- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എസ്എഫ്‌ഐ വിട്ടത് കൂടെ പഠിച്ചിരുന്ന ഒരു മുസ്ലിം പെൺകുട്ടിയെ ബോധപൂർവം അപകീർത്തിപ്പെടുത്തിയതോടെ; കോളേജ് ക്യാമ്പസിൽ എസ്എഫ്ഐക്കാർ ആകും വിധം ശല്ല്യം ചെയ്തു; തന്നെ നിരീക്ഷിക്കാൻ എസ്എഫ്‌ഐ ചുമതലപ്പെടുത്തിയത് പി രാജീവിനെ'; വെളിപ്പെടുത്തലുമായി മുൻ എഐഎസ്എഫ് വനിതാ നേതാവ്
തിരുവനന്തപുരം: എഐഎസ്എഫ് പ്രവർത്തകർക്കും നേതാക്കൾക്കും നേരെ കോളേജ് ക്യാമ്പസുകളിൽ ഏറ്റവുമധികം അതിക്രമം കാട്ടിയിട്ടുള്ളത് എസ്എഫ്ഐക്കാരാണെന്ന് എഐഎസ്എഫ് പ്രമുഖ വനിതാ നേതാവായിരുന്ന അഡ്വ വി എസ് ജയശ്രീ. മഹാരാജാസ് കോളേജിൽ യുണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച തന്റെ പിറകെ നിഴൽ പോലെ ഒരാൾ പിന്തുടർന്നിരുന്നുവെന്ന് ജയശ്രീ പറയുന്നു. തന്നെ അപായപ്പെടുത്തുമോ എന്ന് അന്നത്തെ എഐഎസ്എഫ് നേതൃത്വം ഭയപ്പെട്ടിരുന്നതായും ജയശ്രീ 2020 ൽ കണ്ണൂർ ജില്ലാക്കമ്മറ്റി തയ്യാറാക്കിയ ഫേസ് ബുക്ക് പേജ് ലൈവിൽ പറയുന്നു.
മഹാരാജാസ് കോളേജിൽ എഐഎസ്എഫിന്റെ ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കോളേജിൽ എത്തുമ്പോഴൊക്കെ താൻ നിരന്തരം നിരീക്ഷിക്കപ്പെട്ടിരുന്നു. ഇക്കാര്യം അന്നത്തെ അദ്ധ്യാപകനായിരുന്ന പി കെ രവീന്ദ്രൻ മാഷ് വിളിച്ച് പറഞ്ഞിരുന്നുവെന്നും ജയശ്രീ വ്യക്തമാക്കുന്നു. അന്ന് തന്നെ നിരന്തരം പിന്തുടർന്നിരുന്നത് പിന്നീട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി മാറിയ ഇപ്പോഴത്തെ മന്ത്രി പി രാജീവ് ആയിരുന്നുവെന്നും ജയശ്രീ വീഡിയോയിൽ വെളിപ്പെടുത്തി.
എം ഇ എസിന്റെ പ്രീഡിഗ്രി മാത്രമുള്ള ഒരു കോളേജിലായിരുന്നു താൻ പ്രീഡിഗ്രി പഠിച്ചത്. അന്ന് എസ്എഫ്‌ഐയുടെ അംഗമായിരുന്നു. കൂടെ പഠിച്ചിരുന്ന ഒരു മുസ്ലിം പെൺകുട്ടിക്കു നേരെ എസ്എഫ്‌ഐ നേതാക്കൾ മോശം കാര്യം ചെയ്തതാണ് എസ് എഫ് ഐ ക്കാരിയായ തന്നെ എഐഎസ്എഫിൽ എത്തിച്ചതെന്നും ജയശ്രീ പറയുന്നു.
കോളേജിൽ നടന്ന എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെ അരങ്ങേറിയ ചില സംഭവങ്ങൾ തന്നെ വിഷമിച്ചു സീനിയർ സ്റ്റുഡന്റ് ആയിരുന്ന ഒരു മുസ്ലിം പെൺകുട്ടി, നന്നായി കൃഷ്ണനെയും ഹിന്ദു ദൈവങ്ങളുടേയും പടം വരച്ചിരുന്ന ആ മുസ്ലിം പെൺകുട്ടിയെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ എസ്എഫ്‌ഐ നേതൃത്വം ശ്രമിച്ചു.
തിരഞ്ഞെടുപ്പിൽ ജയിക്കാൻ ലക്ഷ്യമിട്ട് ആ പെൺകുട്ടിയോട് അപമര്യാതയോടെ പെരുമാറാൻ ലക്ഷ്യമിട്ടു. തെറ്റിദ്ധരിപ്പിച്ച് ബാത്ത്‌റൂമിൽ എത്തിക്കുകയും അവിടെ ഒരാൾ പിടിച്ചു നിർത്തുകയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വൃത്തികേട് അന്നത്തെ എസ്എഫ്‌ഐ നേതൃത്വം ചെയ്തു.
നിർഭാഗ്യവശാൽ അന്ന് താൻ ക്യാമ്പസിൽ ഉണ്ടായിരുന്നില്ല. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകയായിരുന്ന താൻ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് പോയിരുന്ന ഒരു ദിവസമായിരുന്നു ഈ സംഭവങ്ങൽ അരങ്ങേറിയത്.
തിരിച്ചുവന്നപ്പോഴാണ് എല്ലാം അറിഞ്ഞത്. സ്വാഭാവികമായും തന്നെ പോലെ ഒരു പെൺകുട്ടിക്ക് താൻ വിശ്വസിച്ചു പ്രവർത്തിക്കുന് ഒരു പ്രസ്ഥാനം ഒരു പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന കാര്യം ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. താൻ അണി ചേർന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവർത്തി സഹിക്കാൻ പറ്റുന്നതായിരുന്നില്ല. താൻ അതിനെ ചോദ്യം ചെയ്തുവെന്നും ജയശ്രീ വീഡിയോയിൽ പറയുന്നു.
പല ഒഴികഴിവുകൾ നേതൃത്വം പറഞ്ഞെങ്കിലും തനിക്ക് അത് ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. അത് തുറന്നു പറഞ്ഞു. നിങ്ങളോടൊപ്പം നിൽക്കാൻ വയ്യ എന്ന്. പിന്നീട് രാജിവച്ചു. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന തന്റെ അച്ഛന്റെ അറിവോടെയാണ് എസ്എഫ്‌ഐയിൽ നിന്നും രാജി വച്ചതെന്നും ജയശ്രീ പറയുന്നു.
പ്രദേശത്ത് ഒറ്റപ്പെട്ട കോളേജായിരുന്നു താൻ പഠിച്ചിരുന്നത്. ഒരു കുന്നിന്റെ മുകളിൽ പ്രീഡിഗ്രി മാത്രമുള്ള ചെറിയ ഒരു കോളേജ്. നാട്ടുകാരുടെ മക്കൾ ഒക്കെ പഠിക്കുന്ന ഒരു സാധാരണ കോളേജ്. ആ കോളേജിൽ പഠിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് പോകാനുള്ള ബസ് സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ബസുകൾ ഒന്നും നിർത്താത്തതിനെ തുടർന്ന് എല്ലാ സംഘടനക്കാരും ഒന്നിച്ച് സമരത്തിന് ഇറങ്ങുകയും രാത്രി ഏഴുമണി വരെ വഴിയിൽ പ്രകടനം നടത്തിയും ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു
സമരത്തിന്റെ ഭാഗമായ കെ എസ് യുവിന്റെ ഒരു പയ്യൻ ബസ് തടഞ്ഞിടാൻ വേണ്ടി റോഡിൽ കിടക്കുകയാണ്. അവന്റെ കൈയിൽ കൂടി വാഹനം ഓടിച്ചു കയറ്റി കൈയ്ക്ക് പരിക്കേറ്റു, സ്വാഭാവികമായും എല്ലാ കുട്ടികളെയും പോലെ താനും അവനെ ആലുവ ഗവ,. ഹോസ്പിറ്റലിൽ പോയി കാണുകയും തിരിച്ചുവരുകയും ചെയ്തു. ആ സംഭവത്തിൽ തന്നെ നേതൃത്വം വിമർശിക്കുകയും അത് ചെയ്യരുതായിരുന്നു എന്ന് പറയുകയും ചെയ്തു. 'എന്റെ രാഷ്ട്രീയം എന്റെ ഉള്ളിലാണ്. എന്റെ സൗഹൃദത്തിലല്ല എന്ന് മറുപടി പറഞ്ഞുവെന്നും ജയശ്രീ പറയുന്നു.
അനാവശ്യമാ സമരങ്ങൾ. അനാവശ്യമായി അദ്ധ്യാപകരോട് മോശമായ പെരുമാറ്റങ്ങൾ. ഇതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയതോടെയാണ് എസ്എഫ്‌ഐ വിടാൻ തീരുമാനിച്ചത്. എസ് എഫ് ഐയ്ക്ക് രാജിക്കത്ത് നൽകി. അവർ അത് വലിച്ചുകീറി കളഞ്ഞു. അതു കഴിഞ്ഞാണ് എഐടിയുസിയുടെ സജീവ പ്രവർത്തകനായ സഖാവ് മുഹമ്മദിക്ക സിപിഐ നേതാവായ തന്റെ അമ്മാവനെ വന്നു കാണുകയും പിറ്റേന്ന് ക്യാമ്പസിലേക്ക് എഐഎസ്എഫ് നേതാക്കൾ വരുകയും ചെയ്തു. ഇവിടെ ഒരു എഐഎസ്എഫ് യൂണിറ്റ് തുടങ്ങണം എന്ന് പറഞ്ഞു. കോളേജിൽ മറ്റ് ചില കുട്ടികൾ ഉണ്ട്. അവരോടൊപ്പം നിന്നാൽ മതിയെന്നും പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ യൂണിറ്റ് രൂപീകരിച്ചു. തന്നെ പ്രസിഡന്റായിട്ടും കരിം എന്ന് പറയുന്ന വിദ്യാർത്ഥിയെ സെക്രട്ടറിയായിട്ടുമുള്ള യൂണിറ്റ് രൂപീകരിച്ചുവെന്നും ജയശ്രീ പറയുന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കരീമിനെ ക്രൂരമായി എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുകയും അവന് ഗുരുതരമായി പരുക്കേറ്റു. സഹപാഠിയായുടെ സഹോദരൻ കൂടിയായിരുന്നു ആ വിദ്യാർത്ഥി . പിന്നീടാണ് പിന്നോട്ടില്ല എന്ന തീരുമാനം താൻ എടുത്ത് പ്രവർത്തിക്കാൻ തുടങ്ങിയത്. പഠിപ്പു മുടക്കാതെ സമരം ചെയ്യാനുള്ള ആഹ്വാനം അടക്കം ഉയർത്തിയാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയത്. ഒരുപാട് വിദ്യാർത്ഥികൾ അണിചേർന്നു. അൽ അമീൻ കോളേജിൽ പഠനം കഴിഞ്ഞ് യു സി കോളേജിൽ പ്രവേശനം നേടുന്നതിനുള്ള സഹായം ഒരുക്കി നൽകിയത് സംഘടനയായിരുന്നു.
അത്തവണത്തെ മത്സരത്തിൽ ഒരു അംഗത്തെ നിർത്തി വിജയിപ്പിക്കാൻ കഴിഞ്ഞു. സമീപത്തെ മറ്റ് കോളേജുകളിലും യൂണിറ്റ് തുടങ്ങുന്നതിനും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും എന്നെ ചുമതലപ്പടുത്തിയുരുന്നു. അങ്ങനെ എറണാകുളം മഹാരാജാസ് കോളേജിൽ ഒരു യൂണിറ്റുണ്ടാക്കാൻ ശ്രമം തുടങ്ങി. എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിന്റെ അതിപ്രസരത്തിൽ അമർന്നു കിടക്കുന്ന ക്യാമ്പസ്. ആൺകുട്ടികൾ പോയാൽ അടികിട്ടും എന്നതിനാൽ താൻ മുട്ടിറങ്ങി. 88 - 90 കാലയളവിലായിരുന്നു അത്.
എഐഎസ്എഫിന്റെ പ്രവർത്തനത്തിൽ തുടരുമ്പോൾ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചതും പ്രശ്‌നങ്ങൾ ഉണ്ടാക്കിയതും എസ്എഫ്‌ഐ തന്നെയായിരുന്നു. അതു കൊണ്ടു തന്നെ എസ്എഫ്‌ഐ ഉള്ള കോളേജുകളിൽ എഐഎസ്എഫ് വേണമെന്ന തനിക്ക് വാശിയായിരുന്നു. കൂടെ പഠിച്ചവരും പരിഷത്തിലൂടെ പരിചയപ്പെട്ടവരുമായ സൗഹൃദ സംഘത്തിലുള്ളവരുമായി സംസാരിച്ച് ഒരു യൂണിറ്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവെന്നും ജയശ്രീ പറയുന്നു.
'മോളെ നീ സൂക്ഷിക്കണം നിന്റെ പുറകെ ഒരാളുണ്ട് എന്ന് പി കെ രവീന്ദ്രൻ മാഷ് പറഞ്ഞു.ഒരിക്കൽ ഞാൻ മാഷോട് ഇക്കാര്യം പറഞ്ഞിരുന്നു. ഒരു ചെറുക്കനുണ്ട് മെലിഞ്ഞിട്ട് കോലു പോലെ ഒരു ചെറുക്കൻ എപ്പോൾ കോളേജിൽ എത്തുമ്പോഴും അവനുണ്ടാകും. മാഷ് എന്നോട് പറഞ്ഞു അത് എസ് എഫ് ഐക്കാർ നിന്നെ നോക്കാൻ ഏൽപ്പിച്ചിരിക്കുന്ന ആളാണ് എന്ന്. നീ ഇവിടെ വരുന്നതും പോകുന്നതും എത്ര പേരെ കാണുന്നു എന്നുള്ളതും അവർ ട്രേസ് ചെയ്യുന്നുണ്ട് എന്ന് മാഷ് പറഞ്ഞു നീ സൂക്ഷിക്കണം, നീ ഒരു പെൺകുട്ടിയാണ് എന്ന് . മാഷിനോട് ഞാൻ പറഞ്ഞു എനിക്ക് പേടി ഒന്നും ഇല്ല. എന്നെ ചോദ്യം ചെയ്യാൻ പഠിപ്പിച്ചത് പരിഷത്താണ് എന്ന് . എന്റെ സംഘടനയുടെ ജില്ലാ നേതൃത്വത്തിന് ഇക്കാര്യങ്ങളിൽ എനിക്ക് അപകടം ഉണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു, അന്ന് എന്റെ പുറകെ നടന്ന പയ്യൻ ഇന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് ആണ്'ജയശ്രീ പറയുന്നു.
എഐഎസ്എഫിന്റെ ഒരു യൂണിറ്റ് മഹാരാജാസിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോളാണ് ലോ അക്കാദമിയിലേക്ക് തനിക്ക് മാറേണ്ടി വന്നത്. അവിടെ പഠിക്കുമ്പോഴാണ് സ്വാശ്രയ കോളേജ് സമരം ഉണ്ടാകുന്നത്. വേദിയിൽ ഉള്ള സമയത്താണ് അടി ഉണ്ടാകുന്നതും നേതാക്കൾക്ക് പരിക്കേൽക്കുന്നതും. ഒപ്പം ഉണ്ടായിരുന്ന എഐഎസ്എഫിലെ പെൺകുട്ടികൾ സെക്രട്ടറിയേറ്റിലെ മതിൽ ചാടിക്കടന്നാണ് അന്ന് രക്ഷപ്പെട്ടത്. തന്റെ ഒപ്പമുണ്ടായരുന്ന നേതാക്കൾ ചുറ്റും കൂടി നിന്ന് സംരക്ഷിച്ചതുകൊണ്ടാണ് അന്ന് അടികൊള്ളാതെ രക്ഷപ്പെട്ടതെന്നും ജയശ്രീ പറയുന്നു.
ന്യൂസ് ഡെസ്ക്