിക്കാരന്റെ അഭിഭാഷകനാണ് ലേഖകൻ. സുപ്രീംകോടതിയിൽ മാദ്ധ്യമറിപ്പോർട്ടിങ്ങിനും, മാദ്ധ്യമ പ്രവർത്തകർക്കും, ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. പക്ഷേ, കേരള ഹൈക്കോടതിയെ സംബന്ധിച്ചിടത്തോളം, ഇതൊന്നും ബാധകമല്ല.
അഭിഭാഷകർക്ക് ബാർ കൗൺസിലിന്റെയും, ബാർ അസോസി യേഷന്റെയും തിരിച്ചറിയൽ കാർഡുകൾ ഉണ്ട്. അഭിഭാഷക ക്ലർക്കുമാർക്ക് ഹൈക്കോടതി രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡും ഉണ്ട്. മാദ്ധ്യമ സുഹൃത്തുക്കൾക്ക് ഇതൊന്നും വേണ്ട, 'വാളെടുക്കുന്നവനെല്ലാം വെളിച്ചപാട്' എന്ന അവസ്ഥ. മാദ്ധ്യമ റിപ്പൊർട്ടിംഗിനും, മാദ്ധ്യമപ്രവർത്തകർക്കും ചട്ടങ്ങളും, ഹൈക്കോടതി നൽകുന്ന തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നെങ്കിൽ ഈയിടെ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുകയില്ലായിരുന്നു. അതിനൊന്നിനും നമ്മൾക്ക് സമയമില്ലല്ലോ? മീറ്റിംഗും സെമിനാറും നടത്തി, പരസ്പരം പാടിപുകഴ്‌ത്തുകയാണെല്ലോ ? നമ്മളുടെ പ്രധാന കർമ്മവും ചിന്തയും, ജോലിയും.
(ഹൈക്കോടതിയിലെ തലമുതിർന്ന അഭിഭാഷകരിൽ ഒരാൾ ആണ് ലേഖകൻ, ഒട്ടേറെ പൊതുതാല്പര്യം ഹർജികൾക്കു മുൻകൈ എടുത്ത ലേഖകൻ മാദ്ധ്യമ-അഭിഭാഷക തർക്കത്തെക്കുറിച്ച് മറുനാടനിൽ എഴുതുന്ന രണ്ടാമത്തെ ലേഖനമാണിത് - എഡിറ്റർ)