കാബുൾ: അഫ്ഘാനിൽ വീണ്ടും ചാവേർ ആക്രമണം.അഫ്ഗാൻ ഇന്റലിജന്റ്‌സ് ഏജൻസിയിൽ നിന്ന് വരികയായിരുന്ന തൊഴിലാളികളെ ലക്ഷ്യം വച്ച ആക്രമണം വഴിമാറി സാധാരണക്കാരായ ആറുപേരുടെ ജീവനെടുത്തു.കാറിൽ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്.രിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മൂന്നു പേർക്ക് പരിക്കേറ്റു.

അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആറു പേരുടെ ജീവനെടുത്ത ചാവേറാക്രമണം സംഭവിക്കുന്നത്.