അബുദാബി: കാറിനുള്ളിൽ നിന്ന് സിഗരറ്റ് കുറ്റിയും ഭക്ഷണ മാലിന്യങ്ങളും പുറത്തേക്ക് വലിച്ചെറിയുന്നവർക്ക് ഇനി കനത്ത പിഴ. പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ്ങൾ ക്കാണ് യു എ ഇ ഭരണകൂടം ശിക്ഷ കനപ്പിക്കുന്നത്.

വണ്ടിയിൽ ഇരുന്ന്‌സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് ആയിരം ദിർഹം പിഴയാണ് നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ് താഴ്‌ത്തി ചവറുകൾ പുറത്തേക്കിടുന്നവർക്കും പുകവലിച്ചു സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി എറിയുന്നവർക്കും പിഴശിക്ഷ കനത്തതാക്കാനാണ് തീരുമാനം.

വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകൾ പുറത്തേക്കിട്ടാലും പിഴവീഴുന്നത് വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും. ചെറിയ കടലാസുപോലും പുറത്തേക്കിട്ടാൽ പിഴ ശിക്ഷ നൽകാവുന്ന തരത്തിലാണ് നിയമം കർക്കശമാക്കുന്നതെന്നാണ് സൂചന. ഇത്തരക്കാരുടെ ്രൈഡവിങ് ലൈസൻസിൽ ആറു ബ്ലാക്ക് മാർക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ജൂൺ 15 മുതൽ നിലവിൽ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ ഇതു വ്യക്തമാണെന്ന് അധികൃതർ അറിയിച്ചു.