- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര ഹോട്ടലിൽ അതിഥികളെ ബന്ദികളാക്കി വെടിവെപ്പ്; മരിച്ചത് നാല് തീവ്രവാദികൾ ഉൾപ്പെടെ 18 പേർ; രക്ഷപ്പെടുത്തിയത് 41 വിദേശികളടക്കമുള്ള 151 അതിഥികളെ
കാബൂൾ: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര ആഡംബര ഹോട്ടലിൽ അതിഥികളെ ബന്ദികളാക്കി വെടിവെപ്പ്. ഏറ്റമുട്ടലിൽ നാല് അക്രമികൾ ഉൾപ്പെടെ 18 പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടും. മുംബൈ മോഡൽ ആക്രമണമാണ് തീവ്രവാദികൾ നടത്തിയത്. അടുക്കളഭാഗത്തുകൂടിയാണ് അക്രമികൾ അകത്തുകയറിയത്. ഹോട്ടലിന്റെ ആറാം നിലയിലാണ് അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയത്. അഫ്ഗാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ. രക്ഷാസമിതി പ്രതിനിധികൾ കാബൂളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കനത്ത സുരക്ഷാസംവിധാനങ്ങളുള്ള ഹോട്ടലിലേക്ക് രാത്രിയാണ് ആയുധങ്ങളുമായി നാല് അക്രമികൾ ഇരച്ചുകയറിയത്. അക്രമികളെയെല്ലാം വധിച്ച് ഞായറാഴ്ച വൈകീട്ടോടെ ബന്ദികളെയെല്ലാം മോചിപ്പിച്ചു. വെടിവെപ്പും പുകയും ഉയർന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികൾ പരിഭ്രാന്തരായി. സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി 41 വിദേശികളടക്കമുള്ള 151 അതിഥികളെയും ഹോട്ടൽ ജീവനക
കാബൂൾ: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര ആഡംബര ഹോട്ടലിൽ അതിഥികളെ ബന്ദികളാക്കി വെടിവെപ്പ്. ഏറ്റമുട്ടലിൽ നാല് അക്രമികൾ ഉൾപ്പെടെ 18 പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടും. മുംബൈ മോഡൽ ആക്രമണമാണ് തീവ്രവാദികൾ നടത്തിയത്.
അടുക്കളഭാഗത്തുകൂടിയാണ് അക്രമികൾ അകത്തുകയറിയത്. ഹോട്ടലിന്റെ ആറാം നിലയിലാണ് അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയത്. അഫ്ഗാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ. രക്ഷാസമിതി പ്രതിനിധികൾ കാബൂളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കനത്ത സുരക്ഷാസംവിധാനങ്ങളുള്ള ഹോട്ടലിലേക്ക് രാത്രിയാണ് ആയുധങ്ങളുമായി നാല് അക്രമികൾ ഇരച്ചുകയറിയത്. അക്രമികളെയെല്ലാം വധിച്ച് ഞായറാഴ്ച വൈകീട്ടോടെ ബന്ദികളെയെല്ലാം മോചിപ്പിച്ചു. വെടിവെപ്പും പുകയും ഉയർന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികൾ പരിഭ്രാന്തരായി.
സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി 41 വിദേശികളടക്കമുള്ള 151 അതിഥികളെയും ഹോട്ടൽ ജീവനക്കാരെയും രക്ഷപ്പെടുത്തി. പലരും അതിസാഹസികമായാണ് രക്ഷപ്പെട്ടത്. മുകളിലെ നിലയിൽനിന്ന് കിടക്കവിരികളിൽ തൂങ്ങി പുറത്തെത്തുന്നവരുടെ ചിത്രങ്ങൾ പ്രാദേശികമാധ്യമങ്ങൾ പുറത്തുവിട്ടു.
കാബൂളിലെ ഈ പ്രധാന ഹോട്ടലിനുനേരേ 2011 ജൂണിലും ആക്രമണമുണ്ടായിരുന്നു. അന്ന് 21 പേർ മരിച്ചിരുന്നു. ഹോട്ടലുകൾക്കുനേരേ ഭീകരാക്രമണമുണ്ടാവാൻ സാധ്യതയുണ്ടെന്ന് കാബൂളിലെ യു.എസ്. മന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.