- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വീട്ടുജോലിക്കാരെ ഉദ്പ്പന്നങ്ങളാക്കി ഓൺലൈൻ പരസ്യം; ഈദിന് മികച്ച ഓഫർ എന്ന പേരിൽ വീട്ടുജോലിക്കാരുടെ പരസ്യം നല്കിയ ഏജൻസിക്കെതിരെ ബഹ്‌റിനിൽ പ്രതിഷേധം ശക്തമാകുന്നു
ബഹറിൻ: വീട്ടുജോലിക്കാരെ ഉദ്പ്പന്നങ്ങളാക്കി ഓൺലൈൻ പരസ്യം നല്കിയ ഏജൻസി ക്കെതിരെ ബഹ്‌റിനിൽ പ്രതിഷേധം ശക്തമാകുന്നു. വീട്ടുജോലിക്കാരെ 'വൻ ഓഫറിൽ' ലഭ്യമാണെന്ന തരത്തിലുള്ള പരസ്യത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഒരു മാൻപവർ ഏജൻസിയാണ് ഇത്തരത്തിൽ ഓൺലൈൻ പരസ്യം നൽകിയത്. 'ഈദിന് മികച്ച ഓഫർ' എന്നാണ് ഒരു പരസ്യത്തിൽ പറയുന്നത്. മറ്റൊരു പരസ്യത്തിൽ, 'ഏറ്റവും കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെ ലഭിക്കും'എന്നും സൂചിപ്പിക്കുന്നു. കെനിയ, ഇത്യോപിയ രാജ്യക്കാർക്കായാണ് മോശം രീതിയിൽ പരസ്യം നൽകിയത്.വീട്ടുജോലിക്കാരെ ഉപഭോഗ വസ്തുക്കൾപോലെയാണ് പരസ്യത്തിൽ വിശേഷിപ്പിക്കുന്നതെന്ന് തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ ആരോപിച്ചു. ഇത്തരം വിശേഷണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. കമ്പനിയുടെ ഫേസ്‌ബുക് പേജിൽ വന്ന പരസ്യത്തിൽ സൗജന്യമായി രണ്ടുവർഷത്തേക്ക് 'റൺഎവെ ഇൻഷൂറൻസ്' നൽകുമെന്നും വ്യക്തമാക്കുന്നുണ്ട്. വെറും 499 മുതൽ 699 ദിനാർ വരെ മുടക്കി വീട്ടുജോലിക്കാരെ വെക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്. ഈ തുക ഏജൻസിക്
ബഹറിൻ: വീട്ടുജോലിക്കാരെ ഉദ്പ്പന്നങ്ങളാക്കി ഓൺലൈൻ പരസ്യം നല്കിയ ഏജൻസി ക്കെതിരെ ബഹ്‌റിനിൽ പ്രതിഷേധം ശക്തമാകുന്നു. വീട്ടുജോലിക്കാരെ 'വൻ ഓഫറിൽ' ലഭ്യമാണെന്ന തരത്തിലുള്ള പരസ്യത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഒരു മാൻപവർ ഏജൻസിയാണ് ഇത്തരത്തിൽ ഓൺലൈൻ പരസ്യം നൽകിയത്.
'ഈദിന് മികച്ച ഓഫർ' എന്നാണ് ഒരു പരസ്യത്തിൽ പറയുന്നത്. മറ്റൊരു പരസ്യത്തിൽ, 'ഏറ്റവും കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെ ലഭിക്കും'എന്നും സൂചിപ്പിക്കുന്നു. കെനിയ, ഇത്യോപിയ രാജ്യക്കാർക്കായാണ് മോശം രീതിയിൽ പരസ്യം നൽകിയത്.വീട്ടുജോലിക്കാരെ ഉപഭോഗ വസ്തുക്കൾപോലെയാണ് പരസ്യത്തിൽ വിശേഷിപ്പിക്കുന്നതെന്ന് തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ ആരോപിച്ചു. ഇത്തരം വിശേഷണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
കമ്പനിയുടെ ഫേസ്‌ബുക് പേജിൽ വന്ന പരസ്യത്തിൽ സൗജന്യമായി രണ്ടുവർഷത്തേക്ക് 'റൺഎവെ ഇൻഷൂറൻസ്' നൽകുമെന്നും വ്യക്തമാക്കുന്നുണ്ട്. വെറും 499 മുതൽ 699 ദിനാർ വരെ മുടക്കി വീട്ടുജോലിക്കാരെ വെക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്. ഈ തുക ഏജൻസിക്ക് നൽകേണ്ടതാണ്. ഈ പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യ അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി പറഞ്ഞു.