- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ മതപാഠശാലയ്ക്ക് നേരെ ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു; ആക്രമിച്ച് ഇല്ലാതാക്കിയത് താലിബാൻ കമാൻഡർമാരെയെന്ന് അഫ്ഗാൻ പ്രതിരോധ വക്താവ്
കാബൂൾ: അഫ്ഗാനിൽ താലിബാൻ ക്യാമ്പിനു നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ 70 മരണം. കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സാധാരണക്കാരായ നാട്ടുകാർക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നു. എന്നാൽ മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഉണ്ടായിരുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്ന് സൈന്യവും പറയുന്നു. താലിബാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യം മതപാഠശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് കുട്ടികളടക്കം 70പേർ കൊല്ലപ്പെട്ടത്. കുന്ദൂസ് പ്രവിശ്യയിലെ ദഷ്ട്-ഇ-അചിൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന താലിബാൻ കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇതിൽ വിജയംവരിച്ചതായും ലക്ഷ്യം നേടിയതായും അഫ്ഗാൻ പ്രതിരോധ വക്താവ് മുഹമ്മദ് റദ്മാനിഷ് പറഞ്ഞു. ആക്രമണത്തിൽ താലിബാൻ പരിശീലന കേന്ദ്രം തകർത്തുവെന്നും അവിടെ സിവിലിയൻ സാന്നിധ്യം ഇല്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു. അതേസമയം, എന്നാൽ ആക്രമണത്തിൽ നിരവധി സിവിലിയൻസ് കൊല്ലപ്പെട്ടതാ
കാബൂൾ: അഫ്ഗാനിൽ താലിബാൻ ക്യാമ്പിനു നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ 70 മരണം. കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സാധാരണക്കാരായ നാട്ടുകാർക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നു. എന്നാൽ മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഉണ്ടായിരുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്ന് സൈന്യവും പറയുന്നു.
താലിബാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യം മതപാഠശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് കുട്ടികളടക്കം 70പേർ കൊല്ലപ്പെട്ടത്. കുന്ദൂസ് പ്രവിശ്യയിലെ ദഷ്ട്-ഇ-അചിൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുതിർന്ന താലിബാൻ കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇതിൽ വിജയംവരിച്ചതായും ലക്ഷ്യം നേടിയതായും അഫ്ഗാൻ പ്രതിരോധ വക്താവ് മുഹമ്മദ് റദ്മാനിഷ് പറഞ്ഞു. ആക്രമണത്തിൽ താലിബാൻ പരിശീലന കേന്ദ്രം തകർത്തുവെന്നും അവിടെ സിവിലിയൻ സാന്നിധ്യം ഇല്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു. അതേസമയം, എന്നാൽ ആക്രമണത്തിൽ നിരവധി സിവിലിയൻസ് കൊല്ലപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
മതപഠനം പൂർത്തിയാക്കി സമ്മാനങ്ങളും പുരസ്‌കാരങ്ങളും വാങ്ങാനായി 11നും 12നും ഇടയിലുള്ള കുട്ടികൾ സംഭവ സ്ഥലത്ത് എത്തിയിരുന്നതായാണ് റിപ്പോർട്ട്. താലിബാന്റെ പ്രവർത്തനം സജീവമായ മേഖലയിലാണ് സൈന്യം ആക്രമണം നടത്തിയത്. എന്നാൽ പരിപാടിയിൽ പങ്കെടുത്തത് കൂടുതലും കുട്ടികളായിരുന്നുവെന്നും ഇ്ക്കാര്യം പരിഗണിക്കാതെ സൈന്യം ആക്രമണം നടത്തുകയായിരുന്നു എന്നുമാണ് വിമർശനം. ആക്രമണത്തിൽ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാരനായ ഹാജി ഗുലാം പറഞ്ഞതായി അൽജസീറയോട് പറഞ്ഞതായാണ് റിപ്പോർട്ട്. പരിപാടിയിൽ താലിബാൻ സാന്നിധ്യമില്ലായിരുന്നുവെന്ന് താലിബാൻ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്.