- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ മുൻ ജില്ലാ ഭരണാധികാരിയുടെ സംസ്‌കാര ചടങ്ങിനിടെ ചാവേർ ആക്രമണം; ബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച കിഴക്കൻ അഫ്ഗാനിലെ നൻഗാർഹാർ പ്രവിശ്യയിലായിരുന്നു സംഭവം. ജലാലാബാദ് മുൻ ജില്ലാ ഭരണാധികാരിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ ചാവേർ സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ അറിയിച്ചു. സംഭവ സ്ഥലത്ത് ഒരു ബൈക്കും ഓട്ടോറിക്ഷയും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച കിഴക്കൻ അഫ്ഗാനിലെ നൻഗാർഹാർ പ്രവിശ്യയിലായിരുന്നു സംഭവം.
ജലാലാബാദ് മുൻ ജില്ലാ ഭരണാധികാരിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ ചാവേർ സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ അറിയിച്ചു. സംഭവ സ്ഥലത്ത് ഒരു ബൈക്കും ഓട്ടോറിക്ഷയും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
Next Story