- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് ബാംഗ്ലൂർ എഫ്.സി; മലേഷ്യൻ ക്ലബ്ബായ ജോഹർ ദാറുൽ താസിമിനെ തോൽപ്പിച്ച് എ.എഫ്.സി കപ്പ് ഫൈനലിലെത്തി; സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളുകൾ വിജയമൊരുക്കി
ബംഗളൂരു: എ.എഫ്.സി കപ്പിൽ പുതുചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയിൽ മലേഷ്യൻ ക്ലബ്ബായ ജോഹർ ദാറുൽ താസിമിനെ(3-1ന്) തോൽപിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്ന റെക്കോർഡ് ബംഗളൂരു എ.എഫ്.സി സ്വന്തമാക്കി. ഒരു ഗോൾ വഴങ്ങിയതിന് ശേഷമായിരുന്നു ബംഗളൂരുവിന്റെ തകർപ്പൻ തിരിച്ചുവരവ്. രണ്ടു പാദങ്ങളിലുമായി 4-2ന്റെ മാർജിനിലാണ് ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം. ആദ്യ പാദത്തിൽ 1-1 സമനിലയിലാണ് പിരിഞ്ഞിരുന്നത്. ബംഗളൂരുവിനായി ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ട ഗോളുകൾ നേടി (40, 67 മിനുറ്റുകളിൽ). 76ാം മിനുറ്റിൽ ജുവനാൻ ആണ് മൂന്നാം ഗോൾ നേടിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ചത് മലേഷ്യയായിരുന്നു. പതിനൊന്നാം മിനുറ്റിൽ ക്യാപ്റ്റൻ ഷഫീഫ് റാഹിമാണ് മലേഷ്യക്കായി വല കുലുക്കിയത്. ആദ്യ ഗോൾ വഴങ്ങിയതോടെ ഉണർന്ന് കണിച്ച ബംഗളൂരു ഛേത്രിയിലൂടെ സമനില പിടിച്ചു. കോർണർ കിക്കിന് കൃത്യമായി തലവച്ച ഛേത്രി പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാം ഗോളും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു. ജുവനാന്റെ ഗോളോടെ ബംഗളൂരു ഗോൾ പട്ടിക പൂർത്ത
ബംഗളൂരു: എ.എഫ്.സി കപ്പിൽ പുതുചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയിൽ മലേഷ്യൻ ക്ലബ്ബായ ജോഹർ ദാറുൽ താസിമിനെ(3-1ന്) തോൽപിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്ന റെക്കോർഡ് ബംഗളൂരു എ.എഫ്.സി സ്വന്തമാക്കി. ഒരു ഗോൾ വഴങ്ങിയതിന് ശേഷമായിരുന്നു ബംഗളൂരുവിന്റെ തകർപ്പൻ തിരിച്ചുവരവ്. രണ്ടു പാദങ്ങളിലുമായി 4-2ന്റെ മാർജിനിലാണ് ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം. ആദ്യ പാദത്തിൽ 1-1 സമനിലയിലാണ് പിരിഞ്ഞിരുന്നത്.
ബംഗളൂരുവിനായി ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ട ഗോളുകൾ നേടി (40, 67 മിനുറ്റുകളിൽ). 76ാം മിനുറ്റിൽ ജുവനാൻ ആണ് മൂന്നാം ഗോൾ നേടിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ചത് മലേഷ്യയായിരുന്നു. പതിനൊന്നാം മിനുറ്റിൽ ക്യാപ്റ്റൻ ഷഫീഫ് റാഹിമാണ് മലേഷ്യക്കായി വല കുലുക്കിയത്. ആദ്യ ഗോൾ വഴങ്ങിയതോടെ ഉണർന്ന് കണിച്ച ബംഗളൂരു ഛേത്രിയിലൂടെ സമനില പിടിച്ചു. കോർണർ കിക്കിന് കൃത്യമായി തലവച്ച ഛേത്രി പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാം ഗോളും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു. ജുവനാന്റെ ഗോളോടെ ബംഗളൂരു ഗോൾ പട്ടിക പൂർത്തിയാക്കി.
യുവാൻ അന്റോണിയോ ഗോൺസാലസ് 75ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. 11ാം മിനിറ്റിൽ ക്യാപ്റ്റൻ ഫിക്ക് ബിൻ റഹിമാണ് ജോഹറാണ് മലേഷ്യൻ ടീമിന്റെ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്ല്യ നിലയിലായിരുന്നു. ജോഹറാണ് ആദ്യം ലീഡ് നേടിയത്. ഒരു ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതിൽ ഗോളി അമരീന്ദർ വരുത്തിയ പിഴിവാണ് ഒന്നാം ഗോളിൽ കലാശിച്ചത്. ഗോളി അമരീന്ദറിന്റെ പിഴവാണ് ഗോളിന് വഴിവച്ചത്. ഉയർന്നു പൊങ്ങിയ പന്ത് സഫിക്ക് ഒന്നാന്തരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. പിന്നീട് നിരന്തരം ആക്രമിച്ചു കളിച്ച ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ തന്നെ തിരിച്ചടിച്ചു.
41ാം മിനിറ്റിൽ ഒരു കോർണർ കിക്കാണ് ഉയർന്നു ചാടി ഛേത്രി കൃത്യമായി വലയിലാക്കിയത്. രണ്ടാം പകുതിയിൽ, 67ാം മിനിറ്റിൽ ബോക്‌സിന്റെ അറ്റത്ത് നിന്ന് മുഴുവൻ ജോഹർ പ്രതിരോധവും നോക്കിനിൽക്കെ പന്തുമായി വെട്ടിത്തിരിഞ്ഞ് ഒന്നാന്തരമൊരു ബുള്ളറ്റ് പായിച്ചാണ് ഛേത്രി രണ്ടാമതും വല കുലുക്കിയത്. പോസ്റ്റിന് മുന്നിലേയ്ക്ക് വളഞ്ഞുപുളഞ്ഞു പാഞ്ഞ ഒന്നാന്തരമൊരു ഫ്രീകിക്കിന് കൃത്യമായി തലവച്ചാണ് യുവാൻ അന്റോണിയോ മൂന്നാം ഗോൾ വലയിലാക്കിയത്.
മുന്നേറ്റത്തിലും മധ്യനിരയിലും പുലർത്തിയ മികവാണ് ബെംഗളൂരുവിന് തുണയായത്. ഉജ്വല ഫോമിലായിരുന്നു യൂജിൻസൺ ലിങ്‌ദോയും പിൻനിരയിൽ നിന്ന് മുന്നോട്ടു കയറി ആക്രമണങ്ങൾക്ക് വേഗം കൂട്ടിയ മലയാളി ഡിഫൻഡർ റിനോ ആന്റോയുമാണ് ബെംഗളൂരുവിന്റെ ആക്രമണളുടെ ചുക്കാൻ പിടിച്ചത്. വശങ്ങളിലൂടെയും മൈതാന മധ്യത്തിലൂടെയുമുള്ള ഇവരുടെ മുന്നേറ്റത്തിൽ പലപ്പോഴും നെടുകെ പിളരുകയായിരുന്നു മലേഷ്യൻ പ്രതിരോധം.