റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരൺ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദിൽ ഹേ മുശ്കിൽ' വീണ്ടും വിവാദ കുരുക്കിൽ. പാക് താരം ഫവദ് ഖാൻ അഭിനയിച്ചതിന്റെ പേരിൽ വിവാദത്തിലായിരുന്ന സിനിമക്ക് ഇപ്പോൾ പ്രദർശനത്തിനെത്തിക്കാനാകുമോ എന്ന ആശങ്കയിലാണ്. ചിത്രത്തിന്റെ റിലീസാണ് തിയ്യറ്റർ ഉടമകളുടെ നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പാക് താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ പ്രദർശനത്തിന് എടുക്കില്ലെന്നാണ് തിയേറ്റർ ഉടമകൾ സ്വീകരിച്ചിട്ടുള്ള നിലപാട്.ചിത്രത്തിന് പ്രദർശന അനുമതി നൽകില്ലെന്ന് നാല് സംസ്ഥാന ങ്ങളിലെ തീയേറ്റർ ഉടമകളുടെ അസോസിയേഷൻ തീരുമാനിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ പൊതുജനങ്ങളിൽ നിന്നുയർന്ന വികാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സിനിമാസ് ഓണർ അസോസിയേഷൻ നേതാവ് നിതിൻ ദാദർ അറിയിച്ചു.

പാക് താരം ഫവദ് ഖാനെ ഒഴിവാക്കിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഗമഹാരാഷ്ട്ര നവനിർമ്മാൺ സേനയും ഭീഷണി മുഴക്കിയിരുന്നു. ദീപാവലി റിലീസ് ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ബോളിവുഡ് സൂപ്പർ താരങ്ങളായ റൺബീർ കപൂറിനും ഐശ്വര്യ റായ്ക്കും അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം പാക്കിസ്ഥാൻ താരമായ ഫവദ് ഖാൻ അഭിനയിച്ചിരുന്നു.

സെപ്റ്റംബർ 18ന് 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക് താരങ്ങൾക്കെതിരെ വിലക്ക് ശക്തമാക്കിയത്. നിർമ്മാതാക്കളുടെ അസോസിയേഷൻ ഈ തീരുമാനം എടുത്തതിന് പിന്നാലെ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കി ല്ലെന്ന് പാക്കിസ്ഥാൻ തീയേറ്റർ ഉടമകളും വ്യക്തമാക്കിയിരുന്നു.

റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്റെ സിനിമകളായ റഈസിലും ഡിയർ സിന്ദഗിയിലും പാക് താരങ്ങൾ അഭിനയിക്കുന്നുണ്ട്. റഈസിൽ മാഹിറാ ഖാനും ഡിയർ സിന്ദഗിയിൽ അലി സഫറുമാണ് അഭിനയിക്കുന്നത്.അതേസമയം കരൺ ജോഹറിന് പിന്തുണയുമായി നിർമ്മാതാവ് മുകേഷ് ഭട്ടും പൊഡ്യൂസേഴ്സ് അസോസിയേഷനും എത്തി. ചിത്രത്തിന്റെ വിലക്ക് നീക്കണമെ ന്നാവശ്യപ്പെട്ട് സിനി ഓണേഴ്സ് അസോസിയേഷനെ സമീപിക്കാനിരിക്കുകയാണ് ഇരുവരും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ തങ്ങൾക്ക് പൊലീസ് സംരക്ഷണം തേടേണ്ടിവരുമെന്നും മുകേഷ് ഭട്ട് പറഞ്ഞു.