- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യ- രൺബിർ ഹോട്ട് രംഗങ്ങളുമായി ടീസർ എത്തി; 'എയ് ദിൽ ഹൈ മുഷ്കിലി'ന്റെ ടീസർ കാണാം
എയ് ദിൽ ഹൈ മുഷ്‌കിലിലെ ഐശ്വര്യയുടെ ഗ്ലാമർ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടിയുടെ ഹോട്ട് രംഗങ്ങളുൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കരൺ ജോഹർ ചിത്രമായ 'എയ് ദിൽ ഹൈ മുഷ്‌കിൽ' പാട്ടിന്റെ രൂപത്തിലാണ് ടീസർ പുറത്തിറക്കിയത്. 2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിന് ശേഷം കരൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയിൽ രൺബീർ കപൂർ, ഐശ്വര്യ റായി, ഫവദ് ഖാൻ, അനുഷ്‌ക ശർമ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 9ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരും. ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും.മകളുടെ ജനനത്തിന് ശേഷം ഇടവേള സ്വീകരിച്ച ഐശ്വര്യാ റായ് ബച്ചൻ വീണ്ടും ഗ്ലാമർ ലുക്കിൽ എത്തുന്ന ചിത്രമെന്ന വിശേഷണമാണ് ബി ടൗൺ മാദ്ധ്യമങ്ങൾ ചിത്രത്തിന് ൽകുന്നത്.
എയ് ദിൽ ഹൈ മുഷ്‌കിലിലെ ഐശ്വര്യയുടെ ഗ്ലാമർ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടിയുടെ ഹോട്ട് രംഗങ്ങളുൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കരൺ ജോഹർ ചിത്രമായ 'എയ് ദിൽ ഹൈ മുഷ്‌കിൽ' പാട്ടിന്റെ രൂപത്തിലാണ് ടീസർ പുറത്തിറക്കിയത്.
2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിന് ശേഷം കരൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയിൽ രൺബീർ കപൂർ, ഐശ്വര്യ റായി, ഫവദ് ഖാൻ, അനുഷ്‌ക ശർമ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
സെപ്റ്റംബർ 9ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരും. ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും.മകളുടെ ജനനത്തിന് ശേഷം ഇടവേള സ്വീകരിച്ച ഐശ്വര്യാ റായ് ബച്ചൻ വീണ്ടും ഗ്ലാമർ ലുക്കിൽ എത്തുന്ന ചിത്രമെന്ന വിശേഷണമാണ് ബി ടൗൺ മാദ്ധ്യമങ്ങൾ ചിത്രത്തിന് ൽകുന്നത്.