- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ കണ്ടാണോ ബ്രസീലുകാർ പഠിക്കുന്നത്? ഒളിമ്പിക്സിന് ഒരുവർഷം അവശേഷിക്കവെ ഒന്നുമാകാതെ സ്റ്റേഡിയങ്ങൾ; ലോക കായികമേളയുടെ മാനം കളയുമെന്ന് ആശങ്ക
രണ്ടുവർഷത്തിനിടെ രണ്ടാമത്തെ വലിയ കായികമേളയ്ക്ക് അരങ്ങൊരുക്കുകയാണ് ബ്രസീൽ. ലോകകപ്പ് ഫുട്‌ബോളിന്റെ അലയൊലികൾ അടങ്ങുംമുമ്പെ, 2016-ൽ റിയോ ഡി ജനൈറോയിൽ ഒളിമ്പിക്‌സ് നടക്കാൻ പോവുകയാണ്. എന്നാൽ, ബ്രസീലിലെ തയ്യാറെടുപ്പുകൾ കണ്ടാൽ അടുത്ത അഞ്ചുവർഷത്തിനിടെ അവിടെ അത്തരമൊരു സംഭവം നടക്കുന്നില്ലേയെന്ന് തോന്നും. ഒളിമ്പിക്‌സിനായി 14 പുതിയ വേദികളാണ
രണ്ടുവർഷത്തിനിടെ രണ്ടാമത്തെ വലിയ കായികമേളയ്ക്ക് അരങ്ങൊരുക്കുകയാണ് ബ്രസീൽ. ലോകകപ്പ് ഫുട്‌ബോളിന്റെ അലയൊലികൾ അടങ്ങുംമുമ്പെ, 2016-ൽ റിയോ ഡി ജനൈറോയിൽ ഒളിമ്പിക്‌സ് നടക്കാൻ പോവുകയാണ്. എന്നാൽ, ബ്രസീലിലെ തയ്യാറെടുപ്പുകൾ കണ്ടാൽ അടുത്ത അഞ്ചുവർഷത്തിനിടെ അവിടെ അത്തരമൊരു സംഭവം നടക്കുന്നില്ലേയെന്ന് തോന്നും.
ഒളിമ്പിക്‌സിനായി 14 പുതിയ വേദികളാണ് നിർമ്മാണത്തിലുള്ളത്. ഇതിന് പുറമെ റോഡ്, ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാൽ, നിർമ്മാണ പ്രവർത്തികൾ ഒച്ചിഴയും വേഗത്തിലാണെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഒളിമ്പിക്‌സിന്റെ മാനം കളയുന്ന ഏർപ്പാടാകുമോ ബ്രസീലിൽ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. 44 ഏക്കർ സ്ഥലത്താണ് 14 കായിക ഇനങ്ങൾക്ക് വേദിയാകുന്ന ഒളിമ്പിക് പാർക്ക് നിർമ്മിക്കുന്നത്.
റിയോയിലെ കടൽത്തീരമായ ബാഹയിൽ നിർമ്മിക്കുന്ന ഒളിമ്പിക് പാർക്കിന്റെ നിർമ്മാണം പാതിവഴിയിലാണ്. സൈക്ലിങ് മത്സരങ്ങൾ നടക്കുന്ന വെലോഡ്രാമിലും ടെന്നീസ് മത്സരങ്ങൾ നടക്കന്ന കോർട്ടിലും നിർമ്മാണം ആരംഭിച്ചിട്ടേയുള്ളൂ. ഹാൻഡ്‌ബോൾ, തെയ്ക്‌വാൻഡോ, ജൂഡോ, ബാസ്‌കറ്റ്‌ബോൾ മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
5.1 ബില്യൺ ഡോളറിന്റെ നിർമ്മാണപ്രവർത്തികളാണ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ബ്രസീലിൽ നടക്കുന്നത്. വേദികൾ ഒരുവർഷം മുമ്പെങ്കിലും സജ്ജമായിരിക്കണമെന്നാണ് ചട്ടമെങ്കിലും, റിയോയിൽ പലതിന്റെയും നിർമ്മാണം ഇനിയും ആരംഭിച്ചിട്ടേയുള്ളൂ. റോഡ്, പാലങ്ങൾ, അണ്ടർപാസ്സുകൾ, റാപ്പിഡ് ബസ് ലെയ്ൻ, ഒളിമ്പിക് പാർക്കിലേക്ക് മാത്രമുള്ള ബസ് സർവീസുകൾ എന്നിവയുടെ നിർമ്മാണവും ഇനിയും പൂർത്തിയാകാനുണ്ട്.
റിയോയിലെ നിർമ്മാണ പ്രവർത്തികൾ വൈകുന്നത് ഒളിമ്പിക്‌സിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കകളെ റിയോ മേയർ എഡ്വാർഡോ പേസ് തള്ളിക്കളഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തികൾ അതിവേഗത്തിലാണ് മുന്നേറുന്നതെന്നും ഓരോ ദിവസത്തെയും ജോലികൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചില നിർമ്മാണപ്രവർത്തികൾ തന്റെ ഉറക്കം കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.