2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയറിന് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എയ് ദിൽ ഹെയ് മുഷ്‌കിൽ. രൺബീർ കപൂർ നായകനാകുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയും ഐശ്വര്യ റായ്‌യുമാണ് നായികമാർ. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

കരൺ ജോഹർ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ഫവാദ് ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആഷിന്റെ ഹോട്ട് അവതാരം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഒക്ടോബർ 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഐശ്വര്യയുടെ ഗ്ലാമർ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി രേഖപ്പെടുത്തിയെന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. തന്റെ മരുമകൾ അഭിനയിക്കുന്നതിൽ ബിഗ് ബിക്ക് എതിർപ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങൾ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചൻ കരൺ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായും വാർത്ത ഉണ്ട്. രൺബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങളാണത്രെ ബച്ചനെ ചൂടാക്കിയത്.